സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വാളയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജനെതിരായ ഹര്‍ജി തളളി

കൊച്ചി: വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെ പറ്റി ചാനല്‍ വഴി മോശം പരാമര്‍ശം നടത്തിയെന്ന കേസിനെതിരെയാണ് എംജെ സോജന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പാലക്കാട് ജില്ല കോടതി എംജെ സോജനെതിരെ പോക്‌സോ കേസെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി എംജെ സോജന് […]
Read more

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

തൃശൂര്‍: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീന്‍ ഷായെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഏപ്രില്‍ 19ന് കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ […]
Read more

സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ചി​ല ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​നും മ​ല​യാ​ളി​ക​ൾ​ക്കും അപമാനം; മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ചി​ല ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​നും മ​ല​യാ​ളി​ക​ൾ​ക്കും അ​പ​മാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഫേസ്ബുക്ക് കുറിപ്പ് ……….. മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്.എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു […]
Read more

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം: പരാതിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണത്തിനെതിരെ ദേവസ്വം ബോര്‍ഡ് പോലീസിന് പരാതി നല്‍കി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു വ്യാജ സൈബര്‍ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്‌പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദര്‍ശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. ശബരിമലയില്‍ ഈ വര്‍ഷം ഭക്തരുടെ എണ്ണത്തില്‍ […]
Read more

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം : മലപ്പുറം അഴിഞ്ഞിലത്ത് നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് പിടിയിലായത്. അഴിഞ്ഞിലത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് താൻ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഈ നടിമാർ ആരാണെന്ന് വ്യക്തമല്ല. ഒമാനിൽ നിന്ന് എത്തിയ ആളാണ് ലഹരി കൈമാറിയതെന്നും ഇത് രണ്ട് നടിമാർക്ക് നൽകണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് വ്യക്തമാക്കി.
Read more

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

എൻസിസി ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്ത് തൃക്കാക്കര പോലീസ് . നിയമവിരുദ്ധമായി സംഘം ചേർന്നതിനും സംഘർഷം ഉണ്ടാക്കിയതിനുമാണ് കേസ്.വനിതാ നേതാവായ ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വനിതാ നേതാവ് അപമര്യാദയായി പെരുമാറിയെന്നും മോശം പരാമർശങ്ങള്‍ നടത്തിയെന്നും വിദ്യാർഥികള്‍ ആരോപിക്കുന്നു. തുടർന്നാണ് പൊലീസ് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസം രാത്രി കൊച്ചിയിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. 600 കുട്ടികളാണ് തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസ്സിൽ നടന്ന എൻസിസി 21 കേരള ബറ്റാലിയൻ […]
Read more

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എംടി വാസുദേവന്‍ നായരുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഹൃദ്രോഗവും ശ്വാസതടസവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞയാഴ്ച എംടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more

വിദ്യാര്‍ത്ഥിയെ മാതാപിതാക്കളുടെ അനുവാദമില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയതായി പരാതി

എൻഎസ്‌എസ് ക്യാമ്പിൽ നിന്ന് വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ ഏണിക്കര സ്വദേശി ഹരികുമാർ പേരൂർക്കട പൊലീസില്‍ പരാതി നല്‍കി. അയല്‍വാസിയായ വിഷ്‌ണു, മകനെ റെഡ് വോളണ്ടിയർ മാർച്ചിന് വിടണം എന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എൻഎസ്‌എസ് ക്യാമ്ബിലാണെന്നും പരിപാടിക്ക് അയക്കുന്നില്ല എന്നും വിദ്യാർത്ഥിയുടെ വീട്ടുക്കാർ അറിയിച്ചു. തുടർന്ന് ഇയാള്‍ വീട്ടിലെത്തി മറ്റൊരു കുട്ടിക്കാണെന്ന് പറഞ്ഞ് മകന്റെ യൂണിഫോം വാങ്ങിക്കൊണ്ട് പോവുകയും, പിന്നീട് ക്യാമ്ബിലെത്തി കുട്ടിയെ […]
Read more

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ കൊലപാതകം; മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, […]
Read more

താമരശ്ശേരിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശേരി പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.