സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

കേരളം ചുട്ട് പൊളളും;ജാഗ്രതനിര്‍ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:കനത്ത ചൂടില്‍ വലയുന്ന സംസ്ഥാനത്ത് ഇനിയും ചൂടുയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത.ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്.പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്. തെലുങ്കിലും ‘സീന്‍ മാറ്റാന്‍’ മഞ്ഞുമ്മല്‍ ബോയ്‌സ് ഉയര്‍ന്ന ചൂട് സൂര്യാഘാതം,സൂര്യാതപം,നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി […]
Read more

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം;കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്:രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.മലപ്പുറം മഅദിന്‍ അക്കാദമിയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം.സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്.അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ […]
Read more

‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍

കൊച്ചി:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍.യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു.മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെടുന്നുണ്ട്.പി ജെ ജോസഫ് ദൂതന്‍ വഴി ബന്ധപ്പെട്ടിരുന്നു. തല്‍ക്കാലം പിജെ ജോസഫിനെ കാണില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.എതിരാളികള്‍ നല്ലവാക്ക് പറഞ്ഞതില്‍ അഭിമാനം. ഫ്രാന്‍സിസ് ജോര്‍ജ് തോല്‍ക്കണമെന്ന് പ്രാകിയിട്ടില്ല.തന്റെ വോട്ട് ആര്‍ക്ക് ചെയ്യുമെന്ന് ആലോചിച്ച് തീരുമാനിക്കും.നല്ല വാക്കിന് ജോസ് കെ മാണിക്ക് നന്ദി.തന്നെ മോന്‍സ് ജോസഫിന് ഉള്‍ക്കൊള്ളാനാകില്ല.തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തനത്തിന് ഇല്ല. മോന്‍സിനെ തിരുത്തിക്കാന്‍ പാര്‍ട്ടി എന്ത് ചെയ്യുമെന്ന് […]
Read more

കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമാകണം:നിര്‍ദ്ദേശങ്ങളിറക്കി കെഎസ്ആര്‍ടിസി മാനേജ്മെന്റ്

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്.മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും,കുട്ടികളോടും,വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പുറപ്പെടുവിച്ചു.ഇത് സംബന്ധിച്ച് പത്ത് നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്‍മാര്‍ എന്നുള്ള പൊതു ബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ […]
Read more

എല്ലാ കണക്കുകളും കൊടുത്തിട്ടുണ്ട്,  ആരോപണം ശരിയല്ല, നിയമപരമായി നേരിടും- എം വി ഗോവിന്ദന്‍

തൃശ്ശൂര്‍ : ഇ ഡിയും ആദായ നികുതിവകുപ്പും ചേര്‍ന്ന് സി പി എമ്മിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ ഒരു പരിപാടിയും നടപ്പാവാന്‍ പോവുന്നില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കണക്കില്‍ പെടാത്ത പണമാണ് കണ്ടെത്തിയതെന്നും കണക്കിലില്ലാത്ത അക്കൗണ്ടാണ് മരവിപ്പിച്ചത് എന്നൊക്കെയാണ് പ്രചരണം. ഒരു കണക്കും കൊടുക്കാതിരുന്നിട്ടില്ല.ജില്ലാ കമ്മിറ്റികളുടേയും സംസ്ഥാന കമ്മിറ്റിയുടേയും കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുള്ളതാണ്.പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ നിയമപോരാട്ടം നടത്താനാണ് തീരുമാനം. പാനൂര്‍ സ്ഫോടനം; കണ്ണൂരില്‍ […]
Read more

പാനൂര്‍ സ്ഫോടനം; കണ്ണൂരില്‍ വിവിധയിടങ്ങളില്‍ വ്യാപക പരിശോധന

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക പരിശോധന.ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്.നേരത്തെ പാനൂരില്‍ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബും ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.കൂടുതല്‍ ബോംബ് ശേഖരം ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. റിയാസ് മൗലവി വധക്കേസ്;ലീഗിന്റെ മുതലക്കണ്ണീര്‍ തുറന്നുകാട്ടി:കെ ടി ജലീല്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തിലെ തീരുമാനം […]
Read more

റിയാസ് മൗലവി വധക്കേസ്;ലീഗിന്റെ മുതലക്കണ്ണീര്‍ തുറന്നുകാട്ടി:കെ ടി ജലീല്‍

കോഴിക്കോട്:ലീഗിന്റെ മുതലക്കണ്ണീര്‍ റിയാസ് മൗലവിയുടെ ഭാര്യ തുറന്നുകാട്ടിയെന്ന് കെടി ജലീല്‍ എംഎല്‍എ.റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഭവത്തിലാണ് കെടി ജലീലിന്റെ പ്രതികരണം.കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ ഇന്നലെ അറിയിച്ചിരുന്നു.കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ.ടി ഷാജിതിനെ തന്നെയാണ് അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തുന്നതന്നും സെയ്ദ പറഞ്ഞു. ഷാജിത്തിനെതിരായ ലീഗിന്റെ ഉറഞ്ഞുതുള്ളല്‍ തികഞ്ഞ കാപട്യമാണെന്ന് ഇതോടെ തെളിഞ്ഞു.സ്‌പെഷല്‍ […]
Read more

ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;അച്ഛനും മകനും മരിച്ചു;അമ്മക്ക് ഗുരുതര പരിക്ക്

ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
Read more

ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;അച്ഛനും മകനും മരിച്ചു;അമ്മക്ക് ഗുരുതര പരിക്ക്

ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
Read more

വേനല്‍ചൂടിന് ആശ്വാസം;സംസ്ഥാനത്ത് 5 ദിവസം മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു.അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.എട്ടാം തീയതി ഒന്‍പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക.ഒന്‍പതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അരുണാചലിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.