കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ചെന്നൈ സ്പെഷ്യൽ അവധിക്കാല തീവണ്ടി നാളെ മുതൽ
പുനലൂർ: കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ അനുവദിച്ച ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി വ്യാഴാഴ്ച സർവീസ് തുടങ്ങും. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ്. ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി. ഇക്കണോമി കോച്ചുകളുമായി ഓടുന്ന സർവീസ് ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണ്.വ്യാഴം, ശനി ദിവസങ്ങളിൽ താംബരത്തുനിന്നു കൊച്ചുവേളിക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നു താംബരത്തേക്കുമാണ് സർവീസ്. കൊച്ചുവേളിക്കുള്ള സർവീസ് രാത്രി 9.40-ന് താംബരത്തുനിന്നു പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 1.40-ന് കൊച്ചുവേളിയിലെത്തും. […]
Read more

