Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

മഞ്ചേരിയില്‍ ആംബലുന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍

മലപ്പുറം:ആശുപത്രി വളപ്പില്‍ നിന്നും ആംബുലന്‍സുകള്‍ ഒഴിപ്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍.മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആംബുലന്‍സ് മാറ്റാന്‍ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.16 ആംബുലന്‍സുകള്‍ ആശുപത്രി കോംപൗണ്ടില്‍ നിന്ന് മാറ്റണമെന്നായിരുന്നു തീരുമാനം. ഉത്തരാഖണ്ഡിലെ കാട്ടുതീ;വിഷയത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി സൂപ്രീംകോടതി ആശുപത്രി വികസന സമിതി യോഗത്തിലാണ് ആംബുലന്‍സുകള്‍ മാറ്റാനുള്ള തീരുമാനം ഉണ്ടായത്.ഇന്ന് രാവിലെയാണ് ഇതിനായി പൊലീസ് എത്തിയത്.എന്നാല്‍ ഒരു കൂട്ടം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇതിന് തയ്യാറാവാതെ വരികയും […]
Read more

ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്; മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ താങ്കള്‍ക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മോദി ഇങ്ങനെ മറുപടി […]
Read more

2024ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു

വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങള്‍ക്കു നാമനിര്‍ദേശം ക്ഷണിച്ചു.കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വര്‍ഷത്തെ കേരള പുരസ്‌കാരങ്ങള്‍ക്ക് 2024 ജൂലൈ 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. https://keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. […]
Read more

‘ജോസ് മാണിയെ സ്വാഗതം ചെയ്യാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല’; വീക്ഷണത്തെ തള്ളി വി.ഡി സതീശന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച പാര്‍ട്ടി മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ യു.ഡി.എഫ്. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസോ യു.ഡി.എഫോ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിഷയം യു.ഡി.എഫിന് മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു;വളര്‍ച്ചാ പദ്ധതികള്‍ അവതരിപ്പിച്ചു

കൊച്ചി:ലോകത്തെ പ്രമുഖ ലേര്‍ണിംഗ് കമ്പനിയായ പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു.പിയേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിന്റെ (പിടിഇ) സംസ്ഥാനത്തെ വളര്‍ച്ചാ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.നിര്‍ണായക സഹകാരികള്‍, ഓഹരി ഉടമകള്‍, വ്യവസായത്തിലെ പ്രമുഖര്‍ തുടങ്ങി 100ലധികം പേര്‍ തന്ത്രപരമായ സഹകരണം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി.ഉപഭോക്തൃ സേവനം വര്‍ധിപ്പിച്ചുകൊണ്ടും ബൃഹത്തായ പരിശീലന പരിപാടികളിലൂടെയും വിപണി ട്രെന്‍ഡുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കി കൊടുത്തും സഹകാരികളുടെ പരിസ്ഥിതി എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ ശ്രദ്ധാകേന്ദ്രം. സഹകാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ യോഗം വളരെ […]

രാഹുല്‍ പി ഗോപാല്‍ രാജ്യം വിട്ടു;പി സതീദേവിക്കും മനസിലായി പൊലീസ് കുഴപ്പമാണെന്ന്

കോഴിക്കോട് : പന്തീരാങ്കാവ് പൊലീസ് കേരളത്തിലെ പൊലീസ് സേനയ്ക്ക് ആകെ അപമാനമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ഗാര്‍ഹിക പീഡനപരാതിയില്‍ നവവധു നല്‍കിയ പരാതിയില്‍ പ്രതിയായ രാഹുല്‍ ഗോപാല്‍ രാജ്യംവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു പി സതീദേവി. പെണ്‍കുട്ടി നല്‍കിയ പരാതി ഗൗരവത്തോടെ കാണാന്‍ തയ്യാറാവാത്ത പൊലീസ് രാഹുലിന് വിദേശത്തേക്ക് കടക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഒരാഴ്ചമുന്‍പാണ് രാഹുലും പരാതിക്കാരിയുമായുള്ള വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി […]
Read more

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം;പ്രത്യേക പരിശോധനയുമായി പോലീസ്

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പോലീസ്.ഓപ്പറേഷന്‍ ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.കാപ്പ ചുമത്തിയവര്‍,പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പോലീസ് ഓപ്പറേഷന്‍ ആഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവരെയും പോലീസ് പിടികൂടും. ഗുണ്ടകള്‍ക്ക് സഹായം ചെയ്യുന്നവര്‍,സാമ്പത്തികമായി സഹായിക്കുന്നവര്‍ എന്നിവരെയും കണ്ടെത്തും.കഴിഞ്ഞ ഓപ്പറേഷന്‍ ആഗില്‍ 300ലധികം ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്.ഇത്തവണ വിശാലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.പുലര്‍ച്ചെ നാലുമുതലാണ് പോലീസ് പരിശോധന ആരംഭിച്ചത്. ന്യൂസ് ക്ലിക്ക് കേസ്:പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി സിറ്റി പോലീസ് കമ്മീഷണറുടെയും […]
Read more

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു;ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം:കൊല്ലത്ത് ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു.കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലില്‍വെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്.കൊല്ലപ്പെട്ടത് കമിതാക്കളാണെന്ന് സംശയിക്കുന്നു. ഐപിഎലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് സഞ്ജുവും കൂട്ടരും റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. സംഭവത്തില്‍ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer