Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ സ്വന്തം ആര്‍ട്ട് ഗാലറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ (71) ആത്മഹത്യ ചെയ്തു. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍. കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ […]
Read more

എക്സലെൻസി ടെസ്റ്റ് ഇന്ന്; ജില്ലയിൽ 20,000 വിദ്യാർഥികൾ പരീക്ഷയെഴുതും

മലപ്പുറം: വിസ്ഡം എജുക്കേഷൻ ഫൗണ്ടഷൽ ഓഫ് ഇന്ത്യ (വെഫി)ക്ക് കീഴിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ഇന്ന് നടക്കും. മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ജില്ലകളിലെ 230 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂ‌ളുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എക്‌സ ലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 20,000 ത്തോളം വിദ്യാർഥികൾ പങ്കാളികളാകും.രാവിലെ ഒമ്പതിന് ആരംഭി ച്ച് ഉച്ചക്ക് രണ്ടിന് സമാപിക്കും. എക്‌സലൻസി ടെസ്റ്റിനോടനു ബന്ധിച്ച് എക്‌സാം […]
Read more

കാഴ്ച പരിമിതമായ ആളുകള്‍ക്കുള്ള ഓള്‍ കേരള തലത്തിലുള്ള ചെസ് ടൂര്‍ണമെന്റ് തിരൂരിൽ

മലപ്പുറം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് തിരൂര്‍ താലൂക്ക് കമ്മിറ്റിയും തിരൂരിലെ വിവിത കൂട്ടായ്മകളുടെയും സഹകരണത്തോടെ കാഴ്ച പരിമിതമായ ആളുകള്‍ക്കുള്ള ഓള്‍ കേരള തലത്തിലുള്ള ചെസ് ടൂര്‍ണമെന്റ് 2026 ഫെബ്രുവരി 14,15 ശനി,ഞായര്‍ തിയ്യതികളില്‍ തിരൂര്‍ ബഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്നു തിരുവനന്തപുരം മുതല്‍ കാസർക്കോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് 150 ഓളം പേരടങ്ങുന്ന കാഴ്ച പരിമിതരായ മത്സരാത്ഥികള്‍ പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയില്‍ സംസ്ഥാനതലത്തിലും ഇന്റര്‍നാഷണല്‍ തലത്തിലും മത്സരിച്ച മത്സരാര്‍ത്ഥികളും പങ്കെടുക്കുന്നു. ഫെബ്രുവരി 14 […]
Read more

എസ്എസ്എംഎച്ച്എസ്എസ് തെയ്യാലിങ്ങൽ അമ്പതാം വാർഷികം 13 ന്

മലപ്പുറം: അരപ്പതിറ്റാണ്ട് കാലം നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിൽ ബഹുമാനപ്പെട്ട മുൻ മാനേജർ പലെക്കോടൻ മൊയ്തീൻ ഹാജി അന്ന് വഹിച്ച പങ്ക് അവിടുത്തെ ഗ്രാമങ്ങളിൽലുള്ള ജനങ്ങൾക്ക് മറക്കാൻ പറ്റാത്തതാണ് അദ്ദേഹത്തിന് കാലശേഷം ഇന്ന് ആ വിദ്യാലയത്തിൽ നാലായിരത്തിൽ പരം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിച്ചു തുടർ പഠനത്തിനായി പുറത്തുപോകുന്നു. കുട്ടികളെ നല്ല നിലവാരത്തിൽ എത്തിക്കാൻ കഴിവുള്ള അധ്യാപകരും. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നല്ല മാനേജ്മെന്റ് കമ്മിറ്റിയും പിടിഎ എസ് എം സി കമ്മിറ്റിയും. കലാകായിക […]
Read more

ലോറിക്കുള്ളിൽ നിന്ന് വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം ചെമ്മാട് ഉള്ളികൊണ്ടുവന്ന ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് വൻ സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചുവന്ന ഡ്രെെവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടിവന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. […]
Read more

താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറി: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടർഫും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ൽ സംസ്ഥാനം നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പ്രഥമസ്ഥാനം സ്കൂളിന് നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോൾ […]
Read more

കെആർടിസി സംസ്ഥാന സമ്മേളനം ആരംഭിച്ചു

മലപ്പുറം: കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺ ഗ്രസ് സംസ്ഥാന സമ്മേളനം തിരൂരിൽ ആരംഭിച്ചു.’ പെൻഷൻ പരിഷ്കരണവും മെഡിസെപ്പും ‘ എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദ്ദീൻ്റെ അധ്യക്ഷതയിൽ സ്വാഗത സംഘം ചെയർമാനും ഡി.സി.സി. ജനറൽ സെകട്ടറിയുമായ അഡ്വ: കെ.എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ആർ. മുരളീധരൻ പിള്ള വിഷയാവതരണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, കെ.സുധാകരൻ , മനോജ് ജോസ് , പി. മൊയ്തീൻ, പി.കോയക്കുട്ടി, യാസർ പയ്യോളി, നൗഷാദ് പരന്നേക്കാട് […]
Read more

തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി; കെഡിഎഫ് സംസ്ഥാന ഭാരവാഹികൾ ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി

മലപ്പുറം: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസ് അഴിമതിയുടെ കുത്തരങ്ങായി മാറിയിട്ട് വർഷങ്ങളായി, ഒരുപാട് കാലമായി ഇരുപ്പുറപ്പിച്ച ചില ഉദ്യോഗസ്ഥരെ ചുറ്റി പ്പറ്റിയാണ് നിലവിൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ. അഞ്ചുവർഷത്തിലേറയായി ഒരേ കസേരയിൽ തുടരുന്ന പ്രധാന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ഇത്തരം അഴിമതി ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം. വ്യാജ മീറ്റർ, വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ യിൽ ആരോപണം നേരിടുന്ന തിരൂരങ്ങാടി സബ് ആർ.ടി ഓഫി സിൽ നിന്നാണിപ്പോൾ, കൂടുതൽ അഴിമതിക്കഥകൾ പുറത്തു കൊണ്ടുവന്നിരിക്കുന്നതിനെതിരെ വ്യാജ ആർ.സി […]
Read more

തിരുവേഗപ്പുറയിൽ സമാന്തര പാലം വരുന്നു; സർക്കാർ 5 കോടി രൂപ അനുവദിച്ചു

മലപ്പുറം: മലപ്പുറം- പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു. ധനമന്ത്രി നിയമസഭയിൽ ബജറ്റുമായി ബന്ധപ്പെട്ട മറുപടി പ്രസംഗത്തിലാണ് ഈ തുക പ്രഖ്യാപിച്ചത്. ​നിലവിലുള്ള തിരുവേഗപ്പുറ പാലം ആരംഭിക്കുന്ന കൊടുമുടിയിൽ നിന്നു തന്നെയാണ് പുതിയ പാലവും നിർമ്മിക്കുക. പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടി രൂപ ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കഴിഞ്ഞ ബജറ്റിൽ […]
Read more

കരുതലിന്റെ കൈത്താങ്ങായി വ്യാപാരി ഏകോപന സമിതി; 10 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് മെമ്പറായിരിക്കെ അന്തരിച്ച വ്യാപാരിയുടെ കുടുംബത്തിന്, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ ധനസഹായ വിതരണവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ശ്രീ. കുഞ്ഞാവു ഹാജി ചടങ്ങ് ഉദ്ഘാടനം […]
Read more
Advertisement
WhiteswanTV Footer