Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്വാഗതസംഘം രൂപീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഏഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് കേരള സർക്കാർ കിഫ്ബി വഴി 3.9 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒൻപതാം തീയതി കേരളത്തിന്റെ നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിക്കുകയാണ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘം ചേർന്നു.സ്വാഗതസംഘത്തിന്റെ ഉദ്ഘാടനം തിരൂർ എംഎൽഎ ശ്രീ കുറുക്കോളി മൊയ്‌തീൻ നിർവഹിച്ചു.

പി ടി എ പ്രസിഡണ്ട് മനാഫ് പൂന്തല അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യാസർ പൊട്ടച്ചോല, വികസന സ്റ്റാനിങ് കമ്മിറ്റി ചെയർപേഴ്സൺ അബൂബക്കർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ബഷീർ, വാർഡ് കൗൺസിലർ കെ കെ റിയാസ്, കൗൺസിലർമാരായ ഐപി സീനത്ത്, ഐപി ഷാജിറ,ഫാസിൽ പൊട്ടച്ചോല, ഫസീല അയ്യൂബ്, വസന്ത പുളിക്കൽ, ടി കെ ഹഫ്‌സത്ത്‌, SMC ചെയർമാൻ ദിനേശ് ബാബു, എം പി ടി എ പ്രസിഡണ്ട് റസിയ ഷാഫി, വെൽഫെയർ കമ്മിറ്റി ചെയർമാൻ അനിൽ തൊട്ടിയാട്ടിൽ, കൺവീനർ കരീം മേച്ചേരി, OSA പ്രസിഡന്റ് കെപി ഫസലുദ്ദീൻ, കെ ഹസ്സൻ മാസ്റ്റർ സ്വാഗതസംഘം കരട് അവതരിപ്പിച്ചു.

12 വിവിധ സബ് കമ്മിറ്റികൾ അടങ്ങിയ 101 അംഗങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് ഹേമജ കാവുങ്ങൽ സ്വാഗതവും ഹയർസെക്കൻഡറി അധ്യാപകൻ ഹരീഷ് സാർ നന്ദിയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer