സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമർ ഇലാഹി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മരിച്ച യുവാവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു അപകടം. രൂക്ഷമായ കാട്ടാന ശല്യമുള്ള മേഖലയാണ് ഇതെന്ന് നാട്ടുകാർ പ്രതികരിച്ചു.
Read more

മധു മുല്ലശ്ശേരിക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മധു മുല്ലശ്ശേരിക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മംഗലപുരം പൊലീസാണ് കേസെടുത്തത്. സിപിഐഎം നൽകിയാണ് പരാതിയിലാണ് കേസ്. മുൻ സിപിഐഎം ഏരിയ സെക്ടറിയാണ് മധു മുല്ലശ്ശേരി. കഴിഞ്ഞ മാസമാണ് മധു സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് . അതിന് തൊട്ടു പിന്നാലെ സിപിഐഎം മധുവിനെതിരെ പരാതി നൽകിയിരുന്നു. ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി . മധുവിന് പിന്നാലെ മകനും ബിജെപിയിൽ ചേർന്നിരുന്നു. സമ്മേളത്തിന് […]
Read more

കാസർഗോഡ് വാഹനാപകടം രണ്ടു പേർ മരിച്ചു

കാസർഗോഡ് : കാസർഗോഡ് ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണിച്ചിറ സ്വദേശികളായ സയിൻ റഹ്മാൻ,ലഹഖ് സൈനബ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read more

ബസുകളുടെ അമിതവേഗം; മുഖ്യമന്ത്രിക്ക് പരാതി നൽകി സന്തോഷ് കീഴാറ്റൂർ

ബസുകളുടെ അമിതവേഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നൽകി സന്തോഷ് കീഴാറ്റൂർ. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ഉണ്ടായ ദുരനുഭവം വ്യക്തമാക്കുകയാണ് അദ്ദേഹം. മന്ത്രിമാർക്ക് നൽകിയ പരാതി സന്തോഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു. വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും, മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ പരിലസിക്കുകയാണ് അദ്ദേഹം പറഞ്ഞു. എല്ലാ ബസ് ജീവനക്കാരും ഇങ്ങനെയല്ല മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ […]
Read more

കെഎസ്‌ആര്‍ടിസിയുടെ പുതുവത്സര സമ്മാനം:ഇനി മൂന്നാറിലെ കാഴ്ചകൾ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിൽ ആസ്വദിക്കാം

കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ സര്‍വീസ് ഇനി മൂന്നാറിലും .യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ റോയല്‍ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കില്‍ അറിയിച്ചു.ബജറ്റ് […]
Read more

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ ഗതാഗത നിയമലംഘനം തടയാൻ വാഹന പരിശോധനകൾ ഊർജ്ജിതമാകുന്നു. അനധികൃതമായി സ്ഥാപിച്ച ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് കളർ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് . റോഡിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ,അലോസരപ്പെടുത്തുന്നതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും. 5000 രൂപയാണ് […]
Read more

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. കൂട്ടുപാത സ്വദേശി ഇന്ദിരാദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് അപകടം ഉണ്ടായത്. വളവിൽ ബസ് തിരിയുമ്പോൾ സീറ്റിൽ ഇരുന്ന ഇന്ദിര ദേവി തെറിച്ചുവീഴുകയായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മർവ എന്ന ബസിൽ നിന്നാണ് ഇന്ദിരാദേവി തെറിച്ചു വീണത്. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവർ […]
Read more

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥാനമൊഴിയും; ഇനി ബീഹാറിലേക്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥാനമൊഴിയും. ബീഹാറിലേക്ക് പുതിയ ചുമതലയേൽക്കാൻ ഗവർണർ ഇന്ന് തിരിക്കും. ജനുവരി രണ്ടാം തീയതി ബീഹാർ ഗവർണറായി അദ്ദേഹം ചുമതല ഏൽക്കും. ഗവർണർക്ക് ഔദ്യോഗിക യാത്രയയപ്പ് ഉണ്ടാകില്ല എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. ഗവർണർക്ക് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി. ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് യാത്രയപ്പ് വേണ്ട എന്ന് തീരുമാനമുണ്ടായത്. സർക്കാരും ഗവർണറും തമ്മിലുള്ള ഊഷ്മളമല്ലാത്ത ബന്ധവും യാത്രയയപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചിട്ടുണ്ട്.
Read more

കോൺഗ്രസിനെ വിടാതെ റിപ്പോർട്ടർ; ബഹിഷ്കരണം കടുപ്പിക്കാൻ കോൺഗ്രസും

കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ ഒരുമാസം പിന്നിടുകയാണ്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് ഒരുമാസം പിന്നിടുകയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ […]
Read more

സൽപ്പേരിന് ഗ്രാമയാത്ര പോരാ എൽദോസേ…

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ ജനങ്ങളെ കാണാൻ ഇറങ്ങിയിരിക്കുകയാണ് പെരുമ്പാവൂരിലെ സ്ഥലം എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഗ്രാമയാത്ര എന്ന പേരിലാണ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും വീടുവീടാന്തരം കയറി ഇറങ്ങിയുള്ള പര്യടനം. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ വീടു കേറേണ്ടി വരില്ലായിരുന്നുവെന്ന അപസ്വരമാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നത്. അതായത് ഗ്രാമ യാത്ര കൊണ്ടൊന്നും സ്ഥലം എംഎൽഎയ്ക്ക് സൽപേര് ലഭിക്കില്ലെന്ന് സാരം. എന്തൊക്കെ യാത്ര നടത്തിയാലും വരുന്ന […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.