Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

മണപ്പാടത്തും പാലക്കാട്ടും സന്ദർശനം നടത്തി ഒ. രാജഗോപാൽ

പാലക്കാട്‌: വടക്കഞ്ചേരി ഓർമ്മകളിലേക്കൊരു മടക്കയാത്രയായിരുന്നു മണപ്പാടത്തിന്റെയും പാലക്കാടിന്റെയും രാജേട്ടന്. ബുധനാഴ്ച മണപ്പാടത്തെ തറവാട്ടിലെത്തിയ അദ്ദേഹം വ്യാഴാഴ്ച കാർത്തികവിളക്കുനാളിൽ തട്ടകത്തിലെ ഭഗവതിയായ കാർത്ത്യായനീദേവിയെ കണ്ട് തൊഴുതു. താൻ പഠിച്ച കണക്കന്നൂരിലെ എൽപി സ്കൂളിലും മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലുമെത്തി. വർഷങ്ങൾക്കുശേഷം മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലെത്തിയപ്പോൾ അദ്ദേഹം പ്രായം മറന്ന് കുട്ടിയായി. എല്ലാ ക്ലാസ് മുറികളിലും കയറിയിറങ്ങി. സ്വയം പരിചയപ്പെടുത്തിയും കുട്ടികളോട് വിശേഷം ചോദിച്ചും അവരിലൊരാളായി. പ്രധാനാധ്യാപിക ടി. ബിന്ദു ജോണും മറ്റ് […]
Read more

കലോത്സവ വേദിയിൽ കൂട്ടതല്ല് ; വിധികർത്താവിന് മർദ്ദനം

പാലക്കാട്: ആലത്തൂർജില്ലാ കലോത്സവത്തിന്റെ സമാപന ദിവസം കാണിക്കൾക്കിടയിൽ നിന്നുണ്ടായ സംഘർഷം വിധികർത്താവിന് മർദ്ദനം ഏൽക്കുന്ന സ്ഥിതിയിലെത്തി. ഇന്നലെ വേദി 2 ൽ വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുമ്പോൾ കാണിക്കൾക്കിടയിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ പാഞ്ഞടുക്കുകയും ഫലം പ്രഖ്യാപിച്ചുകൊണ്ടിരുന്ന ജഡ്ജിനെ മർദിക്കുകയുമായിരുന്നു. സംഘർഷം ഉണ്ടാക്കിയവർ കസേരകൾ തകർത്തു. വിദ്യാർത്ഥികൾ ഭയന്ന് ചിതറിയോടി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഇടപെടുകയും വിധികർത്താവിനെ ആശുപത്രിയിലാക്കുകയും, വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. വിധികർത്താക്കൾ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി. മറ്റ്‌ നിയമനടപടികൾ […]
Read more

സ്പിരിറ്റ് ഒഴുകുന്നു കടത്തുകാരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി എക്സൈസ്

പാലക്കാട്: ചിറ്റൂരിൽ ഒരിടവേളയ്ക്കു ശേഷം മേഖലയിലേക്ക് സ്പിരിറ്റൊഴുകുന്നത് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസ് പിടിച്ചെടുത്തത് 675 ലീറ്റർ സ്പിരിറ്റ്. കടത്തുകാരെ കണ്ടെത്താനാകാതെ ഇരുട്ടിൽതപ്പുകയാണ് എക്സൈസ് വകുപ്പ്. എക്സൈസിന്റെ മൂക്കിൻ തുമ്പത്തു നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായാണ് സ്പിരിറ്റ് എത്തിക്കുന്നതെന്ന വാദവുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 27നു മീനാക്ഷിപുരം സർക്കാർപതിയിൽ 1,260 ലീറ്റർ സ്പിരിറ്റ്‌ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നല്ലേപ്പിള്ളിയിലെ 2 സ്ഥലങ്ങളിൽ നിന്നായി സ്പിരിറ്റ് പിടികൂടിയത്. അതേസമയം […]
Read more

അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ. മണ്ണൂർ കൊട്ടക്കുന്ന് വാലിപറമ്പിൽ ബൾക്കീസ്(46) എൽഡിഎഫ് സ്ഥാനാർഥിയായും, തിരുണ്ടി മലമുക്ക് ചോലക്കൽ റഷീദ(41) യുഡിഎഫിന് വേണ്ടിയുമാണ് മത്സരിക്കുന്നത്. മണ്ണൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ(2) വാർഡിലാണ് ബൾക്കീസ് സിപിഎം സ്ഥാനാർഥിയായി രംഗത്തുള്ളത്. അമ്പലപ്പാറ പഞ്ചായത്തിലെ അമ്പലപ്പാറ സൗത്ത്(12)വാർഡിൽ യുഡിഎഫ് സ്വതന്ത്രയായാണ് റഷീദ ജനവിധി തേടുന്നത്. ഇരുവരും അമ്പലപ്പാറ ചന്തപ്പടി പരേതനായ സൈതലവിയുടെ മക്കളാണ്. ആദ്യമായാണ് ഇരുവരും മൽസരിക്കാൻ ഇറങ്ങുന്നത്. 22 വർഷമായി സിപിഎം പ്രവർത്തകയായ ബൾക്കീസ് […]
Read more

റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ചു; ഡ്രൈവർ മരിച്ചു

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് ഡ്രൈവർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ അബ്ദുറഹിമാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്നു മുതല്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ജില്ലയില്‍ ഇന്നുമുതല്‍ ഡിസംബർ ഏഴ് വരെ നടക്കും. സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ് മെഷീനില്‍ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂണിറ്റും […]
Read more

നഗരമധ്യത്തില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: നഗരമധ്യത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന […]
Read more

തെരുവ് നായയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്ക്

പരിക്കേറ്റ അനന്യയെ ഉടൻ തന്നെ നെന്മാറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ആരോഗ്യസ്ഥിതി നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ നെന്മാറയും പരിസര പ്രദേശങ്ങളായ അയിലൂർ, എലവഞ്ചേരി, മേലാർകോഡ്, നെല്ലിയാമ്പതി,കൊടുവായൂർ എന്നിവിടങ്ങളും ഉൾപ്പെടെ തെരുവ് നായയുടെ അതിക്രമം വർധിച്ചപ്പോൾ, നാട്ടുകാർ ഭീതിയിലാണ്. സ്‌കൂൾ സമയങ്ങളിലും മാർക്കറ്റ് മേഖലകളിലും നിരവധി നായ്ക്കളെ കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളെയും യാത്രക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുമ്പോഴും, സാഹചര്യം നിയന്ത്രിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. […]
Read more

ഗുരുകുലത്തിന്റെ ചിറകിലേറി ആതിഥേയർക്ക് കലാകിരീടം

അവസാനനിമിഷംവരെ ജേതാക്കളാരെന്ന ഉദ്വേഗം നിലനിർത്തി. ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് ഫലം വന്നത് രാത്രി ഒമ്പതരയോടെ. 982 പോയിന്റോടെയാണ് ആലത്തൂർ ഒന്നാമതെത്തിയത്. തൊട്ടുപിന്നിൽ 981 പോയിൻാടെ പാലക്കാട് രണ്ടാമതായി. തൃത്താല ഉപജില്ല 942 പോയിൻ്റോടെ മൂന്നാമതെത്തി. കഴിഞ്ഞവർഷത്തെ ജേതാക്കളായ ഒറ്റപ്പാലം നാലാമതായി. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം അജയ്യത തെളിയിച്ചു. മത്സരിച്ച നൂറിനങ്ങളിലും ‘എ’ ഗ്രേഡ് നേടി സെഞ്ചുറിയടിച്ച അവർക്ക് 500 പോയിൻ്റോടെ തുടർച്ചയായ 25-ാം വർഷവും ഒന്നാംസ്ഥാനം നിലനിർത്താനായി. രണ്ടാംസ്ഥാന ത്തെത്തിയ ശ്രീകൃഷ്ണപുരം എച്ച്എസ്എസ് 280 പോയിന്റും മൂന്നാമതെത്തിയ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ മൂന്നുപേരും സുനിത

പാലക്കാട്: തത്തമംഗലം നഗരസഭയിലെ 21-ാം വാർഡായ കുന്നത്തുപാളയം ഈ തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അപൂർവമായ ഒരു മത്സരത്തിന് വേദിയാകുകയാണ്. ഇവിടെ മത്സരിക്കുന്ന മൂന്നു സ്ഥാനാർത്ഥികളുടെയും പേരും ‘സുനിത’ എന്നതാണ് പ്രത്യേകത. എൻഡിഎ സ്ഥാനാർത്ഥി സുനിതയും, എൽഡിഎഫിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുനിതയും കൂടാതെ യുഡിഎഫ് സ്ഥാനാർത്ഥി സുനിതയും ആണ് മത്സരരംഗത്ത്. എൽഡിഎഫിന്റെ ചിഹ്നം കുടയാണ്, യുഡിഎഫിന്റെ ചിഹ്നം കൈപ്പത്തിയാണ്. എൻഡിഎ സ്ഥാനാർത്ഥി സുനിത തിരിച്ചറിയാൻ വേണ്ടി പേര്സുനിത ലോകേഷ് എന്നാക്കി.പൊതുപ്രവർത്തനത്തിലൂടെ പ്രദേശത്ത് സജീവ സാന്നിധ്യമാണ് മൂവരും. ഇവരെല്ലാം […]
Read more

Recent News

Advertisement
WhiteswanTV Footer