Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ഓതറ പഴയകാവില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ഇക്കോ സ്പിരിച്വൽ സെന്ററ്റിനും ക്ഷേത്രത്തിനും ഇടയിൽ കാടുപിടിച്ച പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശനിയാഴ്ച മൂന്നുമണിയോടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. അവർ പോലീസിൽ അറിയിച്ചു. അസ്ഥികൂടത്തിന് ഒരുമാസത്തിന് മുകളിൽ പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിന്റെ കമ്പിയും കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും തുടർനടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ […]
Read more

ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ […]
Read more

പിഎം ശ്രീ വിവാദം; എതിർപ്പ് തള്ളി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതി ആയ പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നതാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, പദ്ധതിക്കെതിരെ എൽഡിഎഫ് ഘടകകക്ഷികളിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അല്ലാത്ത പക്ഷം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ […]
Read more

കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ശക്തമാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി തൊഴിൽ മേഖലയുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ‘മെറിടോറിയ 2025’എന്ന പുരസ്‌കാര ദാന ചടങ്ങ് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ, സംസ്ഥാന തലങ്ങളിൽ പുരസ്‌കാരം നേടിയ അധ്യാപകരെയും വിദ്യാർത്ഥികളെയും […]
Read more

മോൻതാ ചുഴലിക്കാറ്റ്; കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റിനു ‘മോൻതാ’ എന്ന പേര് നിർദേശിച്ചത് തായ്‌ലാൻഡാണ്. മണമുള്ള പൂവെന്നാണ് ഈ വാക്കിന്റെ അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത, കൂടാതെ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ ശക്തമാകും. […]
Read more

ക്രിസ്മസ്, ന്യൂയര്‍: വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 50 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് ക്രിസ്മസ് ന്യൂഇയര്‍ വിപണി ലക്ഷ്യംവെച്ച് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചത്. ഈവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവന്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്. […]
Read more

ആത്മാഭിമാനമുണ്ടെങ്കിൽ സിപിഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സിപിഐയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം പൂർണ്ണമായി നേടണമെങ്കിൽ, പാർട്ടി അടിമത്തം അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിന്നുള്ള മോചനം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഏകപക്ഷീയ തീരുമാനങ്ങളുമായി, ഉത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സിപിഐ തുടരുകയാണെങ്കിൽ, പാർട്ടി ഘടകങ്ങൾ ഓരോന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞു പോകും. നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം എന്ന പഴയ മുദ്രാവാക്യം സിപിഐക്കാർക്ക് ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ കഴിയണം എന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പാർട്ടി മുഖ്യകക്ഷിയായിരുന്ന സമയത്തും അവകാശപ്പെട്ട മുഖ്യമന്ത്രി സ്ഥാനം […]
Read more

സ്വർണ്ണ പാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധനു കൈമാറിയ സ്വർണം എസ്ഐടിയുടെ പരിശോധനയിൽ കണ്ടെത്തി. ബല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം വീണ്ടെടുത്തതെന്ന് അന്വേഷണം വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം എസ്.പി. ശശിധരൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാമിന് മുകളിലെ സ്വർണ കട്ടികൾ കണ്ടെത്തിയതായി അറിയിച്ചു. കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണ്ണ നാണയങ്ങളും, രണ്ടുലക്ഷത്തോളം രൂപയും പൊലീസ് കണ്ടെത്തി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക സംഘം ഇനിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് […]
Read more

പിഎം ശ്രീയിൽ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരള സർക്കാർ പിഎം-ശ്രീ പദ്ധതിയിൽ അംഗത്വം ഉറപ്പിച്ചതിനെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടയിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരണവുമായി രംഗത്ത്. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിത് എന്നും മന്ത്രി വ്യക്തമാക്കി. മുൻപ് പിഎം-ശ്രീയിൽ ഒപ്പിടാതിരുന്നതിന്റെ ഫലമായി 1,158.13 കോടി രൂപ കേന്ദ്രഫണ്ട് കേരളത്തിന് ലഭിക്കാതായി. ഇപ്പോൾ ഒപ്പിട്ടതിനാൽ 1,476 കോടി രൂപ ഫണ്ട് സംസ്ഥാനത്തെത്തുമെന്നും, […]
Read more

സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പുമായി ജലസേചന വകുപ്പ്

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, പത്തനംതിട്ടയിലെ അച്ചൻകോവിൽ എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. യാതൊരു സാഹചര്യത്തിലും നദികളിൽ ഇറങ്ങുകയോ, നദി മുറിച്ച് കടക്കുകയോ പാടില്ല. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നതിനും നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ ഏജൻസികൾ അറിയിച്ചു. കാലാവസ്ഥാ കേന്ദ്രം അറിയിപ്പു പ്രകാരം, […]
Read more

Recent News

Advertisement
WhiteswanTV Footer