Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെട്ടുകാട് തിരുന്നാൾ; പൊതുഅവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ നാളെ പ്രാദേശിക അവധി. നാളെ ഉച്ചയ്ക്കുശേഷമാണ് അവധി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും കാട്ടാക്കട താലൂക്കിലുള്ള അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ജോലികൾ പൂർത്തിയാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ ഉത്തരവിൽ പറയുന്നു. 23നാണ് തിരുനാൾ അവസാനിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix