ശിവപ്രിയയുടെ മരണം; വിദഗ്ധസംഘം അന്വേഷണം നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് വിശദ അന്വേഷണം നടത്തും. ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗ മേധാവികൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഡെർമറ്റോളജി വിദഗ്ധനും സംഘത്തിൽ പങ്കാളിയാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. 22 നായിരുന്നു കരിക്കകം സ്വദേശി ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി […]
Read more

