Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എംഎസ്എഫ് സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 31ന് വിദ്യാർത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്. 27ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എംഎസ്എഫ് മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ: ഹബീബ് റഹ്‌മാന്റെ മാതാവിൽ നിന്ന് സ്വീകരിച്ച പതാകയുമായി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖിന്റെ നേതൃത്വത്തിൽ വരുന്ന പതാക ജാഥയും സീതി സാഹിബിന്റെ നാടായ കൊടുങ്ങല്ലൂരിൽ നിന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: അൽ റെസിന്റെ നേതൃത്വത്തിൽ വരുന്ന കൊടിമര ജാഥയും ഇന്നലെ വൈകുന്നേരം 5 മണിക്ക് സമ്മേളന നഗരിയിൽ സംഗമിച്ചു.

മലപ്പുറം മണ്ഡലത്തിലെ കാരാത്തോടിൽ നിന്ന് എം.എസ്.എഫ് സംസ്ഥാന ജനസെക്രട്ടറി സി.കെ.നജാഫ് പതാകയും സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് കൊടിമരവും സ്വീകരിക്കുകയും നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മലപ്പുറം വലിയവരമ്പിൽ പ്രത്യേകം സജ്ജമാക്കിയ ഇ.അഹമ്മദ് സാഹിബ് നഗരിയിൽ സംഗമിച്ചു. സംഗമത്തിൽ പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. തുടർന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പതാക ഉയർത്തിയോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്.

ഇന്ന് രാത്രി 7 മണിക്ക് സമ്മേളനത്തിന്റെ ഭാഗമായി ‘ജി ടോക്ക്’ എന്ന പേരിൽ വിവിധ മേഖലകളിൽ തിളങ്ങിയ വിദ്യാർത്ഥികൾ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേർ സെഷനുകളുടെ ഭാഗമാകും. മുസ്ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ: എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ് പൈലറ്റ് മറിയം ജുമാന, ലിറ്റിൽ സയന്റിസ്റ്റ് ഹബേൽ അൻവർ, ഫാത്തിമ നർഗീസ്, ഇൻഫ്‌ളുൻസർ ഫിദ, ഒളിമ്പിയൻ മുഹമ്മദ് അജ്മൽ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകൾ ജി ടോക്കിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

രാത്രി 8 മണിക്ക് അഹദ് ഷബീബ് നയിക്കുന്ന കൾച്ചറൽ പ്രോഗ്രാമും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് കാൽ ലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന വിദ്യാർത്ഥി മഹാറാലി നടക്കും. മലപ്പുറം കളക്ടർ ബംഗ്ലാവിൽ നിന്ന് തുടങ്ങുന്ന വിദ്യാർത്ഥി മഹാറാലി കുന്നുമ്മൽ, മലപ്പുറം ബസ് സ്റ്റാൻഡ്, കോട്ടപ്പടി, കിഴക്കേതല വഴി വലിയവരമ്പിലെ സമ്മേളന നഗരിയിൽ സമാപിക്കും. പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.എം.എ.സലാം, കെ.എം.ഷാജി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Advertisement
WhiteswanTV Footer