സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; കെപിസിസി പ്രത്യേക സംഘത്തെ രൂപീകരിച്ചു

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Read more

18 മണിക്കൂർ ജയിൽവാസത്തിന് ശേഷം പി.വി. അൻവർ ജയിൽമോചിതൻ; വൻ സ്വീകരണവുമായി പ്രവർത്തകർ

മലപ്പുറം: 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷം പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ക്കാൻ നേതൃത്വം കൊടുത്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് രാത്രി 8:25 ഓടെയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. തുടർന്ന് പിവി അൻവറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. […]
Read more

ചെന്നൈയിൽ എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇന്ത്യയിൽ ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. അതെസമയം ഇന്ത്യയില്‍ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആയതിനാൽ ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.മന്ത്രി വീണാ ജോര്‍ജിന്റെ […]
Read more

‘മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നത്’; കലോത്സവ മത്സര വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന കലോത്സവ മത്സര വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് ആരോപിച്ച് രക്ഷിതാക്കളും അധ്യാപകരും രംഗത്ത്. ഇതുവരെ സംസ്ഥാന തലത്തിൽ വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല. പാനലിലുണ്ടായിരുന്നത് മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനാണ്. ഒരു അപ്പീലിന് 5000 രൂപ നൽകണം ഈ തുകയ്ക്ക് വേണ്ടിയാണ് കൂടുതൽ കുട്ടികൾക്ക് ബി ഗ്രേഡ് നൽകിയതെന്നും ആരോപണമുയർന്നു. പ്രതിഷേധത്തിന് വിലക്ക് […]
Read more

വനംവകുപ്പ് ഓഫീസ് ആക്രമണം; പി.വി. അൻവർ എം.എൽ.എയ്ക്ക് ഉപാധികളില്ലാതെ ജാമ്യം

നിലമ്പൂര്‍: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. ഉപാധികളില്ലാതെയാണ് അന്‍വർ എം എൽ എയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി.പി.വി. അന്‍വറിന്റെ അറസ്റ്റിന് ശേഷം, വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ നേതാക്കള്‍ പ്രതികരിച്ചു. ഉപാധികളില്ലാതെയാണ് കോടതി […]
Read more

കെ കെ രമക്ക് പിന്നാലെ സിപിഎമ്മിന്റെ കണ്ണിലെ കരടാകാൻ നവീൻ ബാബുവിന്റെ ഭാര്യയും

കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം കേരള ജനതയാകെ ചർച്ച ചെയ്ത ഒന്നാണ്. മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ഒരു ഘട്ടം വരെ സിപിഎം സംരക്ഷിച്ചുവെങ്കിലും ജനരോക്ഷം ശക്തമായതോടെ പാർട്ടി താത്കാലികമായെങ്കിലും തള്ളുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവന്റെ പാതിയായിരുന്ന ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് നവീൻ ബാബുവിന്റെ ഭാര്യ. ജീവിതകാലം മുഴുവൻ തന്റെ ഭർത്താവിനെ ഇല്ലായ്മ ചെയ്തവർക്കെതിരെ നിരന്തര രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് മഞ്ജുഷ തയ്യാറെടുക്കുന്നത്. അതിനായി കോൺഗ്രസിലേക്കോ മാണി സി കാപ്പൻ എംഎൽഎ […]
Read more

ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

വയനാട്‌ : വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ്‌ പുറത്ത്‌ . എൻഎം വിജയൻ തയ്യാറാക്കിയത് നാല് മരണക്കുറിപ്പുകൾ. കെപിസിസി പ്രസിഡന്റിനും മൂത്തമകനും പ്രത്യേക കത്തുകൾ. വൻ വെളിപ്പെടുത്തൽ ആണ് കത്തിലൂടെ പുറത്ത് വരുന്നത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകൾ. എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്. അര നൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി തന്റെ […]
Read more

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല: 5 സിപിഎം പ്രവർത്തകർ നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി . 2002ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജീഷ്,സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.
Read more

അൻവർ പുറത്തിറങ്ങിയാൽ ‘പിണറായിയുടെ അവസാനമായിരിക്കും’

പി വി അൻവർ എംഎൽഎ അങ്ങനെ ജയിലിൽ ആയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ ഉടമ സാജൻ സ്കറിയായെ ഒരു മണിക്കൂറെങ്കിലും അകത്താക്കാൻ നടന്ന പുള്ളിയാണ് ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡിൽ ആയത്. ജയിലിലേക്ക് പോകുംവഴിയും പിണറായി വിജയനെ രണ്ടു പറഞ്ഞിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോക്ക്. ജയിലിൽ നിന്ന് തിരിച്ചിറങ്ങി വന്നാൽ അന്ന് പിണറായി വിജയന്റെ അവസാനമായിരിക്കുമെന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവാകും കഴിഞ്ഞ ദിവസത്തെ അറസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവജന […]
Read more

പിവി അൻവറിന്റെ അറസ്റ്റ്: സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് വിഡി സതീശൻ

പി.വി. അൻവർ എം.എൽ.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിന്റെ അറസ്റ്റിലൂടെ സർക്കാർ നൽകുന്നത്. വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമ ഭേദഗതിയെയും എതിർത്താണ് അൻവറിന്റെ നേതൃത്വത്തിൽ സമരം നടന്നത്. സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.