Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തി. തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ഒബ്സർവർ ആശയവിനിമയം നടത്തി.

ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ ജില്ലാ കളക്ടർമാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്തു. വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും, പിഴവുകൾ ഒഴിവാക്കി സുതാര്യമായ പട്ടിക തയ്യാറാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

കൂടാതെ സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരുമായി പ്രത്യേക യോഗം നടത്തി. നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ഒബ്സർവർ തുടർ നടപടികൾ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങളും നൽകി.ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ് ഐ.എ.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർദ്ദേശങ്ങൾക്കും പ്രാധാന്യം നൽകി.

Recent News

Advertisement
WhiteswanTV Footer