സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം. പ്രവർത്തകനായ അരുൺ ബി. മോഹനാണ് പോലീസ് പിടിയിലായത്. കലാ രാജുവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ അരുൺ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരുണിന് പുറമെ മറ്റ് ചില പ്രവർത്തകരുടെ അറസ്റ്റും തിങ്കളാഴ്ചയുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ശനിയാഴ്ചയാണ് എൽ.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കൗൺസിലറെ സി.പി.എം. പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം. ഏരിയ […]
Read more

പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദില്ലി: പത്തനംതിട്ട കൂട്ടബലാൽസം​ഗ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും ഇതിനോടകം നോട്ടീസ് നൽകി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങൾ കൈമാറാനും നി‍ർദേശം നൽകിയിട്ടുണ്ട്. മാധ്യമവാർത്തകൾ പരി​ഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാനുഷിക അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ […]
Read more

2026ൽ കൊല്ലത്തും യുഡിഎഫ് മുന്നേറ്റം

കരുനാഗപ്പള്ളി, പുനലൂർ, കുന്നത്തൂർ, കുണ്ടറ, ഇരവിപുരം, ചവറ, പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ യുഡിഎഫ്, കൊട്ടാരക്കര, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് ഒതുങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇടതിന് പൊതുവേ അനുകൂലമായ ഒരു ജില്ലയാണ് കൊല്ലം. മറ്റ് പല ജില്ലകളിലും ഇടത് മണ്ഡലങ്ങൾ കടപുഴകിയ സാഹചര്യങ്ങളിൽ പോലും കൊല്ലം ഇടതുപക്ഷത്തോടൊപ്പം പക്ഷം പിടിച്ച ചരിത്രമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേവലം രണ്ട് സീറ്റുകൾ മാത്രമാണ് യുഡിഎഫിന് […]
Read more

മദ്യവില വീണ്ടും കൂടും…?

എപ്പോഴും പാല് ചുരത്തുന്ന കറവപ്പശുവാണ് സർക്കാരിനെ സംബന്ധിച്ച് മദ്യശാലകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും പിടിച്ചുനിർത്തുന്നത് മദ്യശാലകളും ലോട്ടറിയുമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബിവ്റേജസ് കോർപറേഷനിൽ നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിന് നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്ന് ബവ്കോ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ലീറ്ററിന് 10 രൂപ വീതം […]
Read more

ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ കൊണ്ടുപോകും: മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ച് കേരള സർക്കാർ.1604 കോടി രൂപയാണ്‌ ഇതിനായി അനുവദിച്ചത്‌. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കും. വെള്ളിയാഴ്ച മുതലാണ് തുക എത്തുക. ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ നൽകും. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഈ സർക്കാർ ഭരണത്തിൽ വന്ന ശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌. […]
Read more

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി വിവാദത്തിൽപ്പെട്ട ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാൽവിൽ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും കൂടാതെ പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാരണങ്ങൾ മരണത്തിലേക്ക് നയിക്കാൻ തക്ക വിധത്തിൽ ഉള്ളതായിരുന്നു എന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം മക്കൾ സമാധിയിരുത്തിയത് വിവാദമായതോടെയാണ് കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊലീസ് തുറന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു […]
Read more

ഒരു യുവതി വധശിക്ഷയ്ക്ക് വിധേയമാവുന്ന കേരളത്തിലെ ആദ്യത്തെ കേസ്

ഒരു യുവതി വധശിക്ഷയ്ക്ക് വിധേയമാവുന്ന കേരളത്തിലെ ആദ്യത്തെ കേസായി പാറശ്ശാല ഷാരോൺ വധക്കേസ് മാറുകയാണ്. വധശിക്ഷ ശരിയാണോ, ഒരു കൊലയ്ക്ക് പകരം മറ്റൊരു കൊല, അത് ശിക്ഷയായി മാറുന്നത് നല്ല കീഴ്വഴക്കമാണോ തുടങ്ങിയ ചര്‍ച്ചകള്‍ വളരെ ഗൗരവകരമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പാറശ്ശാല ഷാരോൺ കൊലക്കേസില്‍ പ്രതിയായ ഗ്രീഷ്മയെ മരണം വരെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേവലം 21 വയസു മാത്രമുണ്ടായിരുന്ന ഒരു പെണ്‍കുട്ടി നടത്തിയ അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് കോടതിയെക്കൊണ്ട് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ തന്നെ […]
Read more

പൊലിഞ്ഞത് മുപ്പത്തിയെട്ടാം വയസ്സിൽ പുറത്തിറങ്ങാമെന്ന മോഹം

തിരുവനന്തപുരം: ഒരിക്കലും ഗ്രീഷ്മ മനസ്സിൽ പോലും കരുതിയിട്ടുണ്ടാകില്ല തനിക്ക് ലഭിക്കുക വധശിക്ഷയാണെന്നത്. തീർത്തും അപ്രതീക്ഷിതമായാണ് ഗ്രീഷ്മയെ തേടി വധശിക്ഷ എത്തിയിരിക്കുന്നത്. തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ജയിലിൽ നിന്നും പുറത്തിറങ്ങാമെന്ന ധാരണക്കാണ് കോടതി തിരിച്ചടി നൽകിയിരിക്കുന്നത്. അന്വേഷണ ഘട്ടത്തിൽ ആയിരുന്നു ഗ്രീഷ്മ ഉദ്യോഗസ്ഥരോട് യാതൊരു കൂസലും ഇല്ലാതെ വിധിയെപ്പറ്റിയുള്ള മുൻധാരണ പറഞ്ഞിരുന്നത്. ‘ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. […]
Read more

തിളക്കം കൂടി പൊന്ന്; പവന് 120 രൂപയുടെ വർധനവ്

സ്വർണവിലയിൽ വർധനവ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിൽ പൊന്നിന് തിളക്കം വർധിക്കുകയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയും പവന് 120 രൂപ വര്‍ധിച്ച് 59600 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 എന്നവിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 99 രൂപ എന്നതാണ് ഇന്നത്തെ വിപണിവില. അതേസമയം അന്താരാഷ്ട്ര വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറും സ്വര്‍ണവിലയെ ബാധിച്ചു. എന്നാല്‍ […]
Read more

ഒടുവിൽ ഷാരോണിന് നീതി; ഗ്രീഷ്മയ്ക്ക് തൂക്കുകയർ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷവിധി. ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. തട്ടിക്കൊണ്ടു പോകലിന് 10 വർഷം തടവും അന്വേഷണം വഴി തിരിച്ചു വിട്ടതിന് അഞ്ചുവർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വധശിക്ഷയ്ക്ക് പുറമേ ശിക്ഷാവിധിയിലുള്ളത്. മൂന്നാം പ്രതിയായ അമ്മാവന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷിറീണ് വിധി പറഞ്ഞത്. കേരളത്തിലാകെ ചർച്ചാ വിഷയമായ കൊലപാതക കേസിൻ്റെ വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.