സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി

ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ കേരളത്തിന്റെ കേന്ദ്രധനവിഹിതം കുറയ്ക്കുന്നതിനു പകരം കൂടുതല്‍ തുക നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. 14-ാം ധനകാര്യകമ്മീഷന്‍ വരെ 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയും 15-ാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസും കേന്ദ്രവിഹിതത്തിനു മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ജനസംഖ്യാ വര്‍ധനവ് നിയന്ത്രിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. ജനസംഖ്യയ്ക്കു നല്കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍നിന്ന് പത്തു ശതമാനമായി കുറയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. പതിനാറാം ധനകാര്യ കമ്മീഷന്റ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കമ്മീഷന്‍ […]
Read more

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]
Read more

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭക സഭകൾ;ഉദ്ഘാടനം മുഖ്യമന്ത്രി

സംരംഭകവർഷം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച (11/12/2024) വൈകുന്നേരം 3.30 മണിക്ക് കാട്ടാക്കട ആർ കെ എൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ മണ്ഡലം തല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. […]
Read more

‘വയനാട്ടിൽ 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വയനാട് മുണ്ടൈക്ക ചൂരൽമല ഉരുള്‍പൊട്ടൽ ദുരിത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്ന് കത്തിൽ സിദ്ധരാമയ്യ പറയുന്നു.കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയാറാണെന്നും കത്തിൽ സിദ്ധരാമയ്യ […]
Read more

വയനാട് ധനസഹായം: ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും മറുപടിയില്ല: വി. മുരളീധരന്‍

ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ തരുന്ന പണം വാങ്ങി കൊടുക്കുന്ന പോസ്റ്റോഫീസല്ല സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഹൈക്കോടതിയില്‍ നിന്നേറ്റ അടിയുടെ ജാള്യത മറയ്ക്കാൻ അസത്യങ്ങള്‍ എഴുതിവായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ മുരളീധരന്‍ വിവിധ ചോദ്യങ്ങളുയര്‍ത്തി. *സംസ്ഥാനത്ത് പോയവര്‍ഷങ്ങളില്‍ ആകെയുണ്ടായ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങള്‍ എത്ര? […]
Read more

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

തിരുവനന്തപുരം: പുനസംഘടിപ്പിച്ച 2024-27 വർഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് ഡോ ഹുസൈൻ സഖാഫി ചുള്ളിക്കാടിനെ ഉമർ ഫൈസി മുക്കം നാമനിർദ്ദേശം ചെയ്തു. അഡ്വ മൊയ്തിൻ കുട്ടി പിന്താങ്ങി. ഡെപ്യുട്ടി സെക്രട്ടറി ബിന്ദു വി.ആർ റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. എക്സിക്യുട്ടീവ് ഓഫീസർ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഐ.എ.സ് അദ്ധ്യക്ഷത വഹിച്ചു. ശേഷം സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ […]
Read more

ചാണ്ടി ഉമ്മന്റെ ചാട്ടം ഇതെങ്ങോട്ട്…?

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുടെ അതിജീവനക്കാലം കൂടിയായിരുന്നു. എത്രകണ്ട് ശ്രമിച്ചിട്ടും സ്വന്തം പാളയത്തിൽ നിന്ന് പോലും വിവാദങ്ങൾ ഉയർന്നു വന്നു. ഇതിൽ തന്നെ ഏറ്റവും അധികം ചർച്ചയായ ഒരു വിവാദമായിരുന്നു ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്നതിനായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വന്നപ്പോഴുള്ള ചാണ്ടി ഉമ്മന്റെ അസാന്നിധ്യം. രാഹുലിന്റെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശനത്തിന് മകനും എംഎൽഎയും ആയ ചാണ്ടിയുടെ അനുവാദം ഇല്ലെന്ന വാർത്ത കോൺഗ്രസിനെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. വാർത്തകളെ നിഷേധിച്ച് ചാണ്ടി രംഗത്ത് വന്നെങ്കിലും രാഹുൽ […]
Read more

വഞ്ചിയൂര്‍ സിപിഐഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയ സംഭവം: വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ സിപിഐഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവം കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ യോഗത്തില്‍ ആരൊക്കെയാണ്പങ്കെടുത്തതെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി […]
Read more

പോത്തൻകോട് വയോധികയുടെ മരണം : പ്രതി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി തൗഫീഖാണ് പിടിയിലായത്. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ പൂജയ്ക്ക് വേണ്ടി പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് നി​ഗമനം. പോത്തൻകോട് സ്വദേശി തങ്കമണിയാണ് മരിച്ചത്. ഇന്ന് രാവിലെ സഹോദരന്റെ വീടിന്റെ പിറകിൽ നിന്നാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമണിയുടെ കാതിലെ കമ്മൽ നഷ്ടമായിട്ടുണ്ട്. മുഖത്ത് മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു. […]
Read more

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം നാളെ ആരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം നാളെ ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കാനാണ് സാധ്യത. അതേസമയം കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചു. അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.