Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

കേന്ദ്രത്തെ രേഖാമൂലം അറിയിച്ചു; വി ശിവൻകുട്ടി

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചത്. കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ഇടംതിരിഞ്ഞതോടെ ഇടതുമുന്നണിയിൽ രാഷ്ട്രീയ പ്രതിസന്ധിസൃഷ്ടിച്ച പി.എം.ശ്രീ പദ്ധതി വിവാദത്തിലെ പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥയായിരുന്നുകത്തയക്കൽ. മന്ത്രിസഭാ തീരുമാനം വന്ന് 13 ദിവസം കഴിയുമ്പോഴാണ് കേന്ദ്രത്തിന് കത്തയക്കണമെന്ന വ്യവസ്ഥ പാലിക്കുന്നത്. ഇന്ന് രാവിലെയോടെ […]
Read more

പിഎം ശ്രീ ; തുടർനടപടികൾ നിർത്തിവെക്കാൻ കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്. സിപിഐ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രി സഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ […]
Read more

വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപ കേസ്; സെനറ്റ് യോഗത്തിൽ വാക്‌പോര്

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ സിപിഎം-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. ഗവേഷകവിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കാര്യവട്ടം ക്യാംപസിലെ സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായ ഡോ. സി.എന്‍.വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് വാക്പോരുണ്ടായത്. സെനറ്റ് യോഗത്തില്‍നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു ഇടതു പ്രതിഷേധം. ഇതോടെ വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എത്തി. ഇടത് അംഗങ്ങള്‍ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങള്‍ […]
Read more

കൈക്കൂലി കേസിൽ മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവും; 75,000 രൂപ പിഴയും

തിരുവനന്തപുരം: ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ ജഡ്‌ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി […]
Read more

കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരും

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച് എ എം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ്. വരുന്നവരില്‍ ഒരാള്‍ മുന്‍ മന്ത്രിയായ എംഎല്‍എയാണ്. രണ്ട് പ്രധാന പാര്‍ട്ടികള്‍ എച്ച്എഎമ്മില്‍ ലയിക്കും. പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും. ബിജെപിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എച്ച്എഎമ്മില്‍ അംഗത്വമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read more

“എൻ്റെ ഭർത്താവ് കൊലക്കുറ്റം ചെയ്ത പ്രതിയൊന്നുമല്ല”; സർക്കാരിന് സിന്ധുവിന്റെ കുറ്റപ്പെടുത്തൽ

തിരുവനന്തപുരം: നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവിൽ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു. ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാന്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകാതെ, ഈ അവസ്ഥയില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ലെന്നും സിന്ധു ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഡിഎംഒ ഓഫീസില്‍ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഹാജരാകാനാണ് പറഞ്ഞത്. എന്നാല്‍ അന്നാണ് വേണുവിന്റെ ചടങ്ങുകള്‍ വച്ചിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞ് […]
Read more

കടലിനടിയിൽ കണ്ടയിനർ സാന്നിധ്യം; കോവളത്ത് കണ്ടെത്തിയത് എംഎസ്‌സി എൽസ-3 ന്റേതെന്ന് സംശയം

തിരുവനന്തപുരം: മേയ് 25ന് കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്. കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണിതുള്ളത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ […]
Read more

ബ്ലാക്കിൽ മദ്യവിൽപ്പന നടത്തുന്നയാളെ നെടുമങ്ങാട് റേഞ്ച് എക്സൈസ് പിടികൂടി

തിരുവനന്തപുരം: വിതുരയിലും പരിസരങ്ങളിലുമായി ഡ്രൈഡേയിലടക്കം അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടം ബാബു എന്നറിയപ്പെടുന്ന ബാബു എന്നയാളെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. പ്രദേശത്ത് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സമയത്തും ബാബുവിനെ സമീപിച്ചാൽ ബ്ലാക്കിൽ മദ്യം ലഭിക്കുമായിരുന്നു. ആവശ്യക്കാരുടെ വീടുകളിലേക്കോ സ്ഥലങ്ങളിലേക്കോ ബൈക്കിലൂടെ മദ്യം എത്തിച്ചുനൽകുന്നത് ഇയാളുടെ പതിവായിരുന്നു. ബ്ലാക്ക് വിൽപ്പനയെ കുറിച്ചുള്ള പരാതികൾ സ്ത്രീകളുടെ കൂട്ടായ്മകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ […]
Read more

സ്വർണ്ണ പാളി വിവാദം; ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്‍. വാസുവിന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം 2019-ൽ എ. പത്മകുമാർ അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ പത്മകുമാറും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പത്മകുമാറിന്റെ സ്വകാര്യ സെക്രട്ടറിയെ കഴിഞ്ഞ ദിവസം സംഘം ചോദ്യം ചെയ്തിരുന്നു. ആ കാലയളവിലെ സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും മൊഴികൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടം […]
Read more

പോലീസിൽ പരാതി നൽകാൻ എളുപ്പ മാർഗം, പോൾ ആപ്പ് റെഡി

തിരുവനന്തപുരം : പോലീസിൽ പരാതി നൽകാൻ ഇനി എളുപ്പമാർഗം. ഓൺലൈൻ ആയി കേരള പോലീസിൽ പരാതി സമർപ്പിക്കാൻ സംവിധാനം വരുന്നു . കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൾ’ ആപ്പ് വഴിയാണ് പരാതി നൽകാൻ കഴിയുക. പ്ലെയ്സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആവശ്യമായ വിവരങ്ങൾ നൽകി പ്രവർത്തന സജ്ജമാക്കിയതിന് ശേഷം ഈ ആപ്പിലൂടെ പൊലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ കഴിയും .സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer