Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

തിരുവനന്തപുരത്ത് സിഎൻജി ഗ്യാസ് ലോറി മറിഞ്ഞു

തിരുവനന്തപുരം: നെടുമങ്ങാട്ട് സിഎൻജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് വീണതോടെ സ്ഥലത്ത് ആശങ്ക ഉയർന്നു. അപകടത്തെ തുടർന്ന് ചെറിയ തോതിൽ ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ സുരക്ഷാ മുൻകരുതലായി പ്രദേശത്തെ വാഹന ഗതാഗതം പൂർണ്ണമായി നിർത്തിവച്ചു. വിവരം ലഭിച്ചയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
Read more

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; സ്ഥാനാർത്ഥിയെ ഒഴിവാക്കി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്ത സിപിഎം സ്ഥാനാർത്ഥിത്വം നിഷേധിട്ട നേതാവ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു. സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മുത്തിപ്പാറ ബി ശ്രീകണ്ഠനാണ് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നത്. വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറ വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി ശ്രീകണ്ഠൻ മൂന്ന് ദിവസത്തോളമാണ് പ്രചാരണം നടത്തിയത്. ഇതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. പോസ്റ്ററുകൾ ഉൾപ്പടെ […]
Read more

വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍, ആരോപണവുമായി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ആശങ്കയില്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. സിപിഎം പരാതി അംഗീകരിച്ചു വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ വൈഷ്ണക്ക് മത്സരിക്കാന്‍ കഴിയില്ല. […]
Read more

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. വി കെ ദാമോദരൻ അന്തരിച്ചു

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും, വൈദ്യുതി വകുപ്പ് മുൻ എക്സ്-ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രൊഫ.വി കെ ദാമോദരൻ (85) അന്തരിച്ചു. ജനകീയശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി എഡിറ്റർ, യുറീക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിചിരുന്നു. ഊർജാസുത്രണരംഗത്ത് സാർവദേശീയതലത്തിൽതന്നെ ശ്രദ്ധേയനായ വി കെ ദാമോദരൻ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ഊർജാസൂത്രണ ഉപദേശകനായി പ്രവർത്തിച്ചിരുന്നു. കേരളത്തിൽ എനർജി മാനേജ്‌മന്റ് സെന്ററിന്റെയും സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെയും ചുമതല […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും, ജില്ലാ പഞ്ചായത്തില്‍ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ പരമാവധി 75,000 രൂപയും, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 1,50,000 രൂപയും വരെ ചെലവാക്കാമെന്നും തീരുമാനം. സ്ഥാനാര്‍ത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളില്‍ ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് […]
Read more

“മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും”; വിദഗ്ധ സമിതി റിപ്പോർട്ട് തള്ളി കുടുംബം

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതി കണ്ടെത്തൽ അംഗീകരിക്കാതെ ശിവപ്രിയയുടെ കുടുംബം. നീതി ലഭിച്ചില്ലെന്ന് ആരോപിച്ച കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്. എസ് എ ടി ആശുപത്രിയിൽ നിന്ന് തന്നെയാണ് അണുബാധ ഉണ്ടായതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവതിയുടെ ബന്ധുക്കൾ. എന്നാൽ ഈ വാദങ്ങൾ എല്ലാം പൂർണ്ണമായും തള്ളുന്നതാണ് വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട്. ആശുപത്രി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അണുബാധക്ക് കാരണം […]
Read more

കോൺഗ്രസ്‌ ജനകീയ വിചാരണ യാത്രയ്ക് സമാപനം; നഗര ഭരണത്തിനെതിരെ യുഡിഎഫ് കുറ്റപത്രം

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം എൽ എയുമായ കെ. എസ്. ശബരിനാഥ് ആണ് യുഡിഎഫ് മേയർ സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ച് കോര്പറേഷൻ സമതിക്കെതിരെ കോൺഗ്രസിന്റെ ജനകീയ വിചാരണ യാത്രക്ക് സമാപനം. കെ. മുരളീധരൻ നയിച്ച ജാതയുടെ സമാപനം കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യ്തു. രാഷ്ട്രീയ മാറ്റത്തിന് കേരളം തയാറെടുക്കുകയാണെന്നു രമേശ്‌ പറഞ്ഞു. അഴിമതി സർവത്രികമാക്കി നഗരത്തെ നരകമായി മാറ്റിയ ഇടതു ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തീരുമാനം എടുത്തു […]
Read more

തിരുവനന്തപുരം ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ് ജൻഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. നേരത്തെ 12 പേരുടെ പേരുകൾ പാർട്ടി പ്രസിദ്ധീകരിച്ചിരുന്നു. പുതിയ പട്ടികയിൽ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അമേയ പ്രസാദ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാർ പൂവച്ചൽ വാർഡിൽ നിന്ന് മത്സരിക്കും. ഡിസിസി വൈസപ്രസിഡന്റ് മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായ സുധീർഷാ പാലോട് കല്ലറയിൽ നിന്നാകും മത്സരിക്കുക.
Read more

“മേയർ കുറ്റിയും പറിച്ച് കോഴിക്കോട്ടേക്ക്”; പരിഹാസവുമായി കെ മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ മുന്‍നിര്‍ത്തിയാണ് മുരളീധരന്റെ പരിഹാസം. എതിരാളികളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എതിരാളികളെ ഇത്രയും ഭയപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ടോ. സ്വര്‍ണ്ണം മുതല്‍ കിണ്ടി വരെ അടിച്ചുമാറ്റിയ ആളാണ് വാസു. വാസു കള്ളനാണ് എന്ന് പറഞ്ഞാല്‍ പകുതി താനല്ലേ കൊണ്ടുപോയതെന്ന് കടകംപള്ളിയോട് തിരിച്ചു ചോദിക്കും. പി എം ശ്രീ ഭരണമാണ് […]
Read more

ശിവപ്രിയയുടെ മരണം; അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ശിവപ്രിയയുടെ മരണത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നല്ല രോഗബാധയുണ്ടായതെന്നും ആശുപത്രി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ശിവപ്രിയയുടെ ഭര്‍ത്താവ് മനു രംഗത്തെത്തി. നീതി ലഭിക്കില്ലെന്നും ഇതായിരിക്കും റിപ്പോര്‍ട്ടെന്ന് പ്രതീക്ഷിച്ചെന്നും മനു പറഞ്ഞു. […]
Read more
Advertisement
WhiteswanTV Footer