Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

കേരള വന്യജീവി സംരക്ഷണ (ഭേദഗതി )ബിൽ തളളിക്കളയണം

തിരുവനന്തപുരം: കേരള വന്യജീവി സംരക്ഷണ(ഭേദഗതി ) ബില്ലിന് അംഗീകാരം നൽകാതെ തള്ളിക്കളയണമെന്ന് മേധാ പട്കർ, മേനകാ ഗാന്ധി , ഗോവാ ഫൌണ്ടേഷൻ ഡയറക്ടർ ക്ളോഡ് അൽവാരിസ് , മുൻ നാഷനൽ വൈൽഡ് ലൈഫ് ബോർഡ് മെമ്പർ പ്രവീൺ ഭാർഗ്ഗവ്, പ്രസിദ്ധ അഭിഭാഷകൻ ഋത്വിക് ദത്ത, കേരള ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ വി.എസ്സ്. വിജയൻ, മുൻ പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർമാരായ പ്രകൃതി ശ്രീവാസ്തവ, ഒ.പി. കലേർ , പി. എൻ. ഉണ്ണികൃഷ്ണൻ, സുരേന്ദ്രകുമാർ എന്നിവരടക്കമുള്ള ഇന്ത്യയിലെ 80 […]
Read more

വെട്ടുകാട് തിരുന്നാൾ; പൊതുഅവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ നാളെ പ്രാദേശിക അവധി. നാളെ ഉച്ചയ്ക്കുശേഷമാണ് അവധി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും കാട്ടാക്കട താലൂക്കിലുള്ള അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ […]
Read more

അതിർത്തി തർക്കം;തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഉഷയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപിച്ചായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ […]
Read more

തിരുവനന്തപുരം ബിജെപിയിൽ കൂട്ടരാജി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ കൂട്ടരാജി വച്ച് ബിജെപി പ്രവർത്തകർ. അമരവിള ഏരിയാ പ്രസിഡൻ്റും സെക്രട്ടറിയും ഉൾപ്പെടെ പത്ത് പേരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. അമരവിള ഏരിയാ പ്രസിഡൻ്റ് എം ജയചന്ദ്രൻ, സെക്രട്ടറി അനന്തേരി സുരേഷ്, ഒബിസി മോർച്ച ഏരിയ പ്രസിഡന്റ് കുമാർ, വാർഡ് പ്രസിഡന്റ് മണികണ്ഠൻ, വാർഡ് വികസന സമതി അം​ഗം മാങ്കുടി അജി തുടങ്ങിയവരാണ് പാർടിയിൽ നിന്നും രാജിവെച്ചത്. ചായ്ക്കോട്ടുകോണം വാർഡിയിൽ […]
Read more

പൈപ്പിൽ ചോർച്ച ;ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം :അരുവിക്കര ജലശുദ്ധീകരണ ശാലയിൽ നിന്ന് വെള്ളയമ്പലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പിൽ ചോർച്ച ഉണ്ടായതിനാൽ ഇതിലെയുള്ള ജലവിതരണം തടസപ്പെടും. 1200 എംഎം സി ഐ പൈപ്പ്‌യിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവികരയിലേക്കുള്ള 72 എം എൽഡി ജലശുദ്ധികരണ ശാലയുടെ പ്രവർത്തനം താൽക്കാലികം ആയി നിർത്തി . പാളയം, വഞ്ചിയൂർ, തമ്പാനൂർ, വഴുതകാട്, വെള്ളയമ്പലം,വലിയശാല,എന്നീ ഭാഗങ്ങളിലും അരുവിക്കര പഞ്ചായത്തിൽ പൂർണമായും, കരകുളം പഞ്ചായത്തിൽ ഭാഗികമായും ശുദ്ധ ജല വിതരണം തടസപ്പെടും. നവംബർ 16ഞായർ രാവിലെ 10 മണി […]
Read more

സ്വർണ്ണ പാളി വിവാദം; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുരാരി ബാബുവും ഈ മാസം 27 വരെ റിമാൻഡിൽ തുടരും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു, വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്. ഇതിനിടെ ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിൻ്റെ സെക്രട്ടറിയടക്കം ചിലരിൽ നിന്ന് വിശദവിവരങ്ങളും […]
Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം; അതൃപ്തി പ്രകടിപ്പിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി ശിവന്‍കുട്ടി. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്താണ് ലോകം മുഴുവന്‍ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ ഡി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര അന്വേഷണത്തിനു വഴി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്ത്. കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കാന്‍ ഇ.ഡി തീരുമാനിച്ചു. ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) റജിസ്റ്റര്‍ ചെയ്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് നീക്കം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു കളമൊരുങ്ങിയിരിക്കെ സംസ്ഥാന സര്‍ക്കാരിനെയും ഭരണ മുന്നണിയെയും സമ്മര്‍ദത്തിലാക്കുന്ന മറ്റൊരു കേസില്‍ കൂടി അന്വേഷണം ആരംഭിക്കാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്. […]
Read more

സ്വർണ്ണ പാളി വിവാദം: ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ശക്തമാകുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരിൽ നിന്ന് ഇതിനകം എസ്ഐടി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമാകും കോടതി അപേക്ഷ പരിഗണിക്കുക. തനിക്കെതിരായ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും

തിരുവനന്തപുരം :തദ്ദേശ Cപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ്‌ പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ്‌ അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് സാധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം വരിക. 2025 – 2026 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങൾ മാറുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ13 […]
Read more

Recent News

Advertisement
WhiteswanTV Footer