സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

പൂട്ടിയിട്ട വീട്ടിൽ മോഷണം; 14 പവനും 88,000 രൂപയും നഷ്ടമായി

കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന്‌ 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപമുള്ള ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിനായി പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. ഇരുമ്പ് പാര ഉപയോഗിച്ച് മുൻവാതിൽ തകർത്ത മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണനാണയങ്ങളും രണ്ടുപവൻ മാലയും പണവും കവർച്ചചെയ്തു. സ്വർണത്തിന് ഏകദേശം 7,70,000 രൂപ വിലവരും. സാധനങ്ങളെല്ലാം […]
Read more

കണ്ണുകൾ തുറന്നു, കൈകാലുകൾ അനക്കി; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ കയറി കണ്ടപ്പോള്‍ കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്.
Read more

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടം; സംഘാടകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സുപ്രധാന വാദം.
Read more

ചിക്കന്‍ ബിരിയാണി മുതല്‍ മൈസൂര്‍ പാക്ക് വരെ; കൊച്ചിക്കാരുടെ ഇഷ്ട ഭക്ഷണങ്ങൾ പുറത്തുവിട്ട് സ്വിഗ്ഗി

കൊച്ചി: കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും ഏറെ ആവശ്യക്കാര്‍ ഉണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണക്കാര്യത്തില്‍ മലയാളികൾ പ്രത്യേകിച്ച് കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും സ്വിഗ്ഗിയുടെ കണക്കുകളിലൂടെ വ്യക്തം. കൊച്ചിക്കാര്‍ക്ക് ഏറ്റവും പ്രിയം ചിക്കന്‍ ബിരിയാണി തന്നെയാണ് എന്ന് ഈ വർഷത്തെ കണക്കുകളിൽ പ്രതിഫലിക്കുന്നു. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് […]
Read more

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം: മൃദംഗ വിഷന്റെ സിഇഒ അറസ്റ്റിൽ

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു.
Read more

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; ക്രമീകരണങ്ങൾ പൂര്‍ത്തിയായി

പത്തനംതിട്ട: മകരവിളക്ക് മഹോത്സവം പ്രമാണിച്ച് ശബരിമലയിൽ നട തുറന്നു. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആഴിയിൽ അഗ്നി പകർന്നു. പിന്നീട് ദർശനത്തിനായി ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിച്ച് തുടങ്ങി. തിരക്ക് കണക്കിലെടുത്ത് വൈകുന്നേരം നാല് മണിക്ക് തന്നെ നട തുറന്നു ക്കുകയായിരുന്നു. മകരവിളക്കിനെ തുടർന്ന് തിരക്ക് കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡും പോലീസും അറിയിച്ചു. ജനുവരി 14നാണ് മകരവിളക്ക്.
Read more

പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷാ നടപടികള്‍; ഡ്രോണ്‍ നിരീക്ഷണം, പട്രോളിങ് ശക്തമാക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിച്ച് സംസ്ഥാന പൊലീസ് മേധാവി. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതിനെ തുടർന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാളുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, റെയിൽവെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങൾ, പ്രധാന തെരുവുകള്‍, ബസ് സ്റ്റാന്‍ഡുകൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കർശനമായി ഏർപ്പെടുത്തും. കൂടാതെ പുതുവത്സരാഘോഷം നടക്കുന്ന വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതലായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും […]
Read more

തൃക്കൊടിത്താനത്ത് എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍

തൃക്കൊടിത്താനം: ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പള്ളി വെട്ടിത്തുരുത്തു ഭാഗത്ത് വട്ടപറമ്പില്‍ വീട്ടില്‍ നിസ്സല്‍ ആന്റണി (19), ചങ്ങനാശ്ശേരി പനച്ചിക്കാവ് ഇലഞ്ഞുമൂട്ടില്‍ വീട്ടില്‍ അഖില്‍ ജോണ്‍ (26), എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്ന് പരിശോധന നടത്തുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും. […]
Read more

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയൽ തടയാൻ സംസ്ഥാന സർക്കാർ; ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നു

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ ക്യാമറാ നിരീക്ഷണം ഇനി മുതൽ ഊർജിതമാക്കും. ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ നിയമം ലംഘിക്കുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ ശക്തമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത […]
Read more

യെമൻ പൗരൻ കൊല്ലപ്പെട്ട കേസ്; നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകി

യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡന്റ് . ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ തടസമായതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി അഭിഭാഷകൻ അബ്ദുല്ലാ അമീറിനെ നിയോഗിച്ചു. എന്നാൽ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.