സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

അവധിയെടുത്ത് വിദേശ ജോലിയിൽ; 61 നേഴ്‌സുമാരെ സർക്കാർ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദേശ ജോലി സാധ്യതകൾ വർധിച്ചതോടെ സർക്കാർ സേവനത്തിലുള്ള നഴ്സുമാരും വിദേശത്തേക്ക് ചേക്കേറുകയാണ്. ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയിലുള്ള 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഇവരോടൊപ്പം 216 നഴ്സുമാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ജോലിക്ക് തിരികെയെത്താനായി നേരത്തേ നൽകിയ നോട്ടീസുകൾ അവഗണിച്ചതിനാൽ, 61 പേരെ പുറത്താക്കി. ഇവരുടെ പ്രൊബേഷൻകാലം പൂർത്തിയായിരുന്നില്ല. പിണറായി സർക്കാരിന്റെ ഒന്നാം ഭരണകാലത്ത് പരമാവധി അഞ്ചുവർഷം ശൂന്യവേതന അവധിയെടുക്കാനുള്ള നിബന്ധന നടപ്പാക്കുകയും, നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെ നിരവധി പേർ […]
Read more

ഇടുക്കിയിലെ കാട്ടാന ആക്രമണം: അമറിന്റെ ഖബറടക്കം ഇന്ന്, വണ്ണപ്പുറത്ത് ഹർത്താൽ

ഇടുക്കി: കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി പുലർച്ചയോടെയാണ് അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും. എന്നാൽ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ കാട് കയറ്റണമെന്നും കാട്ടാന ആക്രമണത്തിന് […]
Read more

ഉമ തോമസ് എംഎൽഎയുടെ അപകടം; സംഘാടകർക്കെതിരെ കേസ്

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ അപകടത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. വേദി നിർമ്മിച്ചവരെ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി വേദി നിർമ്മിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. വിഐപി ഗ്യാലറിയിലേക്ക് നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇല്ല കൂടാതെ കൈവരിയും ഉണ്ടായിരുന്നില്ല. ഉമാ തോമസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.
Read more

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവം: സമഗ്ര അന്വേഷണം വേണം: കോൺഗ്രസ്‌

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിയിൽ പങ്കെടുക്കവെ ഉമ തോമസ് എംഎൽഎക്ക് പരിക്കുപറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സംഘാടകർ ഒരുക്കിയിരുന്നില്ല. ഇത് ഗുരുതരകരമായ വീഴ്ചയാണ്. പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടി എന്ന നിലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പരിപാടിക്ക് പൊലീസ് അനുമതി നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം ആരാഞ്ഞു.
Read more

ഉമാ തോമസ് എം എൽ എ യുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനിലയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങൾ ഒന്നും ഇല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. ശുഭകരമായ വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ആരോഗ്യനില അപകടകരമായ അവസ്ഥ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉള്ളതിനാൽ 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും എല്ലാ വൈദ്യസഹായവും നൽകുമെന്നും വിഡി സതീശൻ കൂട്ടിചേർത്തു. റെനൈ മെഡിസിറ്റി ആശുപത്രിയിൽ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. കൂടാതെ കോട്ടയം മെഡിക്കൽ […]
Read more

തിരുവനന്തപുരത്ത് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച; ഒരുലക്ഷം രൂപയുടെ മദ്യവും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. തിരുവനന്തപുരം ആര്യനാടിലെ മദ്യവിൽപ്പന ശാലയിൽ ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. രണ്ടംഗ സംഘം ചേർന്ന് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കവർച്ചയ്ക്ക് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഉമാ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ, ആരോഗ്യനില ഗുരുതരം

കൊച്ചി: എം എൽ എ ഉമാ തോമസ് വെൻ്റിലേറ്ററിൽ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എംആർഐ സ്കാൻ, സിടി സ്കാൻ ഉൾപടെയുള്ള പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ മുറിവേൽക്കുകയും, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിനും തലച്ചോറിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബോധം ഓർമ്മ പ്രതികരണം എന്നിവയിലൊക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് […]
Read more

ചാലക്കുടിയിൽ 15 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

തൃശ്ശൂർ: 15 കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെൺകുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലിൽ പൊലീസ് പരിശോധന പുരോഗമിക്കുന്നു. ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ പെൺകുട്ടിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് മൊഴി നൽകിയിരിക്കുന്നത്. കാറിലെത്തിയ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളിൽ നിന്ന് രക്ഷപെട്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
Read more

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരിക്ക്

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് പരിക്ക് പറ്റിയത്. തുടർന്ന് എം എൽ എ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ച് വീഴുകയും, തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; 22കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് സാരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ ആന ആക്രമിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.