Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

വള്ളിക്കുന്ന് കൂട്ടുമൂച്ചിയിലെ മദ്യവിൽപ്പനശാലക്കെതിരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി

മലപ്പുറം: കൂട്ടുമൂച്ചി- അത്താണിക്കൽ റോഡിലെ പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന മദ്യ വില്പനശാലക്കെതിരെ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രി ഷാജിക്ക് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കോഡിനേറ്റർ പി എൻ അസീസ് കടലുണ്ടി, രക്ഷാധികാരിയായ അബ്ദുറഹീം പൂക്കത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ പി പി, അബ്ദുൽ ഷുക്കൂർ പി എം എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി. രാത്രി ഏറെ വൈകിയും മദ്യപാനികൾ സമീപവാസികളുടെ വീടുകളിലേക്ക് കയറി അസഭ്യം പറയുകയും വീടിന്റെ പറമ്പുകളിലും മറ്റും ഇരുന്ന് മദ്യപിക്കുകയും വൈകുന്നേരങ്ങളിൽ സ്കൂൾ […]
Read more

ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗാമിൻ തുടക്കമായി

മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പിലാകുന്ന നോ ട്ടു ഡ്രഗ്സ് കാമ്പയിനിന്റെ അഞ്ചാംഘട്ട പരിപാടിക്ക് തുടക്കമായി. വിമുക്തിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി താനൂർ മണ്ഡലത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം 2026 പരിപാടി നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ ഉദ്ഘാടനം ചെയ്തു. അസി: എക്സൈസ് കമ്മീഷണർ പ്രദീപ് റാവു അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സജിത സി.പി. ചൊല്ലി കൊടുത്തു. മയക്കുമരുന്നും എൻ ഡി പി എസ് നിയമവും വിമുക്തി […]
Read more

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു

മലപ്പുറം: ചെറുമുക്കിൽ പ്രവർത്തിക്കുന്ന ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ‘ഫ്‌ളൈ വീൽസ്’ എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തീ സമീപത്തെ മൃഗാശുപത്രിയിലേക്കും പടർന്നതോടെ അവിടെയുണ്ടായിരുന്ന മരുന്നുകളും രേഖകളും കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

എസ്ഐആറിന്റെ പേരിലെത്തി മോഷണം; വീട്ടമ്മയുടെ സ്വർണം കവർന്ന പ്രതി പിടിയിൽ

മലപ്പുറം: വെട്ടിച്ചിറയിൽ സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് അറസ്റ്റിലായത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു മോഷണം. ഹംസയുടെ ഭാര്യ നഫീസയെ ആക്രമിച്ചാണ് സാക്കിർ സ്വർണമാല പൊട്ടിച്ചത്. എസ്ഐആർ വിവരശേഖരണത്തിനെന്ന വ്യാജേന സ്ത്രീ വേഷം ധരിച്ചാണ് പ്രതി നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ മറ്റ് അംഗങ്ങൾ പള്ളിയിൽ […]
Read more

എസ്ഐആർ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ എസ്ഐആറിന്‍റെ പേരിൽ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു സംഭവം. എസ്ഐആറിന്‍റെ പേരിൽ വീട്ടിലെത്തിയ പ്രതി വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. എസ്ഐആർ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവർച്ചയും. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
Read more

ആനുവൽ ഡേ “ഗ്ലിമ്മർ ഗാല 2 K 26” എന്ന പേരിൽ ആഘോഷിച്ചു

മലപ്പുറം: എച്ച് എസ് എം ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ ആനുവൽ ഡേ ഗ്ലിമ്മർ ഗാല 2 K 26 എന്ന പേരിൽ ആഘോഷിച്ചു. സ്കൂൾ കൺവീനർ സി കെ എം ബാപ്പു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടി തിരൂർ മുൻസിപ്പൽ ചെയർ പേഴ്സണും സ്കൂൾ ജനറൽ സെക്രട്ടറിയുമായ കീഴടത്ത് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. സ്കൗട്ട് ആൻഡ് […]
Read more

ഏഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്വാഗതസംഘം രൂപീകരണം

മലപ്പുറം: ഏഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് കേരള സർക്കാർ കിഫ്ബി വഴി 3.9 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒൻപതാം തീയതി കേരളത്തിന്റെ നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിക്കുകയാണ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘം ചേർന്നു.സ്വാഗതസംഘത്തിന്റെ ഉദ്ഘാടനം തിരൂർ എംഎൽഎ ശ്രീ കുറുക്കോളി മൊയ്‌തീൻ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് മനാഫ് പൂന്തല അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, […]
Read more

മുസ്ലിം ലീഗ് താനൂർ നിയോജകമണ്ഡലം ജനകീയ വിചാരണ യാത്ര ഫെബ്രുവരി 9 മുതൽ 15 വരെ

മലപ്പുറം: മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “താനൂർ നഷ്ടപ്പെട്ട പത്തു വർഷങ്ങൾ”എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി 9 മുതൽ 15 വരെ ജനകീയ വിചാരണ യാത്ര സംഘടിപ്പിക്കും. സമര പ്രഖ്യാപന കൺവെൻഷൻ കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. 9 ന് താനൂർ 10 ന് നിറമരുതൂർ 11ന് താനാളൂർ 12ന് ഒഴൂർ 13ന് ചെറിയമുണ്ടം 15ന് പൊന്മുണ്ടം എന്ന ക്രമത്തിലാണ് വിചാരണയാത്ര ക്രമപ്പെടുത്തിയിട്ടുള്ളത്. മണ്ഡലം […]
Read more

എംഎസ്എഫ് സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 31ന് വിദ്യാർത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്. 27ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എംഎസ്എഫ് മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ: ഹബീബ് റഹ്‌മാന്റെ മാതാവിൽ നിന്ന് സ്വീകരിച്ച പതാകയുമായി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖിന്റെ നേതൃത്വത്തിൽ വരുന്ന പതാക ജാഥയും സീതി സാഹിബിന്റെ നാടായ കൊടുങ്ങല്ലൂരിൽ നിന്ന് എം.എസ്.എഫ് സംസ്ഥാന […]
Read more

തെരുവ് നായ ആക്രമണം; അരീക്കോട് പഞ്ചായത്തിൽ നാല് പേർക്ക് പരിക്ക്

മലപ്പുറം: അരീക്കോട് പഞ്ചായത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായുണ്ടായ നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ഉറപ്പാക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ആക്രമണം നടത്തിയ നായയെ നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെ ഉടൻ തന്നെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായകളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടുകാർ […]
Read more
Advertisement
WhiteswanTV Footer