Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന് സന്ദേശവുമായി തിരൂർ നഗരസഭയുടെയും തിരൂർ ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി.

പ്രൈമറി പാലിയേറ്റീവ് സംവിധാനത്തിന് കീഴിൽ പാലിയേറ്റീവ് ദിന സന്ദേശ പ്രചരണവും പാലിയേറ്റീവ് ദിന പ്രതിജ്ഞവും താനൂർ നഴ്സിംഗ് കോളേജ് വിദ്യാർ ത്ഥികളുടെ പാലിയേറ്റീവ് ഫ്ലാഷ് മോബും തിരൂർ ബസ്റ്റാൻഡിൽ വച്ച് നടത്തി. തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ എൻ കെ ഷഹീദ് അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ചെയർമാൻ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരും കൗൺസിലർമാരുമായ ബിജിത, ഫായിഷ, ടി കെ അഫ്സത്ത്, മുൻ ആരോഗ്യസ്ഥിതി കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സജ്ന, തിരൂർ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബാബു എന്നിവർ ആശംസകൾ നേർന്നു.

തിരൂർ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബുൽ ഫസൽ സ്വാഗതവും പ്രൈമറി പാലിയേറ്റീവ് നേഴ്സ് സിന്ധു പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും സിമറ്റ് നഴ്സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ജസ്‌ന ഫ്രാൻസിസ് സമാപന പ്രസംഗവും നടത്തി.. ജനപ്രതിനിധികൾ ആശാവർക്കർസ് ആരോഗ്യ പ്രവർത്തകർ പൊതുപ്രവർത്തകർ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer