സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ആത്മകഥ വിവാദം: ഡി സി ബുക്സിനെതിരെ ഡി ജി പിക്ക് പരാതി നൽകി ഇ പി ജയരാജൻ

ആത്മകഥ വിവാദം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഡി ജി പി ക്ക് പരാതി നൽകി. ഡി സി ബുക്സിന്റെ പ്രവർത്തി ആസൂത്രിതമാണോ എന്നന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആത്മകഥ ഡി സി ക്ക് നൽകിയിട്ടില്ല. പുസ്തകം എഴുതുന്നതെ ഉളളൂ. താൻ എഴുതാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഡി സി ബുക്ക്സ് തെറ്റായ പ്രചാരണം നടത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് ഇ പി ആരോപിച്ചു. ഇ പി ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും […]
Read more

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്‌. 2017 മുതലുള്ള കുടിശിക തുകയാണിത്‌. കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന […]
Read more

വഖഫ് നോട്ടീസ് സര്‍ക്കാര്‍-ബിജെപി ധാരണ: വിഡി സതീശന്‍

വഖഫ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍-ബിജെപി ധാരണയാണ് വഖഫ് നോട്ടീസിന് പിന്നിലെന്നും രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ചൂട്ട് പിടിക്കുകയാണ് സിപിഐഎമ്മെന്നും സതീശന്‍ ആരോപിച്ചു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കാതെ നീട്ടി വച്ച് സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുനമ്പം വിഷയം നിലനില്‍ക്കെയാണ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുത്തത്. നോട്ടീസ് കൊടുക്കുന്നതിന് പിന്നാലെ എല്ലാ വീടുകളും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ […]
Read more

ഇ പി യുടെ ചാട്ടം ബിജെപിയിലേക്ക് ; കെ സുധാകരൻ

മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്നും സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടി വരുകയാണെന്നും ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ അവരെ അവിശ്വസിക്കാൻ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. […]
Read more

ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ് : ലാൽ ജോസ്

ചേലക്കര : ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ്, ജനങ്ങളുടേ കുറേ കാശ് അങ്ങനെ പോകുന്നുണ്ടെന്നും സംവിധായകൻ ലാൽ ജോസ്. മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള ഉപതെരഞ്ഞടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ.പി സ്കൂളിലെ 97-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ലാൽ ജോസിന്റെ പ്രതികരണം. സർക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന്, തുടർച്ചയായി ഭരിക്കുമ്പോൾ കൂടുതൽ പരാതികൾ വരിക സ്വാഭാവികമാണ്. പരാതികളൊന്നുമില്ലാതെ ആർക്കും […]
Read more

നിയമസഭാ പ്രമേയം പിൻവലിക്കാൻ കേരള കോൺഗ്രസുകൾ ആവശ്യപ്പെടണം : അഡ്വ. ഷോൺ ജോർജ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി അവതരിപ്പിച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകൾ ആവശ്യപ്പെടണമെന്ന് ബി ജെ പി മൈനോറിറ്റി മെമ്പർഷിപ്പ് സംസ്ഥാന കോഡിനേറ്റർ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു . ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യം ആണ്. ഇത് ജനം തിരിച്ചറിയുന്നുണ്ട്. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി […]
Read more

ആത്മകഥാ വിവാദം; മാധ്യമ ഗൂഢാലോചന, ഇപിയെ വിശ്വാസം

തൃശൂര്‍: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും ഇ പിയെ വിശ്വസിച്ചും സി പി ഐ എം. പാര്‍ട്ടിക്കെതിരായ മാധ്യമ ഗൂഢാലോചനയാണ് വിവാദമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വിഷയത്തില്‍ ഇ പി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതാണ് പാര്‍ട്ടി ഇപ്പോള്‍ മുഖവിലയ്‌ക്കെടുക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കുന്ന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തോന്നിവാസ വാര്‍ത്ത ഉണ്ടാക്കി പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് […]
Read more

സ്കൂൾ കായികമേള അലങ്കോലപ്പെടുത്താനുള്ള ശ്രമം; അന്വേഷണത്തിന് മൂന്നംഗ സമിതി

സംസ്ഥാന സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. […]
Read more

നല്‍കിയ സ്നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരും: പ്രിയങ്ക ഗാന്ധി

വയനാട്: നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിലും വഖഫ് വിഷയത്തിലും ഉളള ചോദ്യത്തിന് ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ട ദിനമല്ല ഇന്നെന്നും, പോളിംഗിനുളള ദിവസമാണെന്നും പ്രിയങ്ക പ്രതികരിച്ചു. വയനാടിന്റെ പ്രതിനിധിയായി അവരെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും പ്രിയങ്ക […]
Read more

വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍

പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട് ആകെ പോളിങ് – 27.03 ശതമാനവും ചേലക്കരയില്‍ 28.58 ശതമാനവുമായിരിക്കുകയാണ്. മാനന്തവാടി 19.90, സുൽത്താൻ ബത്തേരി 19.49, കൽപ്പറ്റ-21.13, തിരുവമ്പാടി-21.73, ഏറനാട് 22.08, നിലമ്പൂർ- 20.12, വണ്ടൂർ- 2.06 എന്നതാണ് വയനാട്ടിലെ പോളിങ് നിരക്ക്. ചേലക്കരയില്‍ 29 ശതമാനവും ദേശമംഗലത്ത് 28, മുള്ളൂര്‍ക്കരല്‍, 30 ശതമാനവും കൊണ്ടാഴി 28, പാഞ്ഞാള്‍ 30, വരവൂര്‍25, പഴയന്നൂര്‍ 27 തിരുവില്ലാന്‍മല 32, വള്ളത്തോള്‍നഗ‍ര്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.