സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണമെന്ന് കെ.സുരേന്ദ്രൻ

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് […]
Read more

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പത്തനംതിട്ട ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയില്‍ […]
Read more

മുനമ്പം ഭൂമി വിവാദം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം : മുനമ്പത്തെ ഭൂമിപ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റിട്ടയേഡ് ഹൈക്കോടതി ജഡ്ജി സിഎന്‍ രാമചന്ദ്രന്‍ നായരാണ് കമ്മീഷന്‍. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ […]
Read more

ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊര്‍ജിതമാക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊര്‍ജിതമാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് തൂരുമാനമെടുത്തത്. വാർഡിലെ നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറകടർമാർ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കുന്നതിന് ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള […]
Read more

പെട്രോള്‍ പമ്പിനെക്കുറിച്ചുള്ള അന്വേഷണം : അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി

എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോള്‍ പമ്പ് അപേക്ഷയില്‍ അന്വഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികളാണെന്ന് സുരേഷ് ഗോപി. എഡിഎമ്മിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി സുരേഷ് ഗോപി എൻ ഒ സിയുമായുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ശേഷം കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തില്‍ വരെ ശ്രദ്ധവന്ന കേസില്‍ ഇപ്പോള്‍ രണ്ട് ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് എംപി ഉന്നയിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട […]
Read more

മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ല : ഹൈക്കോടതി

മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ലെന്ന് ഹൈക്കോടതി. ആ രീതി തുടരേണ്ടതല്ല അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഒപ്പം, പതിനെട്ടാം പടിയിൽ നിന്നുള്ള ഫോട്ടോഷൂട്ട് മനഃപൂർവ്വമല്ലെങ്കിലും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. ഭക്തരുടെ സുരക്ഷിതമായ തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നല്‍കേണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ എഡിജിപി എസ് ശ്രീജിത്ത് സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എ പി ക്യാമ്പിലെ 23 പോലീസ് ഉദ്യോഗസ്ഥരാണ് പതിനെട്ടാംപടിയിൽ നിന്ന് ഫോട്ടോയെടുത്തത്.
Read more

സിബിഐ കൂട്ടിലടച്ച തത്ത തന്നെയെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷത്തിൽ സിബിഐ കൂട്ടിലടച്ച തത്ത തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കട്ടേയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഇതേ ആവശ്യത്തില്‍ നവീനിന്‍റെ ഭാര്യയുടെ ഹര്‍ജി നിലവിലുണ്ടെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചായിരുന്നു നടപടി. ചേർത്തല സ്വദേശി മുരളീധരനാണ് സിബിഐ അന്വേഷണം തേടി ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ […]
Read more

ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ പുതിയ വി.സിയായി ഡോ.സിസ തോമസ് ചുമതലയേറ്റു

ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ പുതിയ വി.സിയായി ഡോ.സിസ തോമസ് ചുമതലയേറ്റു. ഒരുപാട് സമാധാനപരമായി വന്ന് ഈ കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇവിടേയും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് വന്നത്. അതില്‍ നിന്ന് വളരെ സമാധാനപരമായ ഒരു അന്തരീക്ഷം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്.- ഡോ.സിസ തോമസ് പറഞ്ഞു. 2022 ല്‍ കെ.ടി.യു. വൈസ് ചാന്‍സലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസയെ ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി.സിയായി […]
Read more

പെൻഷൻ തട്ടിപ്പില്‍ കർശന നടപടിയുമായി സംസ്ഥാന സർക്കാർ

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. പെന്‍ഷന് അര്‍ഹരെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെയും നടപടിവരും. തട്ടിപ്പ് നടത്തിയവരുടെ എണ്ണം ഇപ്പോള്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തെറ്റായരീതിയില്‍ ഈ പണം വാങ്ങാന്‍ പാടില്ല.അത് ശരിയായ കരങ്ങളിലേയ്ക്ക് എത്തിക്കുക എന്നുള്ള ഉത്തരവാദിത്വം ഗവണ്‍മെന്‍റിന് ഉണ്ട്. തെറ്റ് നടന്നതില്‍ കര്‍ശന നടപടിയുണ്ടാകും. – മന്ത്രി പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ പേരുവിവരങ്ങള്‍ വിശദമായ പരിശോദനയ്ക്ക് […]
Read more

പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ എം പി

പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ എം പി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടി വയനാടിന്റെ പ്രിയങ്കരിയായ പ്രിയങ്കഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 ന് നടന്നു. സ്പീക്കർ ഓം ബിർല സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ കാണാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക. സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.