സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണ് മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.
Read more

ബോബിയുടെ പട്ടിഷോ തിരിച്ചടിയായി

താൻ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയെ സഞ്ചരിക്കേണ്ടി വന്നിരിക്കുകയാണ് പ്രമുഖ വ്യവസായി കൂടിയായ ബോബി ചെമ്മണ്ണൂരിന്. കടുത്ത ലൈംഗിക വൈകൃതത്തോടുള്ള പരാമർശങ്ങൾ നടത്തുമ്പോഴും തന്റേതായ ആരാധക വൃത്തം സൃഷ്ടിക്കുവാൻ ബോബിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ജയിലിൽ ആയപ്പോഴും തിരികെ പുറത്തിറങ്ങുമ്പോൾ പഴയ ആരാധക വൃത്തത്തെ വീണ്ടും സജീവമായി നിലനിർത്തുവാനുള്ള വഴികളും ബോബി തേടിയിരുന്നു. അതിനുവേണ്ടിയുള്ള ആലോചനയിൽ നിന്നുമാകും ജാമ്യം ലഭിച്ച ശേഷവും ജയിലിൽ തന്നെ തുടരുന്നതിനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടാവുക. എന്നാൽ ആ കുബുദ്ധി ബോബിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. […]
Read more

പിണറായിയ്ക്ക് ‘പുകഴ്ത്ത് പാട്ടുമായി’ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്ത്തി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. എംപ്ലോയീസ് അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗാനത്തിലാണ് പിണറായിയെ പുകഴ്ത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നാളെ അവതരിപ്പിക്കാന്‍ വെച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പിണറായി ചെമ്പടയ്ക്ക് കാവലാള്‍ എന്നും ചെങ്കനല്‍ കണക്കൊരാള്‍ എന്നും പാട്ടില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് തോഴനാണ് പിണറായി. ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍. സമരധീര സാരഥി. കാക്കിയിട്ട കോമരങ്ങളെ മറികടന്നു ശക്തമായ മര്‍ദനമേറ്റ സാരഥി എന്നും വരികളില്‍ പറയുന്നു. പ്ളാസ്റ്റിക്ക് ഫ്രീ സോണ്‍ എന്ന ബോര്‍ഡ് […]
Read more

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം നൽകി സുപ്രീം കോടതി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. കാമുകനൊപ്പം ചേർന്ന്, മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ […]
Read more

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം: രോഗികള്‍ ആശങ്കയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രോഗികള്‍. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്. രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ […]
Read more

ഗോവിന്ദൻ പുറത്ത്; ഇത് പിണറായിക്കാലം…!

സിപിഎമ്മിനെയും ഇടതുമുന്നണിയേയും ഇന്ന് നയിക്കുന്നത് പിണറായി വിജയനാണ്. നയിക്കുന്നുവെന്നല്ല അടക്കിവാഴുന്നുവെന്ന പ്രയോഗമാകും ഒന്നുംകൂടി ചേരുക. പാർട്ടിക്കുള്ളിൽ ഒരു ഏകാധിപതിയെപ്പോലെ പിണറായി നിലകൊള്ളുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. വിവിധ വകുപ്പുകളും മന്ത്രിമാരും ഉണ്ടെന്നിരിക്കെ എല്ലാത്തിലും തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഇതര മന്ത്രിമാർക്കും വകുപ്പുകൾക്കും യാതൊരു പ്രസക്തിയും ഇല്ലാത്ത പിണറായിക്കാലം. മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പോലും ബഹിഷ്കരിച്ചിരുന്നു. അത്രമേൽ […]
Read more

ബോബി ചെമ്മണ്ണൂർ നിയമത്തിനതീതനല്ല; ജാമ്യം റദ്ദാക്കും

കൊച്ചി: നടിക്കെതിരെ അധിക്ഷേപം നടത്തിയ കേസിൽ ഹൈക്കോടതിയുടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. സംഭവത്തിൽ ബോബി ചെമ്മണ്ണൂർ കോടതിയെ നിന്ദിച്ചതിനെ തുടർന്നാണ് കോടതി രൂക്ഷമായ നിലപാട് സ്വീകരിച്ചത്. ബോബി നാടകം കളിക്കരുത് എന്ന് ഹൈക്കോടതി വിമർശിച്ചു. 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ബോബിയുടെ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കാൻ നോട്ടീസും നൽകും. ഇന്നലെ വൈകീട്ട് 4 .08 […]
Read more

ദുരൂഹ സമാധി പൊളിക്കുന്നതിൽ അനിശ്ചിതത്വം

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ചതിനുശേഷം മാത്രമേ കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കൂ. പ്രദേശത്തെ സാഹചര്യം പരിഗണിച്ച്‌ പൊലീസ് നല്‍കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നീക്കം . മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം ,എന്നാൽ കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്‍റെ ആലോചന. ഇതോടെ ദൂരൂഹ സമാധി പൊളിക്കുന്നതിൽ അനിശ്ചിത്വത്തം തുടരുകയാണ്.
Read more

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസണിന്റെ അപ്പീലിനെതിരെ സി പി ഐ എം പ്രതിഷേധം

വയനാട്: ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് ഹാരിസൺസ് മലയാളം ലിമിറ്റഡ് നൽകിയ അപ്പീലിൽ പ്രതിഷേധവുമായി സി പി എം. വയനാട് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി പ്രതിഷേധിക്കും. പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജി. തങ്ങളുടെ ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമാണ്. നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാർ ഔദ്യോഗിക ആശയവിനിമയം നടത്തുന്നില്ലെന്നും ഹാരിസൺ ഹർജിയിൽ പറയുന്നു.
Read more

ബോബി ചെമ്മണ്ണൂർ പുറത്തേക്ക് ; കോടതിയലക്ഷ്യം ?

കൊച്ചി: ജാമ്യം അനുവദിച്ചതിനു പിന്നാലെ ജയിലിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി. നടിക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങിയിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളാൽ പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജയിലില്‍ തുടരാന്‍ ബോബി തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.