സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി; നിര്‍മ്മാണം ശ്രീ ഗോകുലം മൂവീസ്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പുതുവര്‍ഷത്തില്‍ നിവിന്‍ പോളി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം ആയിരിക്കും ഇത്. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്തത്. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സംവിധാനം ആരെന്നതുള്‍പ്പെടെ അണിയറക്കാരുടെ പേരുവിവരങ്ങളും വൈകാതെ പുറത്തു […]
Read more

സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; സംഭവം കുമരനല്ലൂരിൽ

പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം. കുമരനല്ലൂർ ജിഎൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകീട്ട് കപ്പൂർ കുമരനെല്ലൂരിലാണ് സംഭവം. കുമരനല്ലൂർ വേഴൂർക്കുന്ന് കയറ്റത്ത് വെച്ച് ഓട്ടോ മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ എത്തി ഓട്ടോറിക്ഷ പൊക്കി മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. ഡ്രൈവർ വെള്ളാളൂർ സ്വദേശി സുരേഷും 7 കുട്ടികളുമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ചു

പുൽപ്പള്ളി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. വയനാട് പുൽപ്പള്ളിയിലാണ് സംഭവം. കർണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണുവിനെ പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് […]
Read more

പാലക്കാട് പനയംപാട് അപകടം; മരിച്ച വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് പനയംപാടത്ത് ചരക്ക് ലോറി മറിഞ്ഞ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി. പരീക്ഷ കഴിഞ്ഞ് മടങ്ങവെ പാലക്കാട് – കോഴിക്കോട് ദേശീയ പാതയിലെ പനയംപാടത്ത് വെച്ചാണ് അപകടമുണ്ടായത്. ഇര്‍ഫാന ഷെറിന്‍, നിദ ഫാത്തിമ കെ.എം, റിദ ഫാത്തിമ, ഐഷ എ.എസ് എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. തൃശ്ശൂര്‍ നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് […]
Read more

നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി പൊലീസ് വയനാട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്, തുടർന്ന് 7 മണിയോടെയാണ് കൊച്ചി പൊലീസ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
Read more

അതിദാരിദ്ര്യ മുക്ത കേരളം നവംബർ മാസത്തോടെ യാഥാർഥ്യമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി ശാസ്ത്രീയവും, സമഗ്രവും, പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. എന്നാൽ അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്. ‘മനസോടിത്തിരി മണ്ണ് […]
Read more

ശബരി​മലയി​ൽ യുവതി​പ്രവേശനം വേണ്ട: തുഷാർ വെള്ളാപ്പള്ളി​

കൊച്ചി: ഹൈന്ദവ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്ത്രീയും പ്രായപരിധി ലംഘിച്ച് ശബരിമല ദർശനത്തിന് മുതിരില്ലെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം എറണാകുളം, തൃശൂർ, പാലക്കാട് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യമില്ലെന്നാണ് യോഗത്തിന്റെ എക്കാലത്തെയും നിലപാട്. ഗുരുദർശനിന്റെ ഉൾക്കാമ്പ് സനാതന ധർമ്മമാണ്. അതിൽ അടിയുറച്ച് നിന്നും അതിലെ ജീർണതകൾക്കെതിരെ പൊരുതിയുമാണ് ഗുരു നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ട്  പോയത്. സനാതന ധർമ്മത്തിൽ  സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണ്. ദൈവദശകത്തിലൂടെ ഗുരു ലോകത്തിന് പകർന്ന് നൽകിയതും ഇതേ തത്വശാസ്ത്രമാണ്.  ഷർട്ടി​ല്ലാത്ത കാലത്തും അവർണർക്ക് ക്ഷേത്രത്തി​ൽ പ്രവേശനം നി​ഷി​ദ്ധമായി​രുന്നു. ഷർട്ട് വി​വാദം എസ്.എൻ.ഡി​.പി​. യോഗത്തി​ന് ഒരു ദി​വസം കൊണ്ട് തീർക്കാവുന്നതേയുള്ളൂ. ആവേശത്തോടെയല്ല ഈ വി​ഷയം കൈകാര്യം ചെയ്യേണ്ടത്. ബന്ധപ്പെട്ടർ സമവായത്തിലൂടെ പരി​ഹാരം കാണട്ടെ.  സസ്യാസിമാർ പറയുന്ന […]
Read more

63-ാമത് കലോത്സവം കൊടിയിറങ്ങി; തൃശൂർ ജേതാക്കൾ

63-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനമായി. ചടങ്ങിൽ നടൻ ടോവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളായി. ജേതാക്കൾക്ക് സ്വർണക്കപ്പ് സമ്മാനിച്ചു . ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ധന മന്ത്രി എൻ ബാലഗോപാൽ, സ്പീക്കർ എ. എൻ ഷംസീർ, മന്ത്രി ആർ ബിന്ദു, എന്നിവർ സന്നിഹിതരായി. ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നന്ദിയും ചടങ്ങിലെ അതിഥികൾ അറിയിച്ചു. കലോത്സവ വേദിയിൽ സർപ്രൈസ് പ്രഖ്യാപനവുമായി ആസിഫ് അലി. തൃശൂര്‍ ജില്ലയിലെ […]
Read more

മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ്

കൊച്ചി: തനിക്കൊപ്പം നിന്ന് തന്നെ പിൻതുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെ ലൈം​ഗികാധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കും കേരള പൊലീസിനുമുൾപ്പെടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. ഹണി റോസിനെതിരെ ലൈം​ഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഏഴ് മണിയോടെ പ്രതിയുമായി […]
Read more

കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ; വയോധികയ്ക്ക് പുതുജീവൻ

കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ 60കാരിയുടെ ജീവൻ രക്ഷിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ബസ് റൂട്ടിൽ നിന്ന് വഴിമാറി, ഉടൻ വൈദ്യസഹായം ഉറപ്പാക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബിൽ ബസിൽ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ബോധരഹിതയായി. വയോധികയുടെ സമീപത്തിരുന്ന സഹയാത്രികൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ലിതിൻ, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.