Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

തെരുവ് നായ ആക്രമണം; അരീക്കോട് പഞ്ചായത്തിൽ നാല് പേർക്ക് പരിക്ക്

മലപ്പുറം: അരീക്കോട് പഞ്ചായത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായുണ്ടായ നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ഉറപ്പാക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ആക്രമണം നടത്തിയ നായയെ നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെ ഉടൻ തന്നെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായകളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടുകാർ […]
Read more

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

എടക്കര: രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിനു മുൻപിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. പാലായിൽ എൻട്രൻസ് പരിശീലനം നടത്തുന്ന പേരക്കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം റോഡ് മുറിച്ചു കിടക്കവേയായിരുന്നു അപകടം. ഈ സമയത്താണ് എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി മുഹമ്മദ് തെറിച്ചു വീണു. ആശുപത്രിയിലെത്തിക്കും […]
Read more

എംയുപിഎസ് ചീരാൻകടപ്പുറം സ്കൂളിൽ സ്പെഷ്യൽ യൂണിഫോം വിതരണം ചെയ്തു

മലപ്പുറം: ജിഎംയുപിഎസ് ചീരാൻകടപ്പുറം സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ യൂണിഫോം വിതരണോദ്ഘാടനം നടന്നു. താനൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫർസാന ഫൈറൂസ് വിതരണോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ അവരുടെ കലാ-കായിക മികവുകൾക്കും സ്കൂൾ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സി. ആർ. ബിന്ദു സ്വാഗതം ചെയ്തു. വാർഡ് കൗൺസിലർ കെ. സലാം മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിന്റെ […]
Read more

ഇസ്മത്ത് സ്കൂൾ ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു

മലപ്പുറം: കളാട് ഇസ്മത്ത് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് പൂക്കയിൽ ഖദീജ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചെറിയമുണ്ടം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഇത്തരം കലാമേളകൾ അത്യന്താപേക്ഷിതമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഷാദ് ചെറിയമുണ്ടം പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ കോൽക്കളി, ദഫ്, ഫ്ലവർ ഷോ, ഗാനം പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ടി […]
Read more

ജനപ്രതിനിധിയുടെ തികച്ചും വ്യത്യസ്തമായ ജന്മദിന സമ്മാനം; പകരയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: താനാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി പി മുഹിയുദ്ധീൻ തൻ്റെ വാർഡിൽ നടപ്പിലാക്കുന്ന ജനകീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെമ്പറുടെ ജൻമദിന സമ്മാനമായി വാർഡ് 8 ലെ ജനകീയ കൂട്ടായ്മയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായാണ്ക്യാമ്പ് സംഘടിപ്പിച്ചത്പകര ചക്കിയത്തിൽവെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 300 ഓളം പേർ പങ്കെടുത്തു. ഓർത്തോ , ഗൈനക്കോളജി, ജനറൽ മെഡിസിൻഎന്നി വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെ സൗജന്യ സേവനവും കണ്ണ് പരിശോധന, പ്രമേഹ […]
Read more

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റ് മാത്രം: പി എംഎ സലാം

മലപ്പുറം: രണ്ടാം പിണറായി സർക്കാറിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കബളിപ്പിക്കൽ മാത്രമാണെന്നും അഞ്ച് കൊല്ലക്കാലം ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ കുറ്റസമ്മതമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. അടുത്ത സർക്കാറിന്റെ തലയിൽ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. 10 വർഷം അധികാരത്തിലിരുന്നിട്ടും ജനോപകാരപ്രദമായ പദ്ധതികൾ അവതരിപ്പിക്കാത്ത സർക്കാർ പടിയിറങ്ങുന്ന ഘട്ടത്തിൽ നടത്തുന്ന പ്രഖ്യാപനങ്ങൾ സാധാരണക്കാരെ കബളിപ്പിക്കുന്നതാണ്. ജനങ്ങൾക്ക് മുമ്പിൽ നടത്തുന്ന മാപ്പപേക്ഷയാണിത്. വിഭവസമാഹരണം എങ്ങനെ എന്ന് രേഖപ്പെടുത്താതെയാണ് വാഗ്ദാനങ്ങളുടെ പെരുമഴ […]
Read more

തൃണമൂൽ കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം നേതൃസംഗമം; സർക്കാരിന്റെ ചട്ടലംഘന നിയമനങ്ങൾക്കെതിരെ പ്രമേയം

മലപ്പുറം: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AITC) തിരൂർ നിയോജകമണ്ഡലം നേതൃസംഗമവും പുതിയ കമ്മിറ്റി രൂപീകരണവും ഇന്ന് രാവിലെ 10 മണിക്ക് ഖലീസ് ഹാളിൽ വെച്ച് നടന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. കോടതി വിധി ലംഘിച്ചുള്ള സ്ഥിരപ്പെടുത്തൽ യോഗം പ്രതിഷേധിച്ചു ഹൈക്കോടതി വിധി നിലനിൽക്കെ പിൻവാതിൽ വഴി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. […]
Read more

മലപ്പുറം എഫ്സിക്ക് എക്സലൻസ് പുരസ്കാരം

മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെമികച്ച ടീമിനുള്ള എക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തം ടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു. മത്സരങ്ങളിലുട നീളംടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്പുരസ്കാരം ‘ ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രതിപക്ഷ […]
Read more

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരം നേടിയ ജില്ലാ കളക്ടറെ ആദരിച്ചു

മലപ്പുറം: ഭിന്നശേഷി മേഖലയില്‍ കേരളത്തിന് മാതൃകയായ പദ്ധതികളിലൂടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് ഉള്‍പ്പെടെയുള്ളവരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള പി.എസ്.സി പരിശീലന ക്ലാസുകള്‍, വിവിധ സംരംഭങ്ങള്‍, സേവനങ്ങള്‍ എന്നിവ രാജ്യത്തിന് […]
Read more

9.4 ഗ്രാം എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍

മലപ്പുറം: വില്‍പനക്കായി കൈവശം വെച്ച 9.4 ഗ്രാം എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. ഡാന്‍സാഫ് എസ്ഐ കെആര്‍ ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാള്‍ എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 […]
Read more
Advertisement
WhiteswanTV Footer