Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ടൂർ ഓപ്പറേറ്റർ കൈയൊ‍ഴിഞ്ഞു; മണാലിയിൽ കുടുങ്ങി മണ്ണാർക്കാട് എം ഇ എസ് കോളേജ് സംഘം

പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയിൽ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയിൽ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിയുകയായിരുന്നു. മണാലിയിൽ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം. റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നൽകാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെൺകുട്ടികൾ ഉൾപ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ […]
Read more

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറും ബൈക്കും കത്തിനശിച്ച നിലയിൽ

പാലക്കാട്: പാലക്കാട് കാരാകുറുശ്ശിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ കാറും ബൈക്കുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചത് . വീടിനും നാശനഷ്ടങ്ങളുണ്ടായി. അതേസമയം അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു

പാലക്കാട്: സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു. പാലക്കാട് കാരാകുറുശ്ശി കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിൻ്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിനും നാശനഷ്ടങ്ങളുണ്ടായി. എങ്ങനെയാണ് കത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മദ്രാസ് യൂണിവേഴ്സിറ്റി എം.എ പബ്ലിക് പോളിസിയിൽ ജിഷ്ണു ജീവാനന്ദന് ഒന്നാം റാങ്ക്

പാലക്കാട്: മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ പബ്ലിക് പോളിസി വിഷയത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാലക്കാടിന്റെ അഭിമാനമായി ജിഷ്ണു ജീവാനന്ദൻ. ചെന്നൈയിൽ നടന്ന സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ജിഷ്ണു അവാർഡ് ഏറ്റുവാങ്ങി. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി. ശങ്കർ, ബ്രമോസ് എയ്റോസ്പേസിന്റെ മുൻ സി.ഇ.ഒ-യും എം.ഡിയുമായ പ്രമുഖ ശാസ്ത്രജ്ഞൻ എ. ശിവത്താനു പിള്ള, മദ്രാസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റിതാ ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെ […]
Read more

വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതി; മുൻ കായികാധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: വിദ്യാർഥിനിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചെന്ന പരാതിയിൽ മുൻ കായികാധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി (28)യാണ് അറസ്റ്റിലായത്. ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു സ്കൂളിൽ ഇയാൾ താത്ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യവേ, കുട്ടികളെ ഗ്രൗണ്ടിലേക്ക് അയക്കുമ്പോൾ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി. ശിശുസംരക്ഷണ സമിതി സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ കൗൺസലിങ്ങിനിടെയാണ് കുട്ടി ഈ വിവരം വെളിപ്പെടുത്തിയത്. ഒരു വർഷത്തെ കരാർ […]
Read more

തെരുവ് നായയുടെ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

പാലക്കാട്: വടക്കഞ്ചേരി ടൗണിലും കണ്ണമ്പ്രയിലുമായി ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. വടക്കഞ്ചേരിയിൽ അഞ്ച് പേർക്കും കണ്ണമ്പ്രയിൽ രണ്ട് പേർക്കുമാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ വടക്കഞ്ചേരി ബസ് സ്റ്റാന്റ് പരിസരം, ടി.ആർ മിൽ ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ സലിം (45), പാർത്ഥസാരഥി (60), പന്തലാംപാടം സ്വദേശി ഓമന (49), കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി, ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് […]
Read more

തേനീച്ച ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു

പാലക്കാട്: റോഡരികിലെ തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് സമീപവാസികൾക്കും യാത്രക്കാർക്കും തേനീച്ചയുടെ ആക്രമണം. മംഗലംഡാം ഒടുകൂർ ശിവൻകോവിലിന് സമീപം മെയിൻ റോഡരികിലുള്ള മാവിലെ തേനീച്ചക്കൂടാണ് ഇളകി അപകടാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ ലക്ഷ്മി (67), കമലം (54), സീനത്ത് (40), ആദിൽ (13), സുന്ദരൻ (50) എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. . ഇതിന് പുറമെ, മംഗലംഡാം–മുടപ്പല്ലൂർ റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന നിരവധി യാത്രക്കാരും തേനീച്ചയുടെ ആക്രമണത്തിൽപ്പെട്ടതായി നാട്ടുകാർ […]
Read more

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയ ചരക്കുവാഹനങ്ങളിലെ ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ പാലക്കാട് വിജിലൻസ് പിടികൂടി. പുതുശ്ശേരി ജവഹർ നഗർ സ്വദേശി സുമൻ (55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫിസിലുള്ള വാളയാർ സ്ക്വാഡിലെ ഇന്റലിജൻസ് ഓഫിസറാണ് ഇയാൾ. രണ്ടാഴ്ച മുൻപ് സ്ക്രാപ് കയറ്റി വന്ന രണ്ടു വാഹനങ്ങൾ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. അമിത ഭാരം ആരോപിച്ചാണ് […]
Read more

ഷൊർണൂർ നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു

പാലക്കാട്: ഷൊർണൂർ നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തിൽ ഷെൽട്ടർ ഹോം സ്ഥാപിക്കാൻ പദ്ധതി ഒരുങ്ങുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതിനുള്ള സ്ഥലം കണ്ടെത്തുകയാണ് ആദ്യ നടപടി. അതിന് ശേഷമാകും തുടർ നടപടികളുമായി മുന്നോട്ട് നീങ്ങുക. നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഇങ്ങോട്ടേക്ക് മാറ്റും. കഴിഞ്ഞ മാസങ്ങളിൽ നിരവധി പേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. നിരവധി യാത്രക്കാർ എത്തുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷനും തെരുവുനായകൾ കയ്യടക്കിയ […]
Read more

സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തി

പാലക്കാട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തി. തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ഒബ്സർവർ ആശയവിനിമയം നടത്തി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ ജില്ലാ കളക്ടർമാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്തു. വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും, പിഴവുകൾ ഒഴിവാക്കി സുതാര്യമായ പട്ടിക തയ്യാറാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix