ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തി: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തി . കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്.യുവതിയെ താമസസ്ഥലത്താണ് പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ യുവതി ജോലിക്ക് നില്‍ക്കാതെ മടങ്ങി.തുടർന്ന് സഹപ്രവര്‍ത്തകര്‍ മുറിയിലെത്തിയപ്പോഴാണ് യുവതിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Read more

