സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

നെയ്യാറ്റിൻകര സമാധി കേസ്; വൈറൽ ആയി സബ് കളക്ടർ

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ഗോപൻ സ്വാമി സമാധിയായെന്നാണ് കുടുംബം പറയുന്നത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയെന്ന പരാതിയിൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന സബ് കളക്ടറുമായുള്ള ചർച്ചയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ വാർത്ത വൈറൽ ആയതോടെ ഗോപൻ സ്വാമിയേ എല്ലാരും ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്യുന്നത് തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി ഐ എ എസിനെ കുറിച്ചാണ്. ന്യൂസിന് താഴെയുള്ള കമന്റ് സെക്ഷൻ മൊത്തം കളക്ടറെ പറ്റിയുള്ള ചർച്ചകളും […]
Read more

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവാക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കടുവയുടെ ആക്രമണം കണ്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ട്. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. […]
Read more

സംസ്ഥാനത്ത് മഴമുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. 16-ാം തിയതിവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ […]
Read more

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. രാഷ്ട്രപതി നിയമനം അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 […]
Read more

തീര്‍ത്ഥാടക ലക്ഷങ്ങളുടെ കാത്തിരിപ്പ്; മകരവിളക്ക് ദർശനം ഇന്ന്

ശബരിമല: ശബരിമലയിൽ മകരവിളക്ക് ദർശനം ഇന്ന്. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. നിലക്കലില്‍ നിന്ന് രാവിലെ […]
Read more

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ; ആര്യാടൻ ഷൗക്കത്ത് ജയം ഉറപ്പല്ലെന്ന് പിവി അൻവർ

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാലും പിന്തുണക്കുമെന്ന് പി വി അൻവർ. എന്നാൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ ജയം ഉറപ്പ് പറയാനാകില്ലെന്നും തന്റെ കഴിവിന്‍റെ പരമാവധി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിനോട് തനിക്ക് വിരോധമില്ലെന്നും തനിക്കൊപ്പം വരാൻ നിൽക്കുന്ന ഇടതുപക്ഷത്തുള്ളവർ നേരിട്ട് കോണ്‍ഗ്രസിൽ ചേരില്ലെന്നും അതുകൊണ്ടാണ് തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതോടെ അയോഗ്യത ഒഴിവാക്കാൻ എംഎൽഎ സ്ഥാനം പിവി അൻവർ രാജിവെച്ചു. തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ […]
Read more

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

കോഴിക്കോട്: നാളെ വടകര അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ. സർവകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും വ്യാപാരി സംഘടനകളും ഹർത്താലിന് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിലേക്ക് പോകുന്നത്. ഇതെ തുടർന്ന് കുഞ്ഞിപ്പള്ളി ടൗണിൽ ബഹുജന […]
Read more

തൈപ്പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് നാളെ (14.01.2025) സംസ്ഥാന സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി അനുവദിച്ചു.ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മേല്‍‍‍പറഞ്ഞ ജില്ലകളിലെ കാര്യാലയങ്ങള്‍‍ക്ക് അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹാരം കണ്ടെത്താനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട […]
Read more

ആര്യാടൻ ഷൗക്കത്ത് ഇടതുപാളയത്തിലേക്ക്….?

നിലമ്പൂർ മണ്ഡലത്തിൽ നിന്നും ഇനിയും രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാധ്യത. കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനുമായ ആര്യാടൻ ഷൗക്കത്ത് ഇടതു പാളയത്തിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് യുഡിഎഫ് നേതാക്കളെ ആവോളം പുകഴ്ത്തുന്ന പി വി അൻവർ ആര്യാടൻ ഷൗക്കത്തിനെ മാത്രം തന്റെ വാർത്താസമ്മേളനത്തിൽ ചവിട്ടുകയുണ്ടായി. ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളുവെന്നായിരുന്നു അൻവറിന്റെ പ്രതികരണം. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് നാളായി. സാധാരണ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.