Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കുട്ടികളുടെ മൊബൈൽ ഉപയോഗം; ഡിജിറ്റൽ ആസക്തി തടയാൻ ‘ഡി ഡാഡ്’ പദ്ധതി ജില്ലയിൽ തുടക്കമായി

മലപ്പുറം: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ആസക്തികളും തടയുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘ഡി ഡാഡ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മലപ്പുറം ജില്ലയിൽ പദ്ധതിയുടെയും ഡി ഡാഡ് സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി.ദേശീയ തലത്തിൽ തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായാണ് ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൊബൈൽ ഫോൺ ആസക്തി, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുക, അശ്ലീല സൈറ്റുകൾ സന്ദർശിക്കുക, സോഷ്യൽ മീഡിയയിലെ അമിതമായ ഇടപെടലുകൾ തുടങ്ങിയവ മൂലം കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ കൗൺസലിംഗിലൂടെ പരിഹരിക്കുകയാണ് […]
Read more

നവജാത ശിശുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : നവജാതശിശുവിനെ മാതാവിൻ്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ മകൻ എട്ടുമാസം പ്രായമുള്ല അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ല വന്നപ്പോൾ ശനിയാഴ്ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞ് മാതാവായ സബീക്കയ്ക്കൊപ്പം വണ്ടൂരിലെ വീട്ടിലെത്തിയത്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം ഞായറാഴ്ച […]
Read more

നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയിൻ പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: പാലിയേറ്റീവ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കൽ സർക്കാറിൻ്റെ നയമാണെന്ന്  മന്ത്രി വി .അബ്ദുർ റഹ്മാൻ പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം മഹത് സംരംഭങ്ങളെ പരിപോഷിപ്പിക്കാർ സർക്കാർ ആവുന്നത് ചെയ്യും. കാന്തപുരം ഉസ്താദിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമല്ല രാജ്യത്തിൻ്റെ മറ്റ് സംസ്ഥാനങ്ങളിൽ പോലും വളരെ മാതൃകാപരമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.    ചടങ്ങിൽ സയ്യിദ് അബ്ദുൽ കരീം തെയ്യാല അദ്ധ്യക്ഷത […]
Read more

പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: 2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി.മൂന്നു നിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിന് ആകെ 705 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വെയ്‌റ്റിംഗ് ഏരിയ, റിസപ്ഷൻ, ഫാർമസി, ഒബ്സെർവേഷൻ, നഴ്‌സിംഗ് സ്റ്റേഷൻ, മൂന്നു കൺസൾട്ടേഷൻ റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ […]
Read more

തിരൂർ സബ് രജിസ്റ്റർ ഓഫീസിൻ കെട്ടിടം പണിയാൻ 80 ലക്ഷം രൂപ സർക്കാർ അനുവദിച്ചു

മലപ്പുറം: സബ് രജിസ്റ്റർ ഓഫീസ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് തിരൂർ സബ് ജയിലിന്റെ രണ്ട് സെല്ലുകൾ വിട്ടു നൽകി കൊണ്ടാണ് 1910 ൽ നിലവിൽ വന്നത് മലബാറിൽ തന്നെ പ്രധാനപ്പെട്ട രജിസ്റ്റർ ഓഫീസുകളിൽ ഒന്നായിരുന്നു ഇത് കാലപ്പഴക്കം കാരണം നിലം പൊത്താറായപ്പോഴാണ് നാലുവർഷം മുമ്പ് രജിസ്റ്റർ ഓഫീസ് ഒരു വാടക കെട്ടിടത്തിലേക്ക് മാറിയത് ഇപ്പോഴും ദുരവസ്ഥയാണ് പ്രായം ചെന്നവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിന്റെ മുകളിലേക്ക് കയറി ചെല്ലുവാനും താഴെയിറങ്ങുവാനും വളരെയധികം പ്രയാസപ്പെടുകയാണ് സർക്കാറിന്റെ കൈവശം ഓഫീസ് തുടങ്ങുവാനുള്ള ഭൂമി […]
Read more

