Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

‘ഉറപ്പുകളൊന്നും പാലിച്ചില്ല’; സർക്കാരിനെതിരെ മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ ഭാര്യ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭാര്യ സ്റ്റിജി. അനുനയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും പിന്നീട് സർക്കാർ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നും സ്റ്റിജി മാധ്യമങ്ങളോട് പറഞ്ഞു. ഷിജിന്റെ മുപ്പതാം ഓർമ്മദിന ചടങ്ങുകൾ അഞ്ചുതെങ്ങ് പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു സ്റ്റിജിയുടെ പ്രതികരണം. ഷിജിനെ കാണാതായി 30 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തിയത്. തനിക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണമെന്നാണ് സ്റ്റിജിയുടെ ആവശ്യം. “ഇന്ന് […]
Read more

സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വ്യാജ പ്രചാരണം; വിവരങ്ങൾ‌ നൽകിയവർക്കെതിരെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പരന്ന വ്യാജ പ്രചാരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി അക്ബറിൽ നിന്നു വിവരങ്ങൾ ചോദിച്ചറിയും. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോട്ടോയിലുള്ളത് ബ്രൂണയിലുള്ള തൃശൂർ സ്വദേശി ദാമോദര മേനോനാണെന്നു സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം തൽക്കാലം […]
Read more

പള്ളിപ്പുറം പഞ്ചായത്തില്‍ BJP വീണു; LDF-UDF അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു. ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസായി. എൽഡിഎഫും യുഡിഎഫും ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം വോട്ടിനെടുക്കും. വൈസ് പ്രസിഡന്റിനെതിരായ പ്രമേയത്തിലും എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ ഒരുമിച്ച് നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. പള്ളിപ്പുറം പഞ്ചായത്തിൽ ആകെ 20 അംഗങ്ങളാണുള്ളത്. ബിജെപിക്ക് ഏഴ് അംഗങ്ങളും കോൺഗ്രസിന് എട്ട് അംഗങ്ങളും എൽഡിഎഫിന് […]
Read more

‘സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തത്’; വിമർശിച്ച് കെ കെ ശൈലജ

കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും ശൈലജ വിമർശിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകൾ ഇന്ന് മികച്ച വിദ്യാഭ്യാസം നേടുകയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കൊപ്പം ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകൾ, […]
Read more

സിപിഐയെ ക്ഷണിച്ചിട്ടില്ല, ചിന്തിക്കേണ്ടത് അവർ തന്നെ; പിഎംഎ സലാം

കോഴിക്കോട്: സി.പി.ഐയെ പിന്തുണച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പ്രതികരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സിപിഐയെ udfലേക്ക് ഔദ്യോ​ഗികമായി ആരും ക്ഷണിച്ചിട്ടില്ല. എൽ.ഡി.എഫിൽ തങ്ങൾ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐയാണെന്നും ഞങ്ങളുടെ അഭിപ്രായത്തിൽ അവരിപ്പോൾ പൊരിവെയിലത്താണ് നിൽക്കുന്നതെന്നും സലാം കോഴിക്കോട് പറഞ്ഞു. ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാർട്ടിയെ ക്ഷണിക്കുന്നതല്ലെന്നും ‘ക്ഷണം’ എന്ന വാക്ക് ലേഖനത്തിൽ ഇല്ലെന്നും സലാം ചൂണ്ടിക്കാണിച്ചു. ഇടതുമുന്നണിയിൽ സി.പി.ഐ. അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിലുള്ളത്. […]
Read more

ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിന് താഴെയുള്ള വീടിന് സമീപത്തേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ലോറി മറിഞ്ഞതിന്റെ വലിയ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

‘രാജീവ്‌ ചന്ദ്രശേഖറിന് കൂറ് കർണാടകയോട്’; വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ വ്യക്തമാകുന്നതെന്ന് ശ്രീകണ്ഠൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖർ ഒരു ജനപ്രതിനിധിയാണെന്ന കാര്യം മറന്നുപോകരുതെന്നും ശ്രീകണ്ഠൻ പറഞ്ഞു. കർണാടകയിൽ നിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ലെന്ന രൂക്ഷ […]
Read more

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെ നടപടി സ്വീകരിച്ചത്. ചേന്തി അനിലിനെതിരെ നടപടി വേണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ കോൺഗ്രസിലെ ഒരു നേതാവിന്റെയും പിന്തുണ ചേന്തി അനിലിന് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ തെരുവിൽ തടഞ്ഞുനിർത്തുന്ന നടപടി പാർട്ടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം. മുഖ്യമന്ത്രിയുടെ […]
Read more

ലീ​ഗിനൊപ്പം ചേർന്ന് അച്യുതമേനോൻ ഭരിച്ചപ്പോഴാണ് കേരളം NO.1 ആയതെന്ന് ചന്ദ്രികയിൽ ലേഖനം

കോഴിക്കോട്: പ്രതിപക്ഷ ഉപനേതൃപദവിയെ സംബന്ധിച്ച് സിപിഐഎം-സിപിഐ തർക്കം നടത്തുന്നതിനിടെ പഴയ മുന്നണി ബന്ധം ഓർമ്മിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. ലീഗും സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ മന്ത്രിസഭയുടെ ഭരണം ഓര്‍മ്മപ്പെടുത്തിയാണ് ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുതിർന്ന നേതാവായ കെപിഎ മജീദ് ലേഖനം എഴുതിയിരിക്കുന്നത്. അച്യുതമേനോന്‍ മന്ത്രിസഭ മുസ്ലിം ലീഗിന്റെയും സിപിഐ യുടെയും ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതിയ താളുകളായിരുന്നുവെന്നാണ് ലേഖനം പറയുന്നത്. മുസ്ലിംലീഗും കോണ്‍ഗ്രസ്സും സിപിഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയത്. […]
Read more

ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം, മരണാനന്തര ചടങ്ങ് നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. ഷിജിനെ കാണാതായിട്ട് 30 ദിവസം പിന്നിട്ടതോടെയാണ് മരിച്ചതായി കണക്കാക്കി കുടുംബം ചടങ്ങുകൾ നടത്തിയത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു മുപ്പതാം ചരമദിന ചടങ്ങുകൾ. ജൂലൈ 31നാണ് വള്ളം മറിഞ്ഞ് ഷിജിനെ കടലിൽ കാണാതായത്. അപകടത്തിന് പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താനായില്ല. ഒരു മാസത്തോളം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer