സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ദിലീപിന് ശബരിമലയിൽ പരിഗണന; വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി

ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദ്യം ചെയ്ത കോടതി, ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടി. ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകി. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്കും കുട്ടികൾക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇത്തരം […]
Read more

ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം: കെഡിവൈഎഫ് പ്രതിഷേധം നടത്തി

കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കെഡിവൈഎഫ് കാക്കനാട് ടീകോം ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കം കള്ളക്കളിയെന്നും സർക്കാരും സ്മാർട്ട്‌ സിറ്റിയും അഴിമതിക്ക് കുട പിടിക്കുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഡിപി സംസ്ഥാന പ്രസിഡന്റ്‌ കെ ജെ ജോസ്മോൻ പറഞ്ഞു. കെഡിപി സംസ്ഥാന ട്രഷറർ സിബി തോമസ് ജനറൽ സെക്രട്ടറി പി സ് പ്രകാശൻ, കെഡിവൈഎഫ് ജനറൽ സെക്രട്ടറി അമൽ എ […]
Read more

പാലക്കാട് പാതിരാ റെയ്ഡ് വിവാദം : ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു

ആലപ്പുഴ : പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ പാതിരാ റെയ്ഡ് വിവാദത്തില്‍ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആലപ്പുഴയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പാലക്കാട് പാതിരാത്രിയിൽ നടന്ന റെയ്‌ഡിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഷാനിമോൾ പരാതി നൽകിയിരുന്നു. താൻ ഉൾപ്പടെയുള്ള വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അതിക്രമിച്ച് കയറിയെന്നും തന്റെ മുറിയിലേക്ക് പരിശോധനക്കായി വരുമ്പോൾ വനിതാ പൊലീസുകാർ ആരും ഉണ്ടായിരുന്നില്ലെന്നും മാത്രമല്ല തന്റെ സ്ത്രീത്വത്തെ പുരുഷ പൊലീസുകാർ അപമാനിച്ചെന്നും […]
Read more

കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ

കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി. ഇപ്പോൾ സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരം ടിഓഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡിലൂടെ കേരളം നേടിയിരിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ […]
Read more

നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആരോപണവുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ദുജയ്ക്ക് ഭര്‍തൃവീട്ടില്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇന്ദുജയുടേയും അഭിജിത്തിന്റെയും വിവാഹം. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തു വിടുന്നതില്‍ വിധി പറയല്‍ വിവരാവകാശ കമ്മീഷന്‍ നീട്ടിവെച്ചു. കമ്മീഷണറുടെ മുന്നില്‍ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയല്‍ നീട്ടിവെച്ചത്. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്നോ പരാതി എന്താണെന്നോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. വിധി പറയുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവരങ്ങള്‍ പുറത്തുവിടുന്നത് നീട്ടി കൊണ്ടുപോകാനാണ് നീക്കമെന്നാണ് ഈ വിധി മാറ്റത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ചാണ് […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടി നീക്കിയ ഭാഗങ്ങള്‍ ഇന്ന് പുറത്ത് വിടും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കും. 4 പേജുകളും 11 ഖണ്ഡികയുമാണ് പുറത്തുവിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച് മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവിറക്കും. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നല്‍കുക. 295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. […]
Read more

എഡിഎം നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ : കണ്ണൂ‍ർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിന്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല, മാത്രമല്ല തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നവീന്‍ ബാബുവിന്റെ […]
Read more

ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന : ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസും ദേവസ്വം ബോർഡും ഹർജിയിൽ വിശദീകരണം നൽകും. ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോർഡ് ഇന്ന് കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ ദർശന സമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടയുകയുണ്ടായി. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദര്‍ശനമെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വ്യാഴാഴ്ചയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്തിപ്പോകാനുള്ള അവസരം ദിലീപിന് […]
Read more

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.