അലുമനി പ്രൊഫൈൽ പ്രകാശനം ചെയ്തു

മലപ്പുറം: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കരിയർ-അക്കാദമിക് പ്രൊഫൈൽ പ്രകാശനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠനം പൂർത്തീകരിച്ച 300 വിദ്യാർത്ഥികളുടെ കരിയർ പ്രൊഫൈൽ ആണ് ഒന്നാം ഘട്ടത്തിൽ ക്രോഡീകരിച്ചത്. പ്രിൻസിപ്പൾ ടി കെ ഹംസ പ്രകാശന കർമ്മം നിർവ്വഹിച്ചു. എൻ എസ് എസ് ലീഡർ കെ എ ഫാത്തിമ റിഫ്‌വാന, കരിയർ ക്ലബ്ബ് മെമ്പർ കെ അലീന എന്നിവർ പുസ്തകം ഏറ്റു വാങ്ങി.
Read more

കരിപ്പൂരിന് വീണ്ടും തിരിച്ചടി; പുതിയ ലാൻഡിങ് സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റാൻ നീക്കം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായി എത്തിച്ച അത്യാധുനിക ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം (ഐ.എൽ.എസ്) കൊൽക്കത്ത വിമാനത്താവളത്തിലേക്ക് മാറ്റാൻ നീക്കം. മൂന്ന് കോടിയിലേറെ രൂപ വിലവരുന്ന വിദേശനിർമ്മിത ഐ.എൽ.എസ് കഴിഞ്ഞ മാസമാണ് കരിപ്പൂരിലെത്തിച്ചത്.ഈ അത്യാധുനിക സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റിയാൽ, പകരം സംവിധാനം കരിപ്പൂരിലെത്താൻ ഉണ്ടാകുന്ന കാലതാമസം വിമാനങ്ങളുടെ ലാൻഡിങ്ങിനെ വരെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. റൺവേ സുരക്ഷാ പ്രതലത്തിന്റെ (റെസ) വിപുലീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ 80 ശതമാനത്തോളം പൂർത്തിയാകുന്നതോടെ പുതിയ ഐ.എൽ.എസ് സ്ഥാപിക്കാനായിരുന്നു അധികൃതർ പദ്ധതിയിട്ടിരുന്നത്. 2020 […]
Read more

സുനിത വില്യംസ് സാദിഖലി തങ്ങളെ സന്ദർശിച്ചു

മലപ്പുറം: ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി ലീഗ് അദ്ധ്യക്ഷൻസാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം. ‘ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്. ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്’. അവർ ചോദിച്ചു ‘പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്’. […]
Read more

പി.എസ്.എം.ഒ കോളേജ് നിർമ്മിച്ചു നൽകിയ സൗഹൃദഭവനം കൈമാറി

മലപ്പുറം: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു . കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ വൈസ് ചാൻസലർ അഭിനന്ദിച്ചു .പി.എസ്.എം.ഒ കോളേജ് […]
Read more

ലെൻസ്ഫെഡ് സ്ഥാപക ദിനം: തനാളൂർ ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി താനൂർ യൂണിറ്റ്

മലപ്പുറം: ലെൻസ്ഫെഡ് (LENSFED) സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി താനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തനാളൂർ ഡയാലിസിസ് സെന്ററിലേക്ക് മെഡിക്കൽ ഉപകരണവും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം എത്തിച്ചത്. യൂണിറ്റ് ഭാരവാഹികളും ഏരിയ-ജില്ലാ പ്രതിനിധികളും ഒത്തുചേർന്നാണ് ഉപകരണങ്ങളുടെ കൈമാറൽ കർമ്മം നിർവ്വഹിച്ചത്. ലെൻസ്ഫെഡ് ജില്ലാ സമിതി അംഗം ഹർഷൽ ടി.പി, തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം ഹുസൈൻ എ.ടി, യൂണിറ്റ് സെക്രട്ടറി ജഹ്ഫർ ചാഞ്ചേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൂടാതെ […]
Read more
Advertisement
WhiteswanTV Footer