Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൂര്യ മമിത ബൈജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘വിശ്വനാഥ് & സൺസ്’ ന്റെ; ടീസർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് & സൺസ്’ എന്ന സിനിമയുടെ ടീസർ പുറത്ത്. സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൽ ഷൂട്ടറുടെ വേഷത്തിൽ സൂര്യയെത്തുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. പ്രണയവും ആക്ഷനും ചേർന്നതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 40കാരനും 20കാരിയും തമ്മിലുള്ള പ്രണയത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് ചിത്രത്തിൽ സംവിധായകൻ ശ്രമിക്കുന്നത്.

നേരത്തെ, പുറത്തുവന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വ്യത്യസ്തമായ പ്രണയം, ലക്ഷ്യബോധമുള്ള കുടുംബം — ഒരു സമ്പൂർണ എന്റർടെയ്‌നറുമായി ജൂലൈയിൽ ഞങ്ങൾ എത്തുന്നു,’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് തീയതിയും സൂര്യ എക്സ് പേജിലൂടെ പങ്കുവച്ചത്. കൈക്കുഞ്ഞുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ടീസർ കൂടി പുറത്തുവന്നതോടെ വിന്റേജ് സൂര്യ വൈബുള്ള പടമാകും ‘വിശ്വനാഥ് & സൺസ്’ എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

‘വാത്തി’, ‘ലക്കി ഭാസ്കർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ് ‘വിശ്വനാഥ് & സൺസ്’. സിത്താര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് സിനിമയുടെ നിർമാണം. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീത സംവിധാനം. രാധിക ശരത്‌കുമാർ, രവീണ ടണ്ടൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷം രവീണ ടണ്ടൺ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 2001ൽ ഇറങ്ങിയ ‘ആളവന്താൻ’ എന്ന കമൽ ഹാസൻ ചിത്രത്തിലാണ് അവസാനം നടി തമിഴിൽ അഭിനയിച്ചത്.

Advertisement
WhiteswanTV Footer