സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആണ് നടി പരാതി നൽകിയത്. നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണൂർ തുടർച്ചയായി നടത്തിയ അശ്ലീല പരാമർശങ്ങൾ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടി വ്യക്തമാക്കി. താൻ ഭാരതത്തിലെ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ […]
Read more

ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു രക്ഷയായത് വൈപ്പിൻ അഗ്നി രക്ഷാസേന

ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്ന കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടറെ രക്ഷപ്പെടുത്തി വൈപ്പിൻ അഗ്നി രക്ഷാസേന. ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു മലപ്പുറം കെ പുരം മുളക്കിൽ നിമേഷ്. പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻപിലുള്ള ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്. അതുവഴി പോയ യാത്രക്കാരൻ ഫോൺ ചെയ്തതനുസരിച്ചു അഗ്നി രക്ഷാസേന എത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു. […]
Read more

അഭിമാനമായി നജീബ് ആട്ജീവിതം 97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ

97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ ബ്ലെസി സംവിധാനം ചെയ്‌ത ആട് ജീവിതം തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 25 സിനിമകളാണ് പട്ടികയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തിരഞ്ഞെടുക്കും. സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്. അതേസമയം അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫി വിതരണം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി. എസ്. എം. വി സ്‌കൂളിലാണ് ഉദ്ഘാടനം നടന്നത്. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ ഓവറോള്‍ ട്രോഫിയും ജില്ലാതല വിജയികള്‍ക്കുള്ള ട്രോഫികളും നല്‍കും. പതിനാറായിരത്തോളം പേര്‍ക്കാണ് ട്രോഫികള്‍ നല്‍കുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും നല്‍കും. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ചൂരല്‍മലയിലെ മത്സരാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സമ്മാനവുമുണ്ട്. അതേസമയം, കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് […]
Read more

ജോയ് മുതൽ വിനീഷ് ഫോഗാട്ട് വരെ കാണികളുടെ മനസ് നിറച്ച് എച്ച് എസ് എസ് വിഭാഗം നാടക മത്സരം

സമകാലീന സംഭവങ്ങളും ,രാഷ്ട്രിയവും ,ചരിത്രവും എല്ലാം നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി കാണികളുടെ മനസ് നിറച്ചിരിക്കുകയാണ് എച്ച് എസ് എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ് , ഗുസ്തി താരം വിനേഷ് ഫഗോട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ പ്രേമേയങ്ങളും കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്. ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ ‘കക്കൂസ് […]
Read more

എച്ച്എംപി വൈറസ്: അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റ്: വീണാ ജോര്‍ജ്

തിരുവനന്തപുരം: എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഈ വൈറസ് പുതിയ വൈറസ് അല്ല. മുന്‍പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. മുന്‍കരുതലായി ഗര്‍ഭിണികളും രോഗികളും മാസ്‌ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മരുന്നും ഉണ്ടെന്ന് […]
Read more

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കൊടിയിറക്കം സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി ടൊവിനോ തോമസ്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശീല വീഴും .പോയിന്റ് പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് കലോൽസവത്തിന് മറ്റൊരു പ്രത്യേകത. കൗമാരോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, കൂട്ടപ്പരാതികൾ. കലോത്സവത്തിലെ പതിവ് കാഴ്ചകൾ ഈ […]
Read more

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ കസ്റ്റഡിയിൽ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗ നാദം പരിപാടിക്കിടെ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ പിടികൂടിയ ഇയാളുടെ അറസ്റ്റ് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രേഖപ്പെടുത്തും. ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. സ്റ്റേഡിയം വാടകയ്ക്ക് എടുക്കാൻ ഒപ്പിട്ട് നൽകിയത് മൃദം​ഗ വിഷൻ എം ഡിയായ നി​ഗോഷ് കുമാറാണെങ്കിലും അനുമതി പത്രം ഉൾപ്പടെ രേഖകൾ കൈപ്പറ്റിയത് കമ്പനിയുമായി യാതൊരു […]
Read more

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ ഇറങ്ങിയ കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായാണ് കൊടിസുനിക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.കേസിൽ രണ്ടാം പ്രതിയാണ് കൊടി സുനി.ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയിലാണ് […]
Read more

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. രാവിലെ 10.30 ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വായനയാണ് ലഹരിയെന്ന പ്രമേയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവം (KLIBF) ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ നടക്കും. സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനായുള്ള നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൂടിയാണ്. ഒന്നും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.