Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കരിപ്പൂരിൽ പാർക്കിംഗ് വിപുലീകരണം; വീണ്ടും ഭൂമിയേറ്റെടുക്കൽ നീക്കം പ്രതിഷേധവുമായി പ്രദേശവാസികൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയ വിപുലീകരണത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള സ്വകാര്യ ഭൂമികളിൽ ഉടമകളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ നിവേദനം നൽകി. പലതവണ കുടിയൊഴിപ്പിക്കലിന് വിധേയരായവരാണ് ഈ മേഖലയിലുള്ളവരെന്നും സ്വകാര്യ ഭൂമികളിലേക്കുള്ള അനധികൃത കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ. ​വിമാനത്താവള വികസനത്തിന് അതോറിറ്റിയുടെ കൈവശം നിലവിലുള്ള ഭൂമി തന്നെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് […]
Read more

കെഎംഎടി ജനറൽ ബോഡി യോഗം നടന്നു

മലപ്പുറം: ഗൾഫ് മാർക്കറ്റ് മെർച്ചൻറ് വെൽഫയർ അസ്സോസിയേഷൻ ജനറൽ ബോഡി യോഗം തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്നു. GMAT സെക്രട്ടറിയേറ്റ് മെമ്പറായ വിജയൻ മംഗലം, മെമ്പറായ പൊറ്റയിൽ ഹസ്സൻ എന്ന കുഞ്ഞാവ വെട്ടം, തുടങ്ങി ഈ കാലയളവിൽ മരണപെട്ടു” പോയ മറ്റു മെമ്പറർമാർക്കും അനുശോചന രേഖപെടുത്തി തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ GMAT പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി നാസർ വെട്ടം സ്വാഗതവും അലി ജപ്പാൻ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അടുത്ത […]
Read more

കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി

മലപ്പുറം: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി.ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി. കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു. കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു.മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി. ബീച്ച് ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു.ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് വൈസ് […]
Read more

സത്യസന്ധതയ്ക്കു മാതൃകയായി സുഹറ

മലപ്പുറം: റോഡിൽ നിന്ന് ലഭിച്ച വിലയേറിയ സ്വർണ്ണാഭരണം യാതൊരു സ്വാർത്ഥതയും കൂടാതെ ഉടമസ്ഥർക്ക് തിരികെ ഏൽപ്പിച്ച് കുഞ്ഞിൻ്റെ പുരക്കൽ സുഹറ നമ്മുടെ സമൂഹത്തിന് മുന്നിൽ സത്യസന്ധതയുടെയും മാനുഷികതയുടെയും മികച്ച ഉദാഹരണമായി മാറി. ലഭിച്ച സ്വർണ്ണാഭരണം ഡിവിഷൻ കൗൺസിലറും താനൂർ നഗരസഭ ചെയർപേഴ്സൺ നെസ്‌ല ബഷീറിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥർക്ക് തിരികെ നൽകുകയായിരുന്നു. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള നല്ല മനസ്സും ഉത്തരവാദിത്തബോധവും ഉള്ള വ്യക്തികൾ സമൂഹത്തിന് വലിയ കരുത്താണ്. സുഹറയുടെ ഈ പ്രവൃത്തി യുവതലമുറയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണ്. നല്ല […]
Read more

അശ്ലീല വീഡിയോകൾ വിറ്റ 20കാരൻ പിടിയിൽ

മലപ്പുറം: കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ വിറ്റ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റു ചെയ്തത്. പോക്സോ ഐടി ആക്ട് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ് സഫ്‍വാൻ. ഇയാൾ ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകൾ വ്യാപകമായി വിറ്റത്. കുറ്റകൃത്യത്തിൽ ഇയാളുമായി ബന്ധമുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read more

അശ്ലീല വീഡിയോകൾ വിറ്റ യുവാവ് പിടിയിൽ

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാനെയാണ് പിടികൂടിയത്. പോക്സോ നിയമവും ഐടി ആക്ടും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടെലഗ്രാം വഴി അശ്ലീല വീഡിയോകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കഞ്ചാവ് കേസിലും സഫ്വാന്‍ പ്രതിയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധമുള്ള മറ്റ് ആളുകളെ […]
Read more

കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

മലപ്പുറം: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി വാർഷിക കൺവെൻഷൻ വെന്നിയൂർ കൊടക്കല്ല് മഹഫിൽ കൺവെൻഷൻ സെൻ്ററിൽ ചേർന്നു. കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് സലാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല  പ്രസിഡൻറ്  നൗഷാദ് കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന ജോയിൻ സെക്രട്ടറി വഹാബ് തിരൂരങ്ങാടി,  ജില്ല ട്രഷറർ അഹമ്മദ് (കുഞ്ഞിപ്പ ) പത്തപ്പിരിയം, ശിഹാബ്പുതുശ്ശേരി, മുനീർ മങ്കട, ഉമ്മർ കരുളായി, കുഞ്ഞുമോൻകുറിയോടം, സംസ്ഥാന എക്സിക്യൂട്ടീവ് ആംഗങ്ങളായ […]
Read more

താനൂർ പ്രിയം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: ഇക്കഴിഞ്ഞ പ്രിയം റസിഡൻ്റ്സ് അസോസിയേഷൻ്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് തിരഞ്ഞെടുത്ത 17 അംഗ ഭരണ സമിതിയിൽ നിന്നും അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രൊഫ. വി. പി – ബാബു , പ്രസിഡണ്ടായും എൻ എൻ ഫൈസൽ സിക്രട്ടറിയായും മൊയ്തീൻകുട്ടി എന്ന ബാവ ഖജാൻജിയുമായുള്ള 7 അംഗ ഭാരവാഹികളാണ് സ്ഥാനമേറ്റെത്. കെ. കെ കോയമോൻ, കുഞ്ഞാവുട്ടി കാതർ വൈസ് പ്രസിഡണ്ടുമാരായും അനൂപ് , പി.കെ അബ്ദുല്ല എന്നിവർ ജോയൻ്റ് സിക്രട്ടറിയുമായുള്ള കമ്മിറ്റിയിൽ 10 […]
Read more

കലാലയങ്ങൾ ദേശ ചരിത്ര സ്മാരകങ്ങൾ: ഡോ. സി ആർ പ്രസാദ്

മലപ്പുറം: ഒരു ദേശത്തിൻ്റെ ചരിത്രവും ഒട്ടനവധി തലമുറകളുടെ ചരിത്രവും കൂടിച്ചേർന്നതാണ് ഒരോ കലാലയങ്ങളെന്നും പഠിപ്പിച്ച അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ചരിത്രത്തിൻ്റെ ഒരോ എടുകളാണെന്നും തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർഡോ. സി.ആർ പ്രസാദ് പറഞ്ഞു. മീനടത്തുർ ഗവ:ഹൈസ്ക്കുളിൻ്റെ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാല പരിപാടിയിൽ പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഡയറക്ടർ ഡോ: മഞ്ജുഷ ആർ വർമ്മക്ക് നൽകി കൊണ്ടാണ് വൈസ് ചാൻസിലർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ […]
Read more

കല്യാണവീട്ടിലെ തിളച്ച പായസത്തിലേക്ക് വീണ് മധ്യവയസ്സ്കൻ മരിച്ചു

മലപ്പുറം: ചേളാരിയിലെ കല്യാണവീട്ടിൽ തിളച്ച പായസയിൽ വീണ് മധ്യവയസ്സ്കൻ മരിച്ചു. ചേളാരി പത്തുര് സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ബന്ധുവീട്ടിൽ പാചക സഹായത്തിനിടെയാണ് വലിയ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച തിളച്ച പായസത്തിൽ വീണത്. പൊള്ളലേറ്റ അയ്യപ്പനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. അയ്യപ്പന്‍ ദീർഘകാലമായി വിവിധ സ്‌കൂളുകളുടെ സ്വകാര്യ ബസിൽ ഡ്രൈവർ ആയി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കാലത്ത് ചേളാരിയിൽ ഓട്ടോ ഡ്രൈവർ […]
Read more
Advertisement
WhiteswanTV Footer