Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് ആണ് മരിച്ചത്. എയർപോർട്ട് റോഡിലെ തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. യാത്ര ചെയ്ത ഥാർ ജീപ്പ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ധനഞ്ജയ്, ഹാഷിം, ഷമീം, ഫഹദ്, ആദർശ് എന്നിവരെ നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ധനഞ്ജയ് ആശുപത്രിയിൽ […]
Read more

വണ്ടൂരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: വാടകയ്‌ക്കെടുത്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയെന്ന പേരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയെടുത്ത യുവാക്കൾ പിടിയിൽ. കറുത്തേനി തട്ടാൻകുന്ന് സ്വദേശി ആലുങ്ങൾ അബ്ദുൽ വാഹിദ്, കൂരാട് തെക്കുംപുറം സ്വദേശി മരുതത്ത് അബ്ദുൽ ലത്തീഫ്, വണ്ടൂർ കരുണാലയപടി സ്വദേശി പൂലാടൻ അഫ്‌സൽ എന്നിവരാണ് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരാതിക്കാരൻ കാളികാവ് സ്വദേശിയാണ്. ഒക്ടോബർ 22-ന് ലത്തീഫ് അദ്ദേഹത്തിന്റെ കാർ വാടകയ്‌ക്കെടുത്തിരുന്നു. കാർ തിരികെ നൽകേണ്ടിയിരുന്ന ദിവസം വാഹിദ് പരാതിക്കാരനെ വിളിച്ച് ‘കാർ […]
Read more

തിരുനാവായയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തിരുനാവായ: തിരുനാവായയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പുത്തനത്താണി – തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറിൽ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേക്ക് പോകുന്ന വഴി പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക […]
Read more

സംസ്ഥാന സ്‌കൂള്‍ കായികമേള: കായിക കിരീടം മലപ്പുറത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 236 പോയിന്റുമായി അത്‌ലറ്റിക്‌സ് കിരീടം നേടി മലപ്പുറം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാല്‍ 400 മീറ്ററില്‍ പാലക്കാടിന്റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്‌കൂളിലെ താരങ്ങളുടെ മികവില്‍ പാലക്കാട് 3 പോയിന്റിന്റെ ലീഡിലേക്കെത്തി. എന്നാല്‍ റിലേ മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താന്‍ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റില്‍ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. […]
Read more

താള്‍ക്കൊല്ലി വനത്തിൽ ഒരു ദിവസം പഴകിയ പിടിയാനയുടെ ജഡം

മലപ്പുറം: താൾക്കൊല്ലി ഉൾവനത്തിൽ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ്സ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. താൾക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീൽഡ് പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ നിയോഗിച്ച സംഘമാണ് ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. വനംവകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വന്യജീവി വിദഗ്ധൻ ഡോ. […]
Read more

ബസിൽ വൃദ്ധനെ ക്രൂരമായി അക്രമിച്ച സംഭവം; പ്രതി പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വൃദ്ധനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി പിടിയിൽ. 35 വയസ്സുകാരനായ ഷഹീർ ബാവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ താഴേക്കോട്ടിൽ നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോയ ബസിനുള്ളിലാണ് സംഭവം നടന്നത്. ബസിൽ യാത്രയ്ക്കിടെ ഹംസയുടെ കാലിൽ ഷഹീർ ചവിട്ടിയതിനെ തുടർന്ന് വൃദ്ധൻ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിൽ പ്രകോപിതനായ ഷഹീർ ആദ്യം വാക്കേറ്റത്തിലും പിന്നാലെ ക്രൂരമായി മർദിക്കുകയും ചെയ്തു. അക്രമത്തിൽ ഹംസയുടെ മൂക്കിന്റെ പാലം തകർന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഷഹീർ […]
Read more

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: പോക്സോ കേസിൽ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പൊലീസ് ന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്. സംഭവം പുറത്തു പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെ‍ടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് […]
Read more

ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദന൦; രണ്ട് പേർ പിടിയിൽ

മലപ്പുറം: ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്നു. സംഭവത്തില്‍ രണ്ടംഗ സംഘത്തെ അറസ്റ്റു ചെയ്തു. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന്‍ കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരെയാണ് പോത്തുല്ല് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചാണ് പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; എംഡിഎംഎ കൈപ്പറ്റാനെത്തിയവർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ടയിൽ രണ്ടുപേർ കൂടി പിടിയിൽ. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി സ്വദേശി എ ലിജീഷിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ. ലിജീഷിൽ നിന്ന് ഒരു കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ഇത് കൈപ്പറ്റാൻ എത്തിയവരാണ് ഇന്നലെ രാത്രി പിടിയിലായത്. ലിജീഷ് പിടിയിലായതറിഞ്ഞ് റഫ്‌നാസും ശിഹാബുദ്ദീനും രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ ഇവരെ പൊലീസ് […]
Read more

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചു. കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. രാത്രിയിലടക്കം പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer