Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

തീവണ്ടിയാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികളെ സുരക്ഷിതമായി മാതാവിന് കൈമാറി

കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.) ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറി. ആർ.പി.എഫ്. ഇന്റലിജൻസ് ഹെഡ് കോൺസ്റ്റബിൾ വി.കെ. വിനേഷാണ് ഡ്യൂട്ടിക്കിടെ നടത്തിയ പരിശോധനയിൽ 12-ഉം 5-ഉം വയസ്സുള്ള ആൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ തീവണ്ടിയിൽ ഒറ്റപ്പെട്ടുപോയെന്ന ചൈൽഡ്‌ലൈൻ അധികൃതരുടെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ 10.35-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ തൃശ്ശൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. കണ്ണൂർ കതിരൂർ സ്വദേശിനിയുടെ മക്കളാണ് ഒറ്റപ്പെട്ടത്. […]
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് ഭീഷണിയെച്ചൊല്ലിയ ചർച്ചകളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ചർച്ചകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനുമായി സംസാരിക്കുന്നതായി കാണാം. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1.20ഓടെ നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് പുറത്തുവരുന്നതും, പിന്നാലെ 1.38 ഓടെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നതുമാണ് റിപ്പോർട്ട്. സംഭവത്തിന് മുമ്പ് ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പൽ […]
Read more

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ; ആശങ്കവേണ്ടെന്ന് ULCCS

കല്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ഒരു വീടിന്റെ ടെറസിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ULCCS. പുഞ്ചിരിമട്ടം സ്വദേശി കെ.ടി. നൗഫലിന് സോൺ ഒന്നിലെ ക്ലസ്റ്റർ ‘എ’യിൽ ലഭിച്ച എട്ടാം നമ്പർ വീടിന്റെ ടെറസിലാണ് വിള്ളൽ കണ്ടെത്തിയത്. ഇത് പിന്നീട് ഡൈനിങ് ഹാളിന്റെ സീലിങ്ങിലും കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വിള്ളൽ ശ്രദ്ധയിൽപ്പെട്ട ഉടൻ നൗഫൽ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരെ വിവരം അറിയിച്ചു. മഴക്കാലത്ത് വീട് […]
Read more

വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്

മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പുലർച്ചെ തന്നെ എല്ലാവരുടെയും പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു. തുടർന്ന് രാവിലെ ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസുകൾ മൃതദേഹങ്ങളുമായി പുറപ്പെട്ടു. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കാരം നടത്താനാണ് തീരുമാനം. എന്നാൽ ജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സമയം മാറാൻ സാധ്യതയുണ്ട്. സ്കൂൾ പരിസരത്ത് ഇപ്പോൾ തന്നെ വലിയ ജനക്കൂട്ടം കൂടി തുടങ്ങിയിട്ടുണ്ട്. മലപ്പുറം പാങ്ങ് ജിഎൽപിഎസ് […]
Read more

മരിച്ചത് പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍; സംഘത്തില്‍ കുട്ടികളും

തൃശൂര്‍: വാല്‍പ്പാറയില്‍ വന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടത് മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 8 പേരാണ് മരിച്ചത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹെയര്‍ പിന്‍ കയറുന്നതിനിടയില്‍ […]
Read more

തിമിരി ബോംബേറ് കേസ്; ശിക്ഷ വിധി നാളെ നടപ്പാക്കും

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. 10 സിപിഐഎം പ്രവർത്തകരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. 2011 നവംബര്‍ 27 നായിരുന്നു കേസിനാസ്പദഹമായ സംഭവം. കുറ്റക്കാരായവർക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക.
Read more

നിയുക്ത എംഎല്‍എ ടികെ ഗോവിന്ദന്‍ മാസ്റ്റര്‍; തളിപ്പറമ്പില്‍ ഉയര്‍ന്ന് ഫ്ലക്സ്

‌കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം ഇനിയും ദിവസങ്ങളേറെ ഉണ്ടെന്നിരിക്കെ തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് തളിപ്പറമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിയുടെ നടപടികളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അപ്രതീക്ഷിതമായാണ് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായത്. സിപിഎം […]
Read more

ആശങ്ക വേണ്ടെന്ന് ഊരാളുങ്കല്‍; ടെസ്റ്റുകള്‍ നടത്തി കുറവുകള്‍ പരിഹരിക്കും

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടുകളില്‍ പരിശോധന നടത്തി ഊരാളുങ്കല്‍ അധികൃതര്‍. ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ച്ചയുണ്ടായത്. ആശങ്കകള്‍ വേണ്ടെന്നും തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു. ഇന്നലെയായിരുന്നു ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോര്‍ച്ച രൂപപ്പെട്ടത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ്. ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം […]
Read more

മണ്ഡല പുനർനിർണ്ണയം ബിജെപിയുടെ ചതിക്കുഴി: തോമസ് ഐസക്

തിരുവനന്തപുരം: മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. തോമസ് ഐസക്. ഈ നീക്കങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാനുള്ള പദ്ധതിയാണിതെന്നും, ഇതിന് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ബിജെപി നിലപാട് മാറ്റുകയാണെന്നും ഐസക് ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ പോലെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിലവിലുള്ള […]
Read more

കേരളത്തിൽ അഭയം തേടിയെത്തിയവർക്ക് തണലാകണം; ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാജ്യശ്രദ്ധ നേടിയ മോണാലിസ–ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ രംഗത്തെത്തി. കേരളത്തിൽ അഭയം തേടിയെത്തിയ ഇവർക്ക് നിയമോപദേശം നൽകിയതായും, മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായതായി തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് കാണിച്ച് മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയതായും വിവരമുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് അവർ അധികൃതരെ സമീപിച്ചത്. പ്രായം തെളിയിക്കുന്ന രേഖകളും […]
Read more

Recent News

Advertisement
WhiteswanTV Footer