Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊടിപടലങ്ങളും അപകടക്കെണിയും ദുരിതത്തിലായി ജനം; തിരുരങ്ങാടി പോലീസിൽ പരാതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ പ്രവർത്തനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തുന്നു. നാടുകാണിപരപ്പ നങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെ വിവിധഭാഗങ്ങളിലാണ് റോഡുകൾ വെട്ടിപ്പൊളിച്ച് വർഷങ്ങളായിട്ടും പൂർവ്വ സ്ഥിതിയിലാക്കാതെ ഇപ്പോഴും പ്രവർത്തനം പാതി വഴിയിൽ കിടക്കുന്നത്.

2024 ഒക്ടോബറോടെ യുദ്ധകാലാടിസ്ഥാന ത്തിൽ റോഡ് പൊളിച്ച പൈപ്പ് സ്ഥാപിച്ച് 2024 ഡിസംബറോടെ ടാർ ചെയ്ത് പൂർവ സ്ഥിതിയിലാ ക്കുമെന്നായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെയും എംഎൽഎയുടെയും പ്രഖ്യാപനമാണ് നടപ്പിലാവാതെ പോകുന്നത്. സംസ്ഥാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്ക് കാരണവും പൊടിശല്യം രൂക്ഷമാവുകയും അപകടങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്.

ഇടയ്ക്ക് വാഹനത്തിൽ വെള്ളം തളിച്ച് പൊടിശ ല്യത്തിന് താൽക്കാലിക പരിഹാരം കാണുന്നുണ്ടെങ്കിലും അൽപസമയം കഴിഞ്ഞാൽ വീണ്ടും പൊടി ഉയരുകയാണ് ഇത് ജനങ്ങളെ നിത്യരോഗികളാക്കുന്നതിനാൽ പൊതുജനങ്ങൾ ഏറെയും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.നിലവിൽ പലഭാഗത്തും മെറ്റൽ റോഡിൽ ചിതറിക്കിടക്കുകയാണ്ഇതിൽ കയറി തെന്നി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്.

കൂടാതെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നേരെ കല്ലുകൾ തെറിക്കുന്നതും പതിവാണ്. ആദ്യം പൂർത്തിയാക്കിയ ചെമ്മാട്‌ കരിപറമ്പ് ഭാഗങ്ങളിൽ ബി എം ചെയ്തിരുന്നുവെങ്കിലും പൊതുമരാമത്ത് വകുപ്പിന് അറിയിക്കാതെ ആരുടെയും മേൽനോട്ടത്തിൽ അല്ലാതെ നടത്തിയതിനാൽ പലഭാഗങ്ങളിലും കുണ്ടും കുഴിയും രൂപപ്പെടുകയും വൈകാതെ ത്തന്നെ തകരുകയും ചെയ്തിരിക്കുന്നു. ഇതിൽ രൂപപെട്ട വലിയ ഗർത്തങ്ങളും കല്ലുകളും കാരണം ചെറുകിട വാഹനങ്ങൾക്ക് അപകട സാധ്യത വർധിച്ചിരിക്കുകയാണ്. ഇതിനെതിരെ സാമൂഹിക പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹിം പൂക്കത്ത് തിരൂരങ്ങാടി പോലീസിൽ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ മാർക്കെതിരെ എഫ്ഐആർ ഇട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകി.

Tags :

Recent News

Advertisement
WhiteswanTV Footer