സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു. […]
Read more

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ തുടർ ചികിത്സക്കായി ക്രൗഡ് ഫണ്ടിങ്

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയായ ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിക്കാൻ ഹർഷിന സമര സമിതി. മേയ്-15നാണ് ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമാവുക. ഹർഷിനയുടേയും സമര സമിതി ഭാരവാഹികളുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം സമാഹരിക്കുക. ചികിത്സയ്ക്കും കേസ് മുന്നോട്ട് കൊണ്ടുപോവാനുമുള്ള പണം ശേഖരിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യും. വയറിനുള്ളിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാ​ഗത്ത് വേദന കടുത്തതോടെയാണ് ഹർഷിന വീണ്ടും വിദ​ഗ്ദ പരിശോധനയ്ക്ക് വിധേയയായത്. കത്രിക നീക്കം ചെയ്ത ഭാ​ഗത്തെ ​ഗ്രോത്ത് […]
Read more

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച) ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ന് (ശനിയാഴ്ച) പത്തനംതിട്ട ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
Read more

ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ 2 – 4°C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ […]
Read more

ഐസിയു പീഡനക്കേസ്: ഡോ.പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്:ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി.അതിജീവിതയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബ് കേസ് അന്വേഷിക്കും.ഐജി സേതുരാമന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു.അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മദ്യനയ അഴിമതിക്കേസ്;കെജരിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിയെ കണ്ടിരുന്നു.പിന്നാലെയാണ് പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.ഡോ. പ്രീതിക്കെതിരായ ആരോപണത്തില്‍ മെഡിക്കല്‍ കോളജ് എസിപി നടത്തിയ അന്വേഷണത്തില്‍ അതിജീവിത അതൃപ്തിയറിയിച്ചിരുന്നു.ഡോക്ടര്‍ക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് […]
Read more

മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരാണെന്ന് അന്വേഷിക്കേണ്ടതില്ല, യാത്ര ചട്ടംപാലിച്ച്; ഇ.പി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് […]
Read more

മാണി സി കാപ്പൻ എംഎൽഎയുടെ ഭാര്യ മാതാവ് അന്തരിച്ചു

മാണി സി കാപ്പൻ എംഎൽഎയുടെ ഭാര്യ മാതാവ് സാറാമ്മ കുര്യൻ (92) നിര്യാതയായി ചങ്ങനാശേരി അരമനപ്പടിക്കൽ പാലത്തിങ്കൽ പരേതനായ എൻ ജി കുര്യന്റെ ഭാര്യയാണ് സാറാമ്മ കുര്യൻ. പരേത മാടപ്പള്ളി പാറക്കൽ കുടുംബാംഗമാണ്. സംസ്കാരം 8 /5 /2024 ( ബുധനാഴ്ച) 11 മണിക്ക് ചങ്ങനാശ്ശേരിയിൽ ഉള്ള വീട്ടിൽ ആരംഭിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ. മക്കൾ: മോളി കോശി ,ലിസി തോമസ്, ഡോക്ടർ ജോർജ് കുര്യൻ.( ട്രാവൻകൂർ മെഡിക്കൽ കോളേജ് കൊല്ലം), ആലീസ് മാണി […]
Read more

ലൈംഗിക വിദ്യാഭ്യാസം;ഏഴ്,ഒമ്പത് ക്ലാസുകളില്‍ അടുത്ത വര്‍ഷം മുതല്‍ പാഠ്യവിഷയമാവും

തൃശ്ശൂര്‍:ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്.ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക.കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.അടുത്ത അധ്യയനവര്‍ഷം മുതല്‍ പുസ്തകം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും. കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാംഭാഗത്തിലുണ്ടാവുക.ഒന്‍പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തില്‍ വിശദമായി വിഷയം പഠിപ്പിക്കും.കൗമാരകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, ഗര്‍ഭധാരണം എങ്ങനെ, ഭ്രൂണവളര്‍ച്ച, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പ്രസവപ്രക്രിയ, ഗര്‍ഭഛിദ്രം, ഗര്‍ഭഛിദ്രത്തിന്റെ […]
Read more

ലൈംഗിക വിദ്യാഭ്യാസം;ഏഴ്,ഒമ്പത് ക്ലാസുകളില്‍ അടുത്ത വര്‍ഷം മുതല്‍ പാഠ്യവിഷയമാവും

തൃശ്ശൂര്‍:ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്.ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക.കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.അടുത്ത അധ്യയനവര്‍ഷം മുതല്‍ പുസ്തകം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും. കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാംഭാഗത്തിലുണ്ടാവുക.ഒന്‍പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തില്‍ വിശദമായി വിഷയം പഠിപ്പിക്കും.കൗമാരകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, ഗര്‍ഭധാരണം എങ്ങനെ, ഭ്രൂണവളര്‍ച്ച, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പ്രസവപ്രക്രിയ, ഗര്‍ഭഛിദ്രം, ഗര്‍ഭഛിദ്രത്തിന്റെ […]
Read more

കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

കോഴിക്കോട്:കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു.പത്തുപേര്‍ക്കാണ് പനി സ്ഥീരികരിച്ചിരിക്കുന്നത്.രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു. 92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.