Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

പത്ര ഏജൻ്റുമാർ കുടുംബ സംഗമം നടത്തി

മലപ്പുറം: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ 7-ാം മത് കുടുംബ സംഗമം വേങ്ങര വ്യാപാര ഭവനിൽ ഒ.സി ഹനീഫ നഗറിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അസ്‌ലു ഉദ്‌ഘാടനം ചെയ്‌തു. ശിഹാബ് ചെമ്പൻ അധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴുക്കൽ മുഖ്യാതിഥിയായി സംബന്ധിച്ചു. എൻ.പി എ. എ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര സെക്രട്ടറി […]
Read more

തിരൂര്‍ കേബിള്‍ വിഷന്‍ – ടിസിവിയുടെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിച്ചു

മലപ്പുറം: കേബിള്‍ ടിവി രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന തിരൂര്‍ കേബിള്‍ വിഷന്‍ ഇന്ന് ഇന്റര്‍നെറ്റ്- ബ്രോഡ്ബാന്‍ഡ് രംഗത്തെ സജീവ സാന്നിധ്യമാണ്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട തിരൂര്‍ കേബിള്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും, ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസും നല്‍കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമാകാനും കഴിഞ്ഞിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ പരിപാടികളാണ് നടന്നത്. പൊതുസമ്മേളനം അഡ്വ. എന്‍. […]
Read more

മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു

മലപ്പുറം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ സംഘടനയുടെ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ പത്തൂർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടനയുടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മായിൽ എ.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി സജ്‌ന പള്ളിയാളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. നാസിർ മനയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ […]
Read more

ചൂരപ്പട്ട ടൗൺ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി

മലപ്പുറം: ചൂരപ്പട്ട ടൗൺ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി. നിരവധി ഇവൻ്റ് സംഘടപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളെ ആദരിച്ചു. വാർഡ് മെമ്പർ അഷ്റഫ് സി. ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം സി നാസർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹക്കീം മാസ്റ്റർ ജിസാൻ അബൂസലഹ കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ സിപി മണ്ഡലം യൂത്ത് ലീഗ് കൗൺസിലർ പിഎം നിസാർ അയ്യൂബ് ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ അഷ്റഫ് സി.യെയും മണ്ഡലം […]
Read more

“തിളങ്ങും താനാളൂർ”, “ക്ലീൻ താനാളൂർ”

മലപ്പുറം: സാംക്രമിക രോഗങ്ങളുടെ കാലത്ത് താനാളൂർ ഗ്രാമപഞ്ചായത്ത് ഒരുമിച്ച് റിപ്പബ്ലിക് ദിനത്തിൽ പരിസ്ഥിതി ശുചിത്വം ലക്ഷ്യമിട്ടുകൊണ്ട് താനാളൂരിലെ എല്ലാ അങ്ങാടികളും ക്ലീൻ ചെയ്യുകയാണ്. പ്ലാസ്റ്റിക് മുക്ത താനാളൂർ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി താനാളുകളിലെ എല്ലാ അങ്ങാടികളും ക്ലീൻ ചെയ്യുന്നതിന്റെ കൂടെ എല്ലാ വീടുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഗംഭീരശ്രമവും ഭരണസമിതി നടത്തുന്നുണ്ട്. ഹരിത കർമ്മ സേനയും സീറ്റിംഗ് സെക്ഷനും തൊഴിലുറപ്പുകാരും ക്ലബ്ബുകളും യുവജന സംഘടനകളും യുവാക്കളും സന്നദ്ധ സംഘടനകളും ഇന്ന് താനാളൂരിൽ ശുചിത്വത്തിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ക്ലീൻ […]
Read more

ട്രാഫിക് നിയമ ബോധവത്കരണം നടത്തി

മലപ്പുറം: താനൂർ എസ്എംഎം ഹയർ സെക്കന്ററി സ്കൂൾ രായിരിമംഗലത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ പ്രവത്തനങ്ങൾ നടന്നു. താനൂർ അങ്ങാടിയിൽ കുട്ടികൾ ഹെൽമെറ്റ്‌ ധരിക്കാത്തവർ, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർ എന്നിവർക്ക് സ്നേഹത്തോടെ നിയമങ്ങൾ അനുസരിച്ച് ആയിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത് എന്ന നിർദേശങ്ങൾ നൽകി. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരും കാൽനട യാത്രകാരും പാലിക്കേണ്ട നിയമങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. സ്നേഹത്തോടെയുള്ള കുട്ടികളുടെ നിർദേശങ്ങൾ വളരെ താത്പര്യത്തോടെ ആണ് […]
Read more

കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ; കൊടിഞ്ഞിയിൽ ആവേശം വിതറി വിളംബര ജാഥയും ഐക്യദാർഢ്യ സംഗമവും

മലപ്പുറം: 2026 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കാനിരിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടിഞ്ഞിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അകം (AKAM) സാംസ്കാരിക വേദി, കൊടിഞ്ഞിയിലെ വിവിധ ക്ലബ്ബുകൾ, കൂട്ടായ്മകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ വോയ്സ് ഓഫ് ഡിസേബിൾഡ് നന്നമ്പ്രയുടെ നേതൃത്വത്തിലാണ് വിളംബര ജാഥയും പ്രതിജ്ഞയും നടത്തിയത്. വിളംബര ജാഥയും ഉദ്ഘാടനവുംകൊടിഞ്ഞി പാലാ പാർക്ക് മുതൽ ഫാറൂഖ് നഗർ വരെ സംഘടിപ്പിച്ച കൂട്ട ഓട്ടവും വിളംബര […]
Read more

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും

മലപ്പുറം: വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ഉടൻ ആരംഭിക്കും. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്ക് 145 രൂപയായിരിക്കും. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തിയാൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് 340 രൂപ നിരക്കിലുള്ള മാസാന്ത പാസ് ലഭ്യമാകും. ബസ്, ട്രക്ക് വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ടോൾ ഈടാക്കും. ഹെവി കൺസ്ട്രക്ഷൻ മെഷിനറി […]
Read more

മൂർക്കനാട് ജിയുപി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മലപ്പുറം: ഭാരതത്തിന്റെ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം മൂർക്കനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.കെ. നാരായണൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ​തുടർന്ന് നടന്ന ചടങ്ങിൽ എസ്.ആർ.ജി കൺവീനർ എം. മുഹമ്മദ് ഷിഹാബ്, രക്ഷാകർതൃ സമിതി അംഗങ്ങളായ പി. ഖലീൽ, കെ. ഷിഹാബ്, കെ. സാജിത, കെ. സുനീറ, വിദ്യാർത്ഥി പ്രതിനിധി എം. അമൽ ഇബ്രാഹിം, അധ്യാപിക കെ. ദിവ്യ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ […]
Read more

പന്നിശല്യം തടയാൻ കർശന നടപടി; പന്നിവേട്ടക്കാരുടെ യോഗം വിളിച്ച് പഞ്ചായത്ത്‌ ഭരണ സമിതി

മലപ്പുറം: വാഴക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാര നടപടികളുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. പന്നിശല്യം ഇല്ലായ്മ ചെയ്യുന്നതിനായി എടവണ്ണയിലെ അംഗീകൃത തോക്ക് ഉടമകളെയും പന്നിവേട്ടക്കാരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി ആരിഫയുടെ നിർദേശപ്രകാരം പ്രത്യേക യോഗം വിളിച്ചുചേർത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നികൾ കൂട്ടത്തോടെ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. കർഷകർക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ.അടുത്ത ദിവസങ്ങളിൽ […]
Read more
Advertisement
WhiteswanTV Footer