സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ശബരിമല ദർശനം; അയ്യപ്പ സന്നിധിയിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിക്കാലം ആയതിനാൽ സന്നിധാനത്തെ എത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും മാളികപ്പുറങ്ങളും നിരവധിയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കുട്ടികൾക്കായി പ്രത്യേക വരികളും ഉദ്യോഗസ്ഥരുടെ സഹായവും കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവരുടെ സുഗമമായ ദർശനത്തിന് വഴിയൊരുക്കുന്നു. പതിനെട്ടാം പടി കയറുന്നതിനിടെ കൂട്ടം തെറ്റുന്ന കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ ഏൽപ്പിക്കുന്നതും സുരക്ഷിതമായ സാഹചര്യങ്ങൾക്ക് കാരണമാണ്. ഡിസംബർ 18 മുതൽ 22 വരെ ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ […]
Read more

കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലുമായാണ് കിടന്നത്. പൊന്നാനിയിലെ കാരവന്‍ ടൂറിസം കമ്പനിയിലെ ജീവനക്കാരനാണ് ഇരുവരും. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നാണ് സൂചന.വടകര പൊലീസ് സ്ഥലത്തെത്തി. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് […]
Read more

എൻ.സി.സി. ക്യാംപിൽ ഭക്ഷ്യവിഷബാധ; 50 ലേറെ കേഡറ്റുകൾ ആശുപത്രിയിൽ

കൊച്ചി: എൻ സി സി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതിലധികം കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാംപിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. വൈകിട്ടോടെ ഒട്ടേറെ പേർ തളർന്നു വീണതിനെതുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്കു ഛർദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കൽ കോളജ് […]
Read more

കേരളത്തിലെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ ജനുവരി 22ന് പണിമുടക്കും. ഇന്ന് (തിങ്കളാഴ്ച) നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളതെന്നും ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്നും ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണെന്നും അദ്ധേഹം പറഞ്ഞു. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇതുവരെ ശമ്പള […]
Read more

വനം ഭേദഗതി ബിൽ: ‘കുഞ്ഞുമാണിയുടെ ഷോ’ വിലപ്പോയില്ല

നാട്ടിൽ പുതിയതായി എന്തെങ്കിലും നിയമങ്ങളും പരിഷ്കരണങ്ങളും വരുമ്പോൾ അതിനെപ്പറ്റി യാതൊന്നും പഠിക്കാതെ എടുത്തടിച്ചുള്ള ചില പ്രതികരണങ്ങൾ പിന്നീട് അസ്ഥാനത്തായിപ്പോയ പല സന്ദർഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. അത്തരത്തിൽ അസ്ഥാനത്ത് ഒരു ഇടപെടൽ നടത്തി പരിഹസ്യനായിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചില ക്രൈസ്തവ സഭകൾ ആശങ്ക പ്രകടിപ്പിച്ചതോടെ ആയിരുന്നു കാടടച്ചുള്ള ജോസ് കെ മാണിയുടെയും കേരള കോൺഗ്രസിന്റെയും ഇടപെടൽ. സഭ മേലധികാരികളുടെ വിഷയത്തിലെ പ്രതികരണങ്ങൾക്ക് പിന്നാലെ ജോസ് കെ മാണിയും കൂട്ടരും എടുത്ത് ചാടുകയായിരുന്നു. […]
Read more

വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി; 5, 8 ക്ലാസുകളിലെ പരീക്ഷാ അധികാരം സംസ്ഥാനങ്ങൾക്ക്

ദില്ലി: 2010ലെ വിദ്യാഭ്യാസ നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായി ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിലാണ് ഇപ്പോൾ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള പൂർണാധികാരം നൽകുന്നതാണ് പുതിയ ഭേദ​ഗതി. വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർത്ഥിയ്ക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും. ആർടിഇ നിയമത്തിന് […]
Read more

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

പെരിയ ഇരട്ടക്കൊലപാതകം ; വിധി ഡിസംബര്‍ 28ന്

മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് . 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച […]
Read more

അബ്ദുല്‍ സലാം കൊലപാതകം: ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കാസര്‍കോട്: മൊഗ്രാലില്‍ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കോടതി. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചിരിക്കുന്നത്. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. 2017 ഏപ്രില്‍ 30ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പൊട്ടോരിമൂലയിലെ അബ്ദുല്‍ […]
Read more

സ്കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

പാലക്കാട്: പാലക്കാട് ചിറ്റൂർ സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി. ചിറ്റൂർ തത്തമംഗലം ജിബിയുപി സ്കൂളിലെ പുൽക്കൂടാണ് തകർത്തത്. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ അധികൃതർ ചിറ്റൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.