Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ പ്രകടനം

പാലക്കാട്: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായിഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. രാവിലെ 11 മണിക്ക് ഷൊർണൂർ ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിച്ചു. CITU ജില്ലാ വൈസ് പ്രസിഡന്റ് R.G. പിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. തൊഴിലാളി വർഗ്ഗത്തെ അടിച്ചമർത്താനുള്ള നരേന്ദ്രമോദിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധ സമരങ്ങളുമായി ഇടതു സംഘടനകൾ രംഗത്തുവരുമെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു. മേഖലാ […]
Read more

ആനകൾക്ക് മാത്രമല്ല ഉത്സവങ്ങളിൽ കാളകൾക്കുമുണ്ടേറെ ആരാധകർ

പാലക്കാട്: ഉത്സവ കേരളത്തിൽ ആനക്കേമന്മാർക്ക് മാത്രമല്ല ഇങ്ങ് ഇണക്കാളകൾക്കും ഉണ്ട് ആരാധകരേറെ. ആനകൾക്ക് വേണ്ടി ലക്ഷക്കണക്കിന് ഏക്കം നൽകുന്ന നാട്ടിൽ ഇപ്പോൾ തലവലിപ്പമുള്ള ഇണക്കാളകൾക്കുള്ള ഏക്കത്തുകയും ലക്ഷങ്ങൾ മറികടന്നു. ഏറ്റവും കൂടുതൽ കാളവേലകൾ നടക്കുന്ന വളളുവനാട്ടിലാണ് ഇണക്കാളകൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ വർധിക്കുന്നത്. ആനക്കേമന്മാരായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, തൃക്കടവൂർ ശിവരാജുവും, പാമ്പാടി രാജാനും വേണ്ടി കമ്മിറ്റികൾ ലക്ഷങ്ങൾ ഏക്കം വിളിക്കുമ്പോൾ ഇങ്ങ് വള്ളുവനാടൻ കാളവേലകളിൽ കണയം അധോലോക രാജാവും , വീരമംഗലം കതിരവനും, തൂത ബിഗ് ബിയുമെല്ലാം ഇണക്കാളകളിലെ […]
Read more

ചിനക്കത്തൂർ പൂരത്തിന് വരവറിയിച്ചുകൊണ്ട് തെക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് പ്രകമ്പനത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞു

പാലക്കാട്: ചിനക്കത്തൂർ പൂരത്തിന് വരവറിയിച്ചുകൊണ്ട് തെക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് പ്രകമ്പനത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞു. ഇന്നലെ രാത്രി കൃത്യം 10.30 ന് ചിനക്കത്തൂർ ക്ഷേത്രത്തിന് പിന്നിലുള്ള കൊയ്തെടുത്ത പാടത്തിൽ വെടിക്കെട്ടിന് തിരികൊളുത്തി. 20 മിനിറ്റ് നീണ്ടുനിന്ന വാനിൽ വർണ്ണങ്ങൾ ആറാടിക്കുന്ന, കാതിൽ പ്രകമ്പന ശബ്ദങ്ങൾ അലയടിപ്പിക്കുന്ന കാഴ്ചകളിലേക്ക് അൽപ്പനേരം തട്ടക നിവാസികൾ മാറി. വെടിക്കെട്ട് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ രാത്രി 8 മണിയോടുകൂടി തന്നെ ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു. പാലക്കാട് കുളപ്പുള്ളി […]
Read more

മികച്ച സേവനം കാഴ്ചവെച്ച ഡ്രൈവർക്ക് ആദരം

പാലക്കാട്: കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിൽ ദീർഘകാലമായി മികച്ച സേവനം കാഴ്ചവെച്ച ഡ്രൈവറെ ആദരിച്ചു. യാത്രക്കാരുടെ സുരക്ഷ, സമയപാലനം, ഉത്തരവാദിത്തബോധം എന്നിവ മുൻനിർത്തി പൊതുഗതാഗത രംഗത്ത് മാതൃകയായ സേവനം അനുഷ്ഠിച്ച വള്ളിയോട് സ്വദേശി അസീസ് ഇക്കെയെയാണ് ആദരിച്ചത്. അഭിമുഖ്യമായ ചടങ്ങിൽ വാർഡ് മെംബർ അരുണാരാജ് പൊന്നാട അണിയിച്ച് അസീസിനെ അനുമോദിച്ചു. പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവും സമൂഹം അംഗീകരിക്കേണ്ടതുണ്ടെന്നും, ഇത്തരത്തിലുള്ള ആദരിക്കൽ പരിപാടികൾ മറ്റ് ജീവനക്കാരെയും കൂടുതൽ മികവിലേക്ക് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡ്വ. […]
Read more

ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്: ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുപാലക്കാട്: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആധുനിക ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ […]
Read more

നവകേരളം കര്‍മ്മപദ്ധതി; ആലത്തൂര്‍ മണ്ഡലത്തില്‍ മെൻസ്ട്രുൽ കപ്പ് വിതരണം ആരംഭിച്ചു

പാലക്കാട്: സ്ത്രീ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി നവകേരളം കര്‍മ്മപദ്ധതി– ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആദ്യഘട്ടമായി ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ത്ഥിനികള്‍ക്കാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തത്. മാസിക ശുചിത്വത്തില്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍–കോളേജ് വിദ്യാര്‍ത്ഥിനികളെയും നെറ്റ് സീറോ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് തുടര്‍ […]
Read more

മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവം; ചികിത്സയിലിരിക്കെ ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രക്കാരൻ മരിച്ചു . പാവുക്കോണം കോട്ടക്കുളം കുന്നത്ത് വീട്ടിൽ 42 കാരനായ ദാവൂദ് ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന വല്ലപ്പുഴ സ്വദേശിയായ വഹാബ് ഫൈസിയെ പോലീസ് പിടികൂടി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മനിശേരി അലയ്ഡ് കോളേജ് കവാടത്തിന് സമീപത്തായി അപകടം നടന്നത്. പാവുക്കോണത്തു നിന്നും പഴയലക്കിടിയിലുള്ള ബന്ധു വീട്ടിലേക്ക് 72 […]
Read more

മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ എ സുരേഷ്

പാലക്കാട്: പാലക്കാട് മലമ്പുഴ മണ്ഡലത്തിൽ എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ദീർഘകാല പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ സുരേഷുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തിയതായാണ് വിവരം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മലമ്പുഴയിൽ ഇത്തവണ വലിയ മുന്നേറ്റം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ദീർഘകാലം വി. എസ്. അച്യുതാനന്ദനോടൊപ്പം പ്രവർത്തിച്ച അനുഭവവും വ്യക്തിപരമായ അടുപ്പവും […]
Read more

മഞ്ഞുതുള്ളി പാർക്ക് നവീകരണവും സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും നടന്നു

പാലക്കാട്: ജി.എച്ച്.എസ്.എസ്. തോലനൂരിൽ സ്കൂൾ വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ മഞ്ഞുതുള്ളി പാർക്ക് നവീകരണത്തിന്റെ ഉദ്ഘാടനവും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനവും തരൂർ എം എൽ എ പി. പി. സുമോദ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിനൊപ്പം വ്യക്തിത്വ വികസനവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ് യൂണിറ്റിലെ വിദ്യാർത്ഥികൾ ശാസനയും അച്ചടക്കവും പ്രതിഫലിപ്പിക്കുന്ന പരേഡും സല്യൂട്ടും അവതരിപ്പിച്ചു. സ്കൂൾ വളപ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ […]
Read more

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നൂതന കിഴങ്ങുവിള കൃഷിയിൽ പുതിയ മുന്നേറ്റം

പാലക്കാട്: നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സിടിസിആർഐ) വികസിപ്പിച്ചെടുത്ത ഉൽപ്പാദനക്ഷമതയേറിയതും പോഷകസമൃദ്ധവുമായ വിവിധയിനം കിഴങ്ങുവർഗ്ഗങ്ങൾ കൃഷിയിറക്കുന്നതോടെ ജില്ലയിലെ കിഴങ്ങുവിള കൃഷിക്ക് പുതിയ ഉണർവ്. നെല്ലിയാമ്പതിയിലെ അനുകൂല കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും പ്രയോജനപ്പെടുത്തി ശാസ്ത്രീയ രീതിയിലാണ് കൃഷി നടത്തുന്നത്.മധുരക്കിഴങ്ങ് വിഭാഗത്തിൽ മികച്ച വിളവ് നൽകുന്ന ശ്രീ ഭദ്ര, ശ്രീ കനക എന്നീ ഇനങ്ങൾക്കൊപ്പം ഭൂ കൃഷ്ണ, ഭൂ അരുണിമ, ഭൂ സോന എന്നീ പോഷകസമൃദ്ധ ഇനങ്ങളും ഫാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപ്പ […]
Read more

Recent News

Advertisement
WhiteswanTV Footer