സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നോ…?

2012ന് മുമ്പ് രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്‌സോ. ഇത് കൂടുതൽ ഫലപ്രദമാക്കാൻ പോക്‌സോ ഭേദഗതി ബിൽ 2019 കൊണ്ടുവന്നു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വധശിക്ഷ നൽകാൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. കുട്ടികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിയമപ്രകാരം, കുട്ടിയെ 18 വയസിന് താഴെയുള്ള വ്യക്തിയായി നിർവചിക്കുകയും കുട്ടികളുടെ ശാരീരികവും […]
Read more

മഞ്ചേരി നഗരസഭ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; ആറു പേർ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ തിരൂർ കൂട്ടായി സ്വദേശിയായ പൊന്നക്കടവത്ത് വീട്ടിൽ അബ്ദുൽ ഫർഹാൻ (32), മഞ്ചേരി കിഴക്കേത്തല സ്വദേശികളായ കോഴിത്തോടി ജംഷീർ, കിണറ്റിങ്ങൽ വീട്ടിൽ അബ്രാസ് (28), താനൂർ മൂസിന്റെ പുരക്കൽ വീട്ടിൽ തൗഫീഖ് (32), പൊന്നക്കടവത്ത് വീട്ടിൽ ഫൈസൽ (43), താനൂർ പുതിയ കടപ്പുറത്തെ പുരക്കൽ വീട്ടിൽ വാഹിദ് (34) എന്നിവരാണ് ഉള്‍പ്പെട്ടത്. ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടി. […]
Read more

കുവൈത്തിലെ ട്രാഫിക് പരിശോധന: 36,245 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത്: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും നടന്ന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകളില്‍ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. 217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങള്‍ കണ്ടുകെട്ടുകയും 24 വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയ ഏഴ് പേരെയും […]
Read more

സ്കൂട്ടറിൽ നിന്ന് വീണ രണ്ടരവയസ്സുകാരി ലോറിയിടിച്ച് മരിച്ചു

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുട്ടിയാണ് ലോറിയിടിച്ച് മരിച്ചത്. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത് . സ്കൂട്ടറിന് മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. അതേസമയം ആ പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
Read more

എംടിയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി: മോഹൻലാൽ

എം ടി വാസുദേവൻ നായർക്ക് അന്ത്യോമപചാരം അർപ്പിച്ച് മോഹൻലാൽ. പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ വസതിയായ സിത്താരയിൽ മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു മോഹൻലാൽ അനുസ്മരിച്ചു. നല്ല ഒട്ടേറെ കഥാപാത്രങ്ങൾ എംടി എനിക്കായി സമ്മാനിച്ചു. എപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും നല്ല സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകം കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. വൈകാരികമായ അടുപ്പം തമ്മിലുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read more

വീടുകയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു

തൃശ്ശൂർ: കൊടകര വട്ടേക്കാട് വീട് കയറിയുള്ള ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടയിലാണ് അഭിഷേകിന് കുത്തേറ്റത്. ഇന്നലെ രാത്രി 11: 30 ന് ആയിരുന്നു സംഭവം. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. നാല് വര്‍ഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.സുജിത്തിന്റെ […]
Read more

എംടിയുടെ ഭൗതികശരീരം ‘സിതാര’യിൽ; അന്തിമോപചാരമർപ്പിച്ച് പ്രമുഖർ

കോഴിക്കോട്: മലയാളത്തിലെ വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽ എത്തിച്ചു. വൈകിട്ട് നാലുവരെ അന്തിമോപചാരം അർപ്പിക്കാം. വൈകിട്ട് 5ന് മാവൂർ റോഡിലുള്ള ശ്മശാനത്തിലാണ് സംസ്കാരം. സാഹിത്യകാരൻ എം എൻ കാരശ്ശേരി, നടൻ മോഹൻലാൽ, മന്ത്രി എ കെ ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, എം സ്വരാജ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. എംടിയുടെ വിയോഗ വാർത്ത അറിഞ്ഞ് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ […]
Read more

എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നത്: പ്രിയങ്കഗാന്ധി

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. ‘എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റാൻ കഴിവുള്ള ഒരു മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. മനുഷ്യവികാരങ്ങളും കേരളത്തിന്റെ സംസ്കാരവും ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകർക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ കഥകളിലൂടെയും സ്പര്‍ശിച്ച ഓരോ ഹൃദയങ്ങളിലും […]
Read more

‘നമുക്ക് നഷ്ടമായത് മഹാനായ എഴുത്തുകാരനെ’: കമൽ ഹാസൻ

ചെന്നൈ: നമുക്ക് നഷ്ടമായത് വലിയ എഴുത്തുകാരനെയാണെന്ന് നടൻ കമൽ ഹാസൻ. മലയാളം എഴുത്തുകാരിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ എം ടി വാസുദേവൻ നായർ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞ് പോയിയിരിക്കുകയാണ്. മലയാള സിനിമ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ എഴുത്തുകാരനും ഞാനും തമ്മിലുള്ള സൗഹൃദത്തിന് 50 വയസ്സായി. ഏറ്റവും അവസാനമായി മനോരഥങ്ങള്‍ എന്ന ടെലിവിഷൻ പരമ്പര വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം […]
Read more

കോടതി ജീവനക്കാരിയോട് മോശമായ പെരുമാറ്റം; അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ

കോഴിക്കോട്: കോടതി ജീവനക്കാരിയോട് അപമര്യാദയോടെ പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം. സുഹൈബിനെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതി രജിസ്ട്രാർ നടപടി സ്വീകരിച്ച സംഭവത്തിൽ, ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് തീരുമാനം കൈക്കൊണ്ടത്. ചേംബറിൽ വെച്ച് അപമര്യാദയോടെയും ലൈംഗികച്ചൊവയോടെയും പെരുമാറിയെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി. സംഭവം ജുഡീഷ്യറിയുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.