സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

എഡിജിപി അജിത്കുമാറിന് പകരം ബറ്റാലിയൻ ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ നീക്കി. പൊലീസ് ആസ്ഥാനത്തെ എ‍ഡിജിപി എസ് ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു പുതിയ ഉത്തരവിറക്കിയത്. ബുധനാഴ്ച ശ്രീജിത്ത് ചുമതലയേറ്റു. ഈ മാസം 18 വരെ അജിത് കുമാർ അവധിയിലാണ്. അജിത് കുമാറിനെതിരായ അന്വേഷണം വന്നപ്പോൾ സേനയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ അജിത്തിനെ ബറ്റാലിയനി‍ൽ നിലനിർത്തിയിരുന്നു.
Read more

പട്ടികജാതി യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് നാല് വർഷം കഠിന തടവും പിഴയും

തൃശൂര്‍: പട്ടികജാതിയില്‍പെട്ട യുവാവിനെ പൊതുവഴിയില്‍ മര്‍ദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 7500 രൂപ പിഴയും. ഇരിങ്ങാലക്കുട ആസാദ് റോഡ് നിവാസികളായ കിട്ടത്ത് വീട്ടില്‍ പ്രിന്‍സ് (28), കോലോത്ത് വീട്ടില്‍ അക്ഷയ് (27), ഇളയേടത്ത് വീട്ടില്‍ അര്‍ജുന്‍ (24), ഇളയേടത്ത് വീട്ടില്‍ അഖില്‍ (24), ഇളയേടത്ത് വീട്ടില്‍ വിജീഷ് (42), വെള്ളാഞ്ചിറ ദേശത്ത് അച്ചാണ്ടി വീട്ടില്‍ രായത്ത് (23) എന്നിവരെയാണ് തൃശൂര്‍ എസ്.സി.എസ്.ടി. കേസുകള്‍ക്കുള്ള പ്രത്യേക കോടതി ജഡ്ജി കെ. കമനീസ് ശിക്ഷ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസിൽ ‘അംഗത്വമില്ല’; നിയമ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി പി വി അൻവർ

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍. പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുന്നതിന് നിയമപരമായ ചില തടസങ്ങളുണ്ട്. നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ തൃണമൂല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പി വി അന്‍വര്‍ […]
Read more

വീട് ജപ്തി നടപടികള്‍ക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പാലക്കാട്: ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികളുമായി വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ജയ, വീട്ടിനുള്ളില്‍നിന്നും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ […]
Read more

പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അംഗത്വമെടുത്തത് യുഡിഎഫ് പ്രവേശന അഭ്യൂഹങ്ങൾക്കിടയിൽ

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നുമലപ്പുറം: തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം നടക്കാതെ വന്നതിനു പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോടകം ട്വീറ്റ് ചെയ്തു. കൂടാതെ അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read more

മടവൂരില്‍ സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കല്‍ ചാലിലിലാണ് സംഭവം.മടവൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. വൈകുന്നേരം സ്‌കൂള്‍ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെണ്‍കുട്ടി കാല്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. പെണ്‍കുട്ടി മുന്നില്‍ വീണത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ല. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയില്‍ പെടുകയായിരുന്നു.പരിക്കേറ്റ കുട്ടിയെ ഉടന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

കേരളത്തിന് 3,330 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് പുതുവത്സരത്തിൽ 3,330 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രസർക്കാർ നികുതി ഇനത്തിൽ 1,73,030 രൂപയാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. 84,000 കോടി രൂപ അധികമാണ് കഴിഞ്ഞ മാസത്തേക്കാൾ ഇത്തവണ അനുവദിച്ചത്. കഴിഞ്ഞ 11 വർഷമായി സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി നരേന്ദ്രമോദി സർക്കാർ നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാവുമെന്ന കാര്യം ഉറപ്പാണ്. ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം […]
Read more

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചുമതല ഗവര്‍ണര്‍ക്ക്: ഗവർണർ

ഡൽഹി: യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെ വിമർശനം ഉയർത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ. കരട് ചട്ടങ്ങൾക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്ന് ആർലേക്കർ മറുപടി നൽകി. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് സർക്കാരുമായി പ്രവര്‍ത്തിക്കും എന്നും മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല ഭംഗിയാക്കി എന്നും ആർലേക്കർ കൂട്ടിച്ചേർത്തു സർവകലാശകൾ ഭരിക്കേണ്ടത് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. […]
Read more

കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് അടുത്ത ആഴ്ച ആരംഭിക്കും

കൊച്ചി : വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സര്‍വ്വീസ് അടുത്ത ആഴ്ച ആരംഭിക്കും. ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ട സർവീസ് നടത്തുക. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റ് റൂട്ടുകളിൽ അഞ്ച് കിലോമീറ്റര്‍ യാത്രക്ക് മിനിമം 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 33 സീറ്റുകളാണ് ബസിലുള്ളത്. […]
Read more

മാമി തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്ത് കുമാറിനെയും , ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് കോടതിയിൽ ഹാജരാക്കും. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും രജിത് കുമാറും ഭാര്യയും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.