കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്
മലപ്പുറം: ആറുവരിപ്പാത പുത്തനത്താണി ചുങ്കത്ത് ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more