സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

പുല്‍ക്കൂട് തകര്‍ത്ത സംഭവം, ഗൂഡാലോചന സംശയിക്കുന്നു: ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട്‌: പുല്‍ക്കൂട് തകര്‍ത്ത സംഭവത്തിൽ ഗൂഡാലോചന സംശയിക്കുന്നതായി പാലക്കാട് ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍. ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനുമെതിരായ അക്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.ക്രൈസ്തവരുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്കും എതിരെയുള്ള ചിലനീക്കങ്ങളാണ് ഇതെന്നും. കുട്ടികളും അധ്യാപകരും ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച പുല്‍ക്കൂട് അടിച്ചുതര്‍ക്കത്തത് കരുതികൂട്ടിയുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ധേഹം കൂട്ടിചേർത്തു. ആരെങ്കിലും ഒത്താശ ചെയ്ത് നടത്തിയതാണോ എന്ന് സംശയിക്കുന്നുവെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ വ്യക്തമാക്കി.
Read more

ക്ഷേമപെൻഷൻ വിതരണത്തിനിടെ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണു (43) വെട്ടേറ്റത്. പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്: രണ്ട് ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്. ലേലവിലയിടാതെ ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തൽ. ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വെയ്ക്കാറുണ്ട്. അടിസ്ഥാന വില നിശ്ചയിച്ചാണ് ഇവയ്ക്ക് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.ലേലത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി […]
Read more

‘ഇതെന്ത് ഡീൽ…?’; ഗവർണർ മാറ്റം അസാധാരണമോ…?

കൊച്ചി: സംസ്ഥാന സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാനത്തുനിന്നും മാറ്റിയത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഗവർണ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള പ്രമുഖ ചാനലുകളുടെ വാർത്താ ലിങ്കുകൾക്ക് താഴെ ‘ഇതെന്ത് ഡീൽ….?’ എന്ന കമന്റുകളാണ് നിറയുന്നത്. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. അതേസമയം കാലാവധി പൂർത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. […]
Read more

കേരള ഗവർണർക്ക് മാറ്റം

ന്യൂഡൽഹി: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകാൻ പോകുന്നത്.ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഗോവയിൽ നിന്നും ക്രിസ്ത്യൻ പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് കേരളത്തിലേക്കുളള വരവിലൂടെ ക്രിസ്ത്യൻ വിഭാഗത്തെയാകാം […]
Read more

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് അധിക സർവീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ സര്‍വ്വീസുകളൊരുക്കിയും സമയം ക്രമീകരിച്ചും കൊച്ചി മെട്രോ. വൈകുന്നേരങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ് നടത്തും. അതെ സമയം വാട്ടര്‍ മെട്രോ ഹൈകോര്‍ട്ട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസും നടത്തും.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചുകൊണ്ടാണ് മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് കൂട്ടുന്നത്. മെട്രോയും അധിക സര്‍വീസുകള്‍ ജനുവരി 4ാം തീയതിവരെയാണ്. […]
Read more

ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിൽ ഒരു മരണം. ആറാട്ടുപുഴയിൽ വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തകഴി സ്വദേശി കാർത്യായനിയാണ് (81) കൊല്ലപ്പെട്ടത്. മുഖം പൂർണമായും നായ കടിച്ചെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എറണാകുളത്തെ ആശുപത്രിയിൽ ജീവനക്കാരനായ മകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.
Read more

കോഴിക്കോട് ഡിഎംഒ സ്ഥാനം ഏറ്റെടുക്കൽ വിവാദം; ഡോ. ആശാദേവി ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ ആശാദേവി. സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെ തുടർന്നാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബർ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഇതിനോടകം തീരുമാനിച്ചു.കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയതായിരുന്നു ഡോ. ആശാദേവി. എന്നാൽ നിലവിലെ ഡിഎംഒ കഴിഞ്ഞ രണ്ട് ദിവസവും കസേര ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഓ ആയി ഓഫിസിലെ കാബിനിലിരുന്നത്. കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്ഥലം […]
Read more

കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരുക്ക്

കൊല്ലം: കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. കൊല്ലം നിലമേലിൽ ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് മൂന്നിനായിരുന്നു അപകടം.അമിതവേ​ഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അൽപദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിൽക്കുന്നത്. കാറിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന രണ്ട് പേർക്ക് ​സാരമായി പരിക്കേറ്റിട്ടുണ്ട്. പിൻസീറ്റിലുണ്ടായിരുന്നവരുടെ നില ​ഗുരുതരമല്ലെന്നാണ് പുറത്ത് […]
Read more

എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ.ബിന്ദു

തിരുവനന്തപുരം: തൃക്കാക്കര കെ.എം.എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. ആർ. ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തി. എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ കോളേജ് /സ്കൂൾ കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്‌.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.