സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന. രണ്ട് ദിവസങ്ങളില്‍ ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 57,120 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7140 രൂപയുമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. അതേസമയം സംസ്ഥാനത്തെ […]
Read more

സംസ്ഥാന സര്‍ക്കാരിന്റെ വനനിയമ ഭേദഗതി ബില്ലിനെതിരെ പിവി അന്‍വര്‍

നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബില്ല് നിയമമായാല്‍ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും അവസരം ജനങ്ങള്‍ക്ക് അവസരമുണ്ടാകില്ല. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതിക്ക് ഒരുങ്ങുന്നത്. ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരുടെ താത്പര്യം മാത്രം നോക്കി എടുത്ത തീരുമാനമാണിത്. […]
Read more

കലൂരിലെ നൃത്ത പരിപാടി: സംഘാടകർക്കെതിരെ നർത്തകിമാർ

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിലെ സംഘാടകർക്കെതിരെ നർത്തകിമാർ രംഗത്ത്. നർത്തകിമാർ പങ്കെടുത്തത് 5100 രൂപ രജിസ്ട്രേഷൻ ഫീസായി നൽകിയിട്ടാണെന്ന് പരിപാടിയിൽ പങ്കെടുത്ത ഒരു നർത്തകി പ്രതികരിച്ചു. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകിയാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് ഇവർ പറയുന്നത്. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണ്. താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം […]
Read more

സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെ; എംഎൽഎയുടെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലയോട്ടിയിലെ മുറിവുകൾ തുന്നിക്കെട്ടി. ആന്തരിക രക്തസ്രാവം ഇപ്പോഴില്ല. രക്തസമ്മർദ്ദം ഇപ്പോൾ സാധാരണ നിലയിലാണ്. ശ്വാസകോശത്തിൽ ചതവുണ്ട്. ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, സംഘാടകരുടെ വീഴ്ചകൾ കൂടുതൽ പുറത്തേക്ക് വരികയാണ്. സ്റ്റേജ് അനുമതിയില്ലാതെ ആയിരുന്നുവെന്ന് ജിസിഡിഎ വ്യക്തമാക്കി. ഐഎസ്എൽ മത്സരങ്ങൾ നടക്കുമ്പോഴുള്ള അതേ സ്റ്റേജ് പിന്തുടരുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. അപകടം നടന്ന ശേഷവും പരിപാടികൾ തുടർന്നു. അപകടത്തിന്റെ അടിസ്ഥാന കാരണം സംഘാടനത്തിലെ വീഴ്ചയാണ്. വിഐപി […]
Read more

കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം പൂര്‍ത്തിയായി

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം പൂര്‍ത്തിയായി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി പുലര്‍ച്ചയോടെയാണ് അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മരിച്ച അമറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു […]
Read more

മകന്റെ ‘പ്രതിഭ’ പുറംലോകത്തേക്ക് എത്തിച്ചത് സിപിഎം തന്നെ..?

ആലപ്പുഴ: കഴിഞ്ഞദിവസം കുട്ടനാട് തകഴിയിൽ സിപിഎം വനിതാ നേതാവും എംഎൽഎയുമായ യു പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. എംഎൽഎയുടെ മകനെ എക്സൈസ് പിടികൂടിയ കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത് എക്സൈസ് സംവിധാനങ്ങൾ തന്നെയാണ്. ഒരു ഭരണപക്ഷ എംഎൽഎയുടെ മകൻ ഇത്തരമൊരു ഗുരുതരമായ അറസ്റ്റിൽ ആകുമ്പോൾ അതിവേഗത്തിൽ വാർത്ത എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചുവെന്നത് സിപിഎമ്മിനുള്ളിൽ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പിടിച്ചത് മകനെയാണെങ്കിലും ലക്ഷ്യം വെച്ചത് മാതാവായ എംഎൽഎയെ തന്നെയാണ്. സംഭവം നടന്ന അന്നുതന്നെ എംഎൽഎ സാമൂഹ്യ മാധ്യമങ്ങളിൽ […]
Read more

നടന്‍ ദിലീപ് ശങ്കരിന്റെ മരണം: ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ്

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണതാണെന്നാണ് സംശയം. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി നാല് ദിവസം മുന്‍പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ […]
Read more

ഡാര്‍ക്ക്‌ ഹ്യൂമര്‍ വൈബുമായി പ്രാവിൻകൂട് ഷാപ്പ് :ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറില്‍ അൻവർ റഷീദ് നിർമ്മിച്ച്‌ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചെമ്പൻ വിനോദ് ജോസ് ,ബേസിൽ ജോസഫ് , സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ഡാർക്ക് ഹ്യൂമർ ജോണറില്‍ ഉള്ള ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് […]
Read more

കാട്ടാന ആക്രമണം: ഇടുക്കി പാക്കേജില്‍ നിന്ന് വേലികള്‍ നിര്‍മിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. മരിച്ച അമര്‍ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുമെന്നും ഇടുക്കി പാക്കേജില്‍ നിന്ന് വേലികള്‍ നിര്‍മിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ […]
Read more

ശബരിമലയിൽ മദ്യപിച്ച് ജോലിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ശബരിമല: ശബരിമലയിൽ ജോലിയ്ക്കിടെ മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. പദ്മകുമാറിന് നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് മദ്യപിച്ചതായുള്ള ആരോപണം ഉയർന്നത് കൂടാതെ പൊതുജനത്തിന് അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് നടപടി.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.