Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതി; മുൻ കായികാധ്യാപകൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വിദ്യാർഥിനിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചെന്ന പരാതിയിൽ മുൻ കായികാധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി (28)യാണ് അറസ്റ്റിലായത്.

ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു സ്കൂളിൽ ഇയാൾ താത്ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യവേ, കുട്ടികളെ ഗ്രൗണ്ടിലേക്ക് അയക്കുമ്പോൾ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി. ശിശുസംരക്ഷണ സമിതി സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ കൗൺസലിങ്ങിനിടെയാണ് കുട്ടി ഈ വിവരം വെളിപ്പെടുത്തിയത്.

ഒരു വർഷത്തെ കരാർ കാലാവധി കഴിഞ്ഞപ്പോൾ ഇയാൾ സ്കൂളിൽ നിന്നും മാറിയിരുന്നു. പിന്നീട് മറ്റു സ്കൂളുകളിൽ ജോലി ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